എ വി അനൂപ്

A V Anoop
Date of Birth:
തിങ്കൾ, 30 April, 1962
എ വി അനൂപ് (മെഡിമിക്സ്)

എ.ജി. വാസവൻ, ലില്ലിഭായി എന്നിവരുടെ മകനായി തൃശൂരിൽ ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അനൂപ് തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും നേടി. ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിസിന ആൾട്ടർനാറ്റിവ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആൾട്ടർനേറ്റീവ് മെഡിസിനിൽ പിഎച്ച്ഡി ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിന് ശേഷം ബിസിനസ് രംഗത്തേക്കിറങ്ങിയ അനൂപ് മെഡി മിക്സ് സ്ഥാപകനും അമ്മാമനുമായ സിദ്ധന്റെ മകളെ വിവാഹം ചെയ്തതോടെ അവരുടെ സ്ഥാപനമായ ചോലയിൽ ഗ്രൂപ്പിന്റെ ഭാഗമായി. കഴിഞ്ഞ നാല് പതിറ്റാണ്ടായി ചെന്നൈയിൽ താമസിക്കുന്ന അദ്ദേഹം, ആയുർവേദ സോപ്പായ 'മെഡിമിക്സ്', സുഗന്ധവ്യഞ്ജന ബ്രാൻഡായ 'മേളം', ആരോഗ്യ സംരക്ഷണത്തിനായുള്ള 'സഞ്ജീവനം', ചർമ്മ സംരക്ഷണ ബ്രാൻഡായ 'കൈത്ര' തുടങ്ങിയവ ഉൾപ്പെടുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പായ 'എ.വി.എ. ഗ്രൂപ്പി'ന്റെ മാനേജിംഗ് ഡയറക്ടറാണ്. സിനിമകളോട് വലിയ തത്പര്യമുള്ള അനൂപ് 2007 -ൽ പ്രണയകാലം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, യുഗപുരുഷൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഗോദ, സൂക്ഷ്മദർശിനി.. എന്നിവയുൾപ്പെടെ നിരവധി സിനിമകൾ നിർമ്മിച്ചു. അനൂപ്, അദ്ദേഹം നിർമ്മാതാവായ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. സാഹിത്യരചനയിലും താൽപ്പര്യമുള്ള അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ 'യു ടേൺ' എന്ന പേരിൽ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീനാരായണ ധർമ പ്രചാരണ രംഗത്തെ സേവനങ്ങൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ, എ.പി.ജെ. അബ്ദുൾ കലാം, റെഡ് ക്രോസ് തുടങ്ങിയവയുടെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2023 ഡിസംബറിൽ ഇന്ത്യ-യൂറേഷ്യൻ ട്രേഡ് കൗൺസിലിന്റെ ചെയർമാനായി നിയമിതനായ അദ്ദേഹം, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.

അനൂപിന്റെ ഭാര്യ പ്രിയ. മക്കൾ ലഞ്ചന വിവേക്, പ്രതീക്ഷ പ്രശാന്ത്.

അഭിനയിച്ച സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പ്രണയകാലം ഉദയ് അനന്തൻ 2007
ദേ ഇങ്ങോട്ടു നോക്കിയേ ബാലചന്ദ്ര മേനോൻ 2008
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2009
യുഗപുരുഷൻ ആർ സുകുമാരൻ 2010
കടാക്ഷം ശശി പരവൂർ 2010
ക്രിസ്ത്യൻ ബ്രദേഴ്സ് ജോഷി 2011
ആറു സുന്ദരിമാരുടെ കഥ രാജേഷ് കെ എബ്രഹാം 2013
മി. ഫ്രോഡ് ബി ഉണ്ണികൃഷ്ണൻ 2014
നാളെ രാവിലെ റോഷൻ ആൻഡ്ര്യൂസ് 2015
സ്കൂൾ ബസ് റോഷൻ ആൻഡ്ര്യൂസ് 2016
വിശ്വഗുരു വിജീഷ് മണി 2017
ഗോദ ബേസിൽ ജോസഫ് 2017
എസ്ര ജയ് കെ 2017
ലില്ലി പ്രശോഭ് വിജയന്‍ 2018
അമ്പിളി ജോൺപോൾ ജോർജ്ജ് 2019
ഇഷ്‌ക് അനുരാജ് മനോഹർ 2019
ഓള് ഷാജി എൻ കരുൺ 2019
അപ്പുവിന്റെ സത്യാന്വേഷണം സോഹൻലാൽ 2020
അന്വേഷണം പ്രശോഭ് വിജയന്‍ 2020
പട കമൽ കെ എം 2022

സഹനിർമ്മാണം