സിബി തോമസ്
വെള്ളരിക്കുണ്ട് ചുള്ളി സ്വദേശി. കര്‍ഷകന്‍ എ.എം.തോമസിന്റേയും ലീലാതോമസിന്റെയും ഇളയമകന്‍. രസതന്ത്രത്തില്‍ ബിരുദധാരി, പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ മോഷന്‍ പിച്ചര്‍ ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനാനുള്ള അഖിലേന്ത്യാ എന്‍ട്രന്‍സില്‍ എട്ടാം റാങ്ക് നേടി ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും ഫൈനല്‍ ഇന്റര്‍വ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തില്‍ കെമിസ്റ്റ് ആയും മെഡിക്കല്‍ റപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ്് എഴുതി, നിയമനം നേടി. കോളേജ് കാലഘട്ടത്തില്‍. നാടകങ്ങളിൽ സജീവമായൊരുന്ന സിബി, സര്‍വകലാശാല എ സോണ്‍ കലോത്സവങ്ങളില്‍ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്.
ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| തൊണ്ടിമുതലും ദൃക്‌സാക്ഷിയും | എസ് ഐ സാജൻ | ദിലീഷ് പോത്തൻ | 2017 |
| ഒരു കുപ്രസിദ്ധ പയ്യന്‍ | എസ് ഐ പ്രവീൺ കുമാർ | മധുപാൽ | 2018 |
| പ്രേമസൂത്രം | ഭാസുരചന്ദ്രൻ മാഷ് | ജിജു അശോകൻ | 2018 |
| കുട്ടനാടൻ മാർപ്പാപ്പ | ഇൻസ്പെക്ടർ | ശ്രീജിത്ത് വിജയൻ | 2018 |
| കാമുകി | ബിനു സദാനന്ദൻ | 2018 | |
| എടക്കാട് ബറ്റാലിയൻ 06 | കമാൻഡോ | സ്വപ്നേഷ് കെ നായർ | 2019 |
| സിദ്ധാർത്ഥൻ എന്ന ഞാൻ | സിദ്ധാർത്ഥൻ | ആശാപ്രഭ | 2019 |
| കെഞ്ചിര | ഇൻസ്പെക്ടർ | മനോജ് കാന | 2019 |
| സ്റ്റേറ്റ് ബസ് | ചന്ദ്രൻ നരിക്കോട് | 2022 | |
| കുറ്റവും ശിക്ഷയും | അരവിന്ദൻ | രാജീവ് രവി | 2022 |
| പട | സി ഐ ജോയ് ജോസഫ് | കമൽ കെ എം | 2022 |
| പാൽതു ജാൻവർ | ഡോക്ടർ ആൻ ചാർജ് | സംഗീത് പി രാജൻ | 2022 |
| ന്നാ, താൻ കേസ് കൊട് | ജോണി | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2022 |
| മടപ്പള്ളി യുണൈറ്റഡ് | അജയ് ഗോവിന്ദ് | 2022 | |
| ഒരുവട്ടം കൂടി | സാബു ജെയിംസ് | 2023 | |
| തുറമുഖം | അഡ്വ. കൊച്ചുണ്ണി മാഷ് | രാജീവ് രവി | 2023 |
| ത്രീ നൈറ്റ്സ് | ബൈജു ഭാസ്കർ, എ എം സിദ്ദിക്ക്, നൗഫു സ്റ്റാംപ്ഡ് | 2023 | |
| ഗ്ർർർ | സുചനപാലൻ | ജയ് കെ | 2024 |
| മാംഗോമുറി | വിഷ്ണു രവി ശക്തി | 2024 | |
| കരുതൽ | ജോമി ജോസ് കൈപ്പറമ്പ് | 2026 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| കുറ്റവും ശിക്ഷയും | രാജീവ് രവി | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കുറ്റവും ശിക്ഷയും | രാജീവ് രവി | 2022 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കുറ്റവും ശിക്ഷയും | രാജീവ് രവി | 2022 |