താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

R K Sekhar
Date of Death:
Thursday, 9 September, 1976
സംഗീതം നല്കിയ ഗാനങ്ങൾ: 122

മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്ന ശേഖറിന്റെ മകനായി 1933 ജൂൺ 21 ആം തിയതി ചെന്നൈ കിഴാനൂരിൽ ജനിച്ചു. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചു കൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായ അദ്ദേഹം ഇന്ത്യയിലാകെ പ്രശസ്തനായിരുന്നു. 1964 ൽ കുഞ്ചാക്കോയുടെ ചരിത്രസിനിമയായ പഴശ്ശിരാജ എന്ന മലയാള ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ഈണമിട്ടത്. അതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ ചെയ്തു. ഇവയിൽ ആയിഷ/ടാക്സികാർ/യുദ്ധഭൂമി/തിരുവാഭരണം/ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ചോറ്റാനിക്കര അമ്മ എന്ന സിനിമക്കായിരുന്നു അദ്ദേഹം അവസാനമായി സംഗീതം നൽകിയത്. ആ സിനിമ റിലീസായ ദിവസം തന്റെ നാൽപ്പത്തിമൂന്നാം വയസിൽ 1976 സെപ്റ്റംബർ 9 ആം തിയതി അദ്ദേഹം അന്തരിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നുണ്ട്. കസ്തൂരിയാണ് ഭാര്യ/ പ്രശസ്ത സംഗീത സംവിധായാകൻ റഹ്‌മാനുൾപ്പെടെ നാലു മക്കൾ/ മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ഇദ്ദേഹത്തിന്റെ മരണത്തോടെ 1989 ൽ ഇദ്ദേഹത്തിന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

തലക്കെട്ട് സംവിധാനം വര്‍ഷം
രാഗിണി പി ബി ഉണ്ണി 1968

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പൂമകളാണേ ഹുസ്നുൽ ജമാൽ അയിഷ മോയിൻ‌കുട്ടി വൈദ്യർ പി സുശീല, കോറസ്, എ എം രാജ 1964
മനോരാജ്യത്തിൻ മാളിക കെട്ടിയ അയിഷ വയലാർ രാമവർമ്മ എ എം രാജ, പി സുശീല 1964
മുത്താണേ മുത്താണേ (ശോകം) അയിഷ വയലാർ രാമവർമ്മ പി സുശീല 1964
ഇന്ദിരക്കന്നി അളു താരോ അയിഷ മോയിൻ‌കുട്ടി വൈദ്യർ ജിക്കി 1964
ബദറുൽ മുനീർ അയിഷ വയലാർ രാമവർമ്മ എ എം രാജ 1964
രാജകുമാരി ഓ രാജകുമാരി അയിഷ വയലാർ രാമവർമ്മ എ എം രാജ, പി സുശീല 1964
അക്കാണും മലയുടെ അയിഷ വയലാർ രാമവർമ്മ എ എം രാജ, പി സുശീല 1964
ശോകാന്ത ജീവിതനാടക വേദിയിൽ അയിഷ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1964
മുത്താണേ എന്റെ മുത്താണേ അയിഷ വയലാർ രാമവർമ്മ എ എം രാജ, പി സുശീല 1964
അങ്ങനെയങ്ങനെയെൻ കരൾ അയിഷ വയലാർ രാമവർമ്മ എ എം രാജ, പി സുശീല 1964
യാത്രക്കാരാ പോകുക പോകുക അയിഷ വയലാർ രാമവർമ്മ പി ബി ശ്രീനിവാസ് 1964
തെക്ക് തെക്ക് തെക്കനാം കുന്നിലെ പഴശ്ശിരാജ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി ലീല 1964
അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പഴശ്ശിരാജ വയലാർ രാമവർമ്മ പി സുശീല 1964
ചിറകറ്റു വീണൊരു പഴശ്ശിരാജ വയലാർ രാമവർമ്മ എ എം രാജ, എസ് ജാനകി 1964
മുത്തേ വാവാവോ പഴശ്ശിരാജ വയലാർ രാമവർമ്മ പി സുശീല 1964
സായിപ്പേ സായിപ്പേ പഴശ്ശിരാജ വയലാർ രാമവർമ്മ മെഹ്ബൂബ്, പി ലീല 1964
ബാലേ കേള്‍നീ പഴശ്ശിരാജ വയലാർ രാമവർമ്മ ആലപ്പി സുതൻ 1964
പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ പഴശ്ശിരാജ വയലാർ രാമവർമ്മ പി ലീല 1964
കണ്ണു രണ്ടും താമരപ്പൂ പഴശ്ശിരാജ വയലാർ രാമവർമ്മ പി സുശീല 1964
ജാതിജാതാനുകമ്പാ പഴശ്ശിരാജ വയലാർ രാമവർമ്മ പി ലീല 1964

Music Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
കാലചക്രം സോനു ശിശുപാൽ 2002
കടമറ്റത്തച്ചൻ (1984) എൻ പി സുരേഷ് 1984
ഉത്സവം ഐ വി ശശി 1975
ആലിബാബയും 41 കള്ളന്മാരും ജെ ശശികുമാർ 1975
സിന്ധു ജെ ശശികുമാർ 1975
നീലക്കണ്ണുകൾ മധു 1974
സപ്തസ്വരങ്ങൾ ബേബി 1974
പഞ്ചതന്ത്രം ജെ ശശികുമാർ 1974
തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ 1974
അങ്കത്തട്ട് ടി ആർ രഘുനാഥ് 1974
അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ 1974
കോളേജ് ഗേൾ ടി ഹരിഹരൻ 1974
ധർമ്മയുദ്ധം എ വിൻസന്റ് 1973
ഉദയം പി ഭാസ്ക്കരൻ 1973
ദൃക്‌സാക്ഷി പി ജി വാസുദേവൻ 1973
യാമിനി എം കൃഷ്ണൻ നായർ 1973
ഇന്റർവ്യൂ ജെ ശശികുമാർ 1973
മരം യൂസഫലി കേച്ചേരി 1973
പഞ്ചവടി ജെ ശശികുമാർ 1973
അച്ചാണി എ വിൻസന്റ് 1973

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
സീമന്തപുത്രൻ എ ബി രാജ് 1976
അതിഥി കെ പി കുമാരൻ 1975
ചട്ടമ്പിക്കല്ല്യാണി ജെ ശശികുമാർ 1975
പിക്‌നിക് ജെ ശശികുമാർ 1975
തിരുവോണം ശ്രീകുമാരൻ തമ്പി 1975
പൂന്തേനരുവി ജെ ശശികുമാർ 1974
പഞ്ചവടി ജെ ശശികുമാർ 1973
തെക്കൻ കാറ്റ് ജെ ശശികുമാർ 1973
അനന്തശയനം കെ സുകുമാരൻ 1972
പുഷ്പാഞ്ജലി ജെ ശശികുമാർ 1972
തീർത്ഥയാത്ര എ വിൻസന്റ് 1972
സി ഐ ഡി നസീർ പി വേണു 1971
ആൽമരം എ വിൻസന്റ് 1969
അർച്ചന കെ എസ് സേതുമാധവൻ 1966
സ്റ്റേഷൻ മാസ്റ്റർ പി എ തോമസ് 1966
സ്ഥാനാർത്ഥി സാറാമ്മ കെ എസ് സേതുമാധവൻ 1966
കുപ്പിവള എസ് എസ് രാജൻ 1965
കല്യാണ ഫോട്ടോ ജെ ഡി തോട്ടാൻ 1965
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.