മുത്തേ വാവാവോ

മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ
ആകാശഗംഗയിൽ നീ വിടർന്നതാണോ
മണ്ണിന്റെ കണ്ണുനീരിൽ വിരിഞ്ഞതാണോ
ഉറങ്ങു വീണുറങ്ങൂ നീ ആരോമലേ
മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ

കാട്ടുമൈനക്കിളിക്കുഞ്ഞേ പാട്ടുപാടൂ
ഞാറ്റുവേലക്കതിർക്കാറ്റേ കൂട്ടുപോരൂ (2)
അച്ഛന്റെ രാജധാനി അകലെയാണല്ലോ
ഉറങ്ങൂ വീണുറങ്ങൂ നീ ആരോമലേ
മുത്തേ വാവ‍ാവോ മുത്തുക്കുടമേ വാവാവോ

കാനനപ്പൊയ്കയിലെ തോണിയേറി
അരയന്നം തുഴയുന്ന തോണിയേറി
ആ നല്ല രാജധാനി എന്നു കാണും
മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Muthe vavavo

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ പി ലീല
വില്ലാളികളെ വളർത്തിയ നാട് കെ എസ് ജോർജ്, പി ലീല, കോറസ്
പഞ്ചവടിയിൽ പണ്ട് എസ് ജാനകി
അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പി സുശീല
സായിപ്പേ സായിപ്പേ മെഹ്ബൂബ്, പി ലീല
കണ്ണു രണ്ടും താമരപ്പൂ പി സുശീല
ചൊട്ടമുതൽ ചുടല വരെ കെ ജെ യേശുദാസ്
തെക്ക് തെക്ക് തെക്കനാം കുന്നിലെ കെ ജെ യേശുദാസ്, പി ലീല
ചിറകറ്റു വീണൊരു എ എം രാജ, എസ് ജാനകി
ബാലേ കേള്‍നീ ആലപ്പി സുതൻ
ജാതിജാതാനുകമ്പാ പി ലീല
ജയജയ ഭഗവതി മാതംഗി പി ലീല, കെ ജെ യേശുദാസ്
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.