പൂമകളാണേ ഹുസ്നുൽ ജമാൽ
പൂമകളാണേ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്ത ബീവി (2)
ഹേമങ്ങള്‍ മെത്തപണിച്ചിത്തിരം
ആഭരണക്കോവയണിന്ത ബീവി (2)
മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈരണ്ടെറിഞ്ഞു വീശീ (2)
വരിനൂല്‍ വദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും (2)
പുഞ്ചിരിച്ചന്നനടഛായലില്‍
പൂമനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ ചിന്നും മനുവര്‍ കണ്ടാല്‍
തന്‍ബോധംവിട്ടു മടപ്പെടുമേ (2)
പൂമകളാണേ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്ത ബീവി
ആ...
താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ
മാനസപ്പൂവിതളിറുത്ത് മാലകോ൪ക്കുന്നോളേ
ആ മാല എനിക്കല്ലേ ആ മധുരം എനിക്കല്ലേ
കതിരുകാണാപ്പൈങ്കിളീ - നിൻ
കരളെനിക്കല്ലേ - നിന്റെ
കരളെനിക്കല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Poomakalaane
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 4 months ago by മാത്യു.