യാത്രക്കാരാ പോകുക പോകുക

യാത്രക്കാരാ പോകുക പോകുക
ജീവിത യാത്രക്കാരാ -
ജീവിത യാത്രക്കാരാ
(യാത്രക്കാരാ... )

വികാരങ്ങൾ വഴി കാണിക്കും
വിചാരങ്ങൾ കൂടെ നടക്കും (2)
വിധിയുടെ വാടകവണ്ടിയിൽ ഇങ്ങനെ
വിരുന്നുപോകുവതെങ്ങോ - നമ്മൾ
വിരുന്നുപോകുവതെങ്ങോ

യാത്രക്കാരാ പോകുക പോകുക
ജീവിത യാത്രക്കാരാ -
ജീവിത യാത്രക്കാരാ

ഒരുവഴി അടയുമ്പോൾ
ഒരുവഴി അടയുമ്പോൾ
ഒൻപതു വഴി തുറക്കും - കാലം
ഒൻപതു വഴി തുറക്കും
വരുമിണചേരും പിരിയും പലരും
വഴിയമ്പലമെങ്ങോ - നമ്മുടെ
വഴിയമ്പലമെങ്ങോ

യാത്രക്കാരാ പോകുക പോകുക
ജീവിത യാത്രക്കാരാ -
ജീവിത യാത്രക്കാരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Yaathrakkaara pokuka pokuka

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അക്കാണും മലയുടെ എ എം രാജ, പി സുശീല
മുത്താണേ എന്റെ മുത്താണേ എ എം രാജ, പി സുശീല
മനോരാജ്യത്തിൻ മാളിക കെട്ടിയ എ എം രാജ, പി സുശീല
രാജകുമാരി ഓ രാജകുമാരി എ എം രാജ, പി സുശീല
ശോകാന്ത ജീവിതനാടക വേദിയിൽ കെ ജെ യേശുദാസ്
സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ പി ലീല, കോറസ്
അങ്ങനെയങ്ങനെയെൻ കരൾ എ എം രാജ, പി സുശീല
പൂമകളാണേ ഹുസ്നുൽ ജമാൽ പി സുശീല, കോറസ്, എ എം രാജ
ഇന്ദിരക്കന്നി അളു താരോ ജിക്കി
മുത്താണേ മുത്താണേ (ശോകം) പി സുശീല
ബദറുൽ മുനീർ എ എം രാജ
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.