താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Dulqar Salman

ചലച്ചിത്രതാരം മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ഇളയ മകനായി 1983 ജൂലൈ 28ന് ജനനം. കേരളത്തിലും ചെന്നൈയിലുമായി സ്കൂൾ വിദ്യാഭ്യാസം നേടിയ ദുൽഖർ അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കി.

ശ്യാമപ്രസാദ് ആണ് തന്റെ ഋതു എന്ന ചലച്ചിത്രത്തിനു വേണ്ടി ദുൽഖറിനെ ആദ്യമായി സമീപിച്ചത്. എന്നാൽ സിനിമയുടെ വൈവിധ്യമാർന്ന മേഖലകളെ കൂടുതൽ പരിചയപ്പെടാനായി ചില ഹ്രസ്വകാല സിനിമാ കോഴ്സുകൾ ചെയ്ത ശേഷം തന്റെ സുഹൃത്തും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ ​​​​​​ "സെക്കന്റ് ഷോ" എന്ന ചിത്രത്തിൽ നായകനായാണ് ദുൽഖർ സിനിമയിൽ തുടക്കമിട്ടത്. ഏറെ പുതുമുഖങ്ങളെ ഉൾപ്പെടുത്തി പരീക്ഷണ ചിത്രമായി എത്തിയ "സെക്കന്റ്ഷോ" ജനപ്രീതി നേടിയതിനൊടൊപ്പം തന്നെ ദുൽഖറിന്റെ കഥാപാത്രവും കയ്യടി നേടി. തുടർന്ന് അൻവർ റഷീദ് സംവിധാനം ചെയ്ത "ഉസ്താദ് ഹോട്ടൽ" എന്ന ചിത്രത്തിൽ നായകനായി വേഷമിട്ടു. ദുൽഖർ എന്ന പുതുമുഖ നടനെ പ്രേക്ഷകർ അംഗീകരിക്കുന്നു എന്ന തെളിവോടെ "ഉസ്താദ് ഹോട്ടൽ" 2012ലെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറി. തുടർന്ന് നിരവധി ഹിറ്റ് സിനിമകളിലൂടെ വളരെപ്പെട്ടെന്ന് തന്നെ മലയാളത്തിലെ മുന്‍നിരയിലേക്ക് ഉയരുവാന്‍ ദുൽഖറിന് സാധിച്ചു. ചാർലി എന്ന സിനിമയിലെ അഭിനയം മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരത്തിനും ഇദ്ദേഹത്തിനെ അർഹനാക്കി.

2015ല്‍ എബിസിഡി എന്ന ചിത്രത്തിലെ ഒരുഗാനം ആലപിച്ചു കൊണ്ട് പിന്നന്നി ഗാനത്തിലും അദ്ദേഹം കൈവച്ചു. 2014ല്‍ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലും വായമൂടി പേശവും എന്ന പേരില്‍ തമിഴിലും പുറത്തിറങ്ങിയ ദ്വിഭാഷാ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറി. മണിരത്നം സംവിധാനം ചെയ്ത ഓ കാദല്‍ കണ്മണി എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാനും കഴിഞ്ഞു. തുടര്‍ന്ന് മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തന്‍റെ സാന്നിധ്യം അറിയിച്ചു.

ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമുള്ള ദുൽഖർ ബിസിനസിലും ചുവടുകൾ വച്ചു. കാറുകൾ ട്രേഡ് ചെയ്യുന്ന വെബ് പോർട്ടൽ, ചെന്നൈ അടിസ്ഥാനമാക്കിയുള്ള ഡെന്റൽ ബിസിനസ് ശൃംഖല തുടങ്ങിയവ നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ബംഗളുരുവിലുള്ള മദർഹുഡ് ആശുപത്രിയുടെ ഡയറക്റ്ററുമാണ്.

ആർക്കിടെക്റ്റായ അമൽ സൂഫിയയാണ് ഭാര്യ. ഒരു മകൾ - മറിയം അമീറ സൽമാൻ

ഫേസ്ബുക്ക് പേജ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉസ്താദ് ഹോട്ടൽ ഫൈസി അൻവർ റഷീദ് 2012
തീവ്രം ഹർഷവർദ്ധൻ രൂപേഷ് പീതാംബരൻ 2012
സെക്കന്റ് ഷോ ലാലു/ഹരിലാൽ ശ്രീനാഥ് രാജേന്ദ്രൻ 2012
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി കാസി സമീർ താഹിർ 2013
പട്ടം പോലെ കാർത്തിക് അഴകപ്പൻ 2013
എ ബി സി ഡി ജോണി മാർട്ടിൻ പ്രക്കാട്ട് 2013
5 സുന്ദരികൾ ഫോട്ടോഗ്രാഫർ/നരേറ്റർ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
വിക്രമാദിത്യൻ ആദിത്യൻ മേനോൻ ലാൽ ജോസ് 2014
ഞാൻ (2014) രവി ചന്ദ്രശേഖർ / കെ റ്റി എൻ കോട്ടൂർ രഞ്ജിത്ത് ബാലകൃഷ്ണൻ 2014
സലാലാ മൊബൈൽസ് അഫ്സൽ അബ്ദുറഹ്മാൻ ശരത് എ ഹരിദാസൻ 2014
ബാംഗ്ളൂർ ഡെയ്സ് അർജുൻ / അജു അഞ്ജലി മേനോൻ 2014
സംസാരം ആരോഗ്യത്തിന് ഹാനികരം അരവിന്ദ് ബാലാജി മോഹൻ 2014
100 ഡെയ്സ് ഓഫ് ലവ് ജെനുസ് മുഹമ്മദ്‌ 2015
ചാർലി ചാർലി മാർട്ടിൻ പ്രക്കാട്ട് 2015
കലി സിദ്ധാർഥ് സമീർ താഹിർ 2016
കമ്മട്ടിപ്പാടം കൃഷ്ണൻ രാജീവ് രവി 2016
പറവ ഇമ്രാൻ സൗബിൻ ഷാഹിർ 2017
ജോമോന്റെ സുവിശേഷങ്ങൾ ജോമോൻ സത്യൻ അന്തിക്കാട് 2017
സോളോ ശേഖർ - ത്രിലോക് - ശിവ - രുദ്ര ബിജോയ് നമ്പ്യാർ 2017
CIA അജി മാത്യൂ അമൽ നീരദ് 2017

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ജോണീ മോനെ ജോണീ എ ബി സി ഡി റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2013
ഇംഗ്ളീഷ് മംഗ്ളീഷ് മംഗ്ളീഷ് സന്തോഷ് വർമ്മ ഗോപി സുന്ദർ 2014
സുന്ദരി പെണ്ണേ ചാർലി സന്തോഷ് വർമ്മ ഗോപി സുന്ദർ 2015
ഓർമ്മകൾ പറവ വിനായക് ശശികുമാർ റെക്സ് വിജയൻ 2017
വാനം തിളതിളക്കണ്‌ CIA റഫീക്ക് അഹമ്മദ്, കരോലിന, മൊഹമ്മദ് മഖ്ബൂൽ മൻസൂർ ഗോപി സുന്ദർ 2017
കേരള മണ്ണിനായ് CIA ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
ധൃതംഗപുളകിതനായി കല്ല്യാണം ലിങ്കു എബ്രഹാം പ്രകാശ് അലക്സ് 2018
കണ്ണിൽ പന്തം കൊളുത്തെടാ ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജോ പോൾ ജസ്റ്റിൻ പ്രഭാകരൻ 2019
ഉണ്ണിമായ മണിയറയിലെ അശോകൻ ഷിഹാസ് അമ്മദ്‌കോയ ശ്രീഹരി കെ നായർ 2020
ഡിങ്കിരി ഡിങ്കാലേ കുറുപ്പ് ടെറി ബത്തേരി സുലൈമാൻ കക്കോടൻ 2021

അതിഥി താരം

Submitted 14 years 5 months ago by Kiranz.
Contributors:
ContributorsContribution
Audio profile
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.