ലിങ്കു എബ്രഹാം

Linku Abraham
Linkz Abraham
ലിങ്ക്സ് എബ്രഹാം
എഴുതിയ ഗാനങ്ങൾ: 7

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ ജനിച്ചു. അച്ഛൻ എബ്രഹാം ഫിലിപ്പ് തിരുവനന്തപുരം ISRO യിൽ സേവനമനുഷ്ടിക്കുന്നു. അമ്മ റേച്ചൽ അധ്യാപികയാണ്. കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ, സെന്റ് തോമസ് കോളേജ്, മാർത്തോമാ മാനേജ്മെന്റ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിങ്കു നാട്ടിലും വിദേശത്തുമായി പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നു. ആറു വർഷത്തോളമായി ഒമാനിലെ മസ്‌ക്കറ്റിൽ ആയിരുന്നു. നിരവധി ബ്രാൻഡിങ് കാമ്പയിനുകളുടെ ഭാഗമാകുവാൻ ലിങ്കുവിന് കഴിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കൾക്ക് വേണ്ടി ഭക്തി ഗാനങ്ങളും പരസ്യ ജിംഗിളുകളും ആൽബം പാട്ടുകളും എഴുതിയാണ് തുടക്കം. 2018 -ലെ സംസ്ഥാന അവാർഡുകൾ നേടിയ ഒറ്റമുറി വെളിച്ചം ദേശീയ അവാർഡ് നേടിയ കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെയാണ് സിനിമ ഗാനരചനയിലേക്ക് കടന്നു വന്നത്. 2 പെണ്‍കുട്ടികൾ എന്ന് സിനിമയിലൂടെയാണ് ടൈറ്റിൽ & പോസ്റ്റർ ഡിസൈൻസ് തുടങ്ങുന്നത്. ഇരുപത് സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ഏഴ് സിനിമകൾക്ക് ടൈറ്റിൽ & പോസ്റ്റർ ഡിസൈൻ ചെയ്യുകയും ചെയ്തു.

ലിങ്കു എബ്രഹാമിന്റെ ഭാര്യ ഷെറിൻ റേച്ചൽ. ഒരു മകൻ ഫിലി ഏബ്രാം

വിലാസം
ലിങ്കു ഏബ്രഹാം ഫിലിപ്പ്, കയ്യാലക്കകത്തു കീഴുകര കോഴഞ്ചേരി പത്തനംതിട്ട - 689641

ലിങ്കുവിന്റെ ഇമെയിൽ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ

ഗാനരചന

ലിങ്കു എബ്രഹാം എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ചന്ദിരനൊത്തൊരു ഒറ്റമുറി വെളിച്ചം സിദ്ധാർത്ഥ പ്രദീപ് നിതിൻ രാജ്, അനൂപ്‌ മോഹൻദാസ്‌ , ജയദേവൻ വാസുദേവൻ അടൂർ 2018
മലയോരം പൂത്തിടാൻ ഒറ്റമുറി വെളിച്ചം സിദ്ധാർത്ഥ പ്രദീപ് അഞ്ജലി ജയകുമാർ, അനൂപ്‌ മോഹൻദാസ്‌ 2018
ധൃതംഗപുളകിതനായി കല്ല്യാണം പ്രകാശ് അലക്സ് ദുൽഖർ സൽമാൻ, ജേക്കബ് ഗ്രിഗറി, ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി) 2018
മെല്ലെ തൂവൽ കുഞ്ഞു ദൈവം മാത്യുസ് പുളിക്കൻ സംഗീത ശ്രീകാന്ത്, സാറാ ജോസ് ജോസഫ് 2018
വെണ്മുകിലായ് ഗ്രഹണം ആനന്ദ്കുമാർ ജി കെ എസ് ഹരിശങ്കർ 2020
* എക്‌താ ബോസ്സ് - പ്രൊമോ ഗാനം ഷൈലോക്ക് ഗോപി സുന്ദർ ഉണ്ണി മുകുന്ദൻ 2020
പെൺകതിരോൻ വരവാണേ വരയൻ പ്രകാശ് അലക്സ് അന്ന ജേക്സ് 2022

ടൈറ്റിൽ ഗ്രാഫിക്സ്

ടൈറ്റിൽ ഗ്രാഫിക്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ജിയോ ബേബി 2020

ഡിസൈൻ

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ഗ്രാഫിക്സ്

ഗ്രാഫിക്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
വാദ്ധ്യാർ നിധീഷ് ശക്തി 2012