ജേക്കബ് ഗ്രിഗറി
മലയാള ചലച്ചിത്ര നടൻ. അമേരിക്കയിലാണ് ജേക്കബ് ഗ്രിഗറി താമസിക്കുന്നത്. കൈരളി ചാനലിനു വേണ്ടി അമേരിക്കയിൽ ഷൂട്ട് ചെയ്ത അക്കര കാഴ്ച്ചകൾ എന്ന പരമ്പരയിലൂടെയാണ് ജേക്കബ് ഗ്രിഗറി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. ആ ടെലിവിഷൻ പരമ്പരയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക പ്രീതിനേടി. അക്കരക്കാഴ്ചകൾ എന്ന സീരിയലിനെ അടിസ്ഥാനപ്പെടുത്തി വിവിധ സ്റ്റേജുകളിൽ ഷോകൾ അവതരിപ്പിച്ചിരുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ഷോകളുമായി പര്യടനം നടത്തി. അക്കരകാഴ്ചകളിലെ അഭിനയം അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തു.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ABCD എന്ന ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പം ഒരു മുഴുനീള വേഷം ചെയ്തുകൊണ്ടാണ് ജേക്കബ് ഗ്രിഗറി സിനിമയിൽ തുടക്കം കുറിക്കുന്നത്. 1983, എന്നും എപ്പോഴും, പറവ, ഉണ്ട.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ ജേക്കബ് ഗ്രിഗറി നായകനായി. മണിയറയിലെ അശോകന്റെ നിർമ്മാതാവും അദ്ദേഹമായിരുന്നു. ABCD, കല്യാണം, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ ജേക്കബ് ഗ്രിഗറി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പ്രൊഫൈൽ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| എ ബി സി ഡി | കോര | മാർട്ടിൻ പ്രക്കാട്ട് | 2013 |
| 1983 | സച്ചിൻ | എബ്രിഡ് ഷൈൻ | 2014 |
| സലാലാ മൊബൈൽസ് | ബിനോയ് | ശരത് എ ഹരിദാസൻ | 2014 |
| വേഗം | ദാവീദ് | അനിൽ കുമാർ കെ ജി | 2014 |
| ഭയ്യാ ഭയ്യാ | റോബർട്ട് | ജോണി ആന്റണി | 2014 |
| 100 ഡെയ്സ് ഓഫ് ലവ് | ജെനുസ് മുഹമ്മദ് | 2015 | |
| എന്നും എപ്പോഴും | മാത്തൻ | സത്യൻ അന്തിക്കാട് | 2015 |
| ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി | അനന്തകൃഷ്ണൻ സുബ്രമണ്യ അയ്യർ | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
| ചിറകൊടിഞ്ഞ കിനാവുകൾ | സന്തോഷ് വിശ്വനാഥ് | 2015 | |
| കരിങ്കുന്നം 6s | ബ്രൂണോ | ദീപു കരുണാകരൻ | 2016 |
| മണ്‍സൂണ്‍ മാംഗോസ് | സൂപ്പർസ്റാർ | അബി വർഗീസ് | 2016 |
| ജോമോന്റെ സുവിശേഷങ്ങൾ | മുഷ്‌താഖ് | സത്യൻ അന്തിക്കാട് | 2017 |
| പോക്കിരി സൈമൺ | ഹനുമാൻ ബിജു | ജിജോ ആന്റണി | 2017 |
| ഒരു സിനിമാക്കാരൻ | ഗോൺസാൽവിസ് | ലിയോ തദേവൂസ് | 2017 |
| പറവ | മുജീബ് | സൗബിൻ ഷാഹിർ | 2017 |
| കല്ല്യാണം | സൈജു | രാജേഷ് നായർ | 2018 |
| ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 | |
| മന്ദാരം | വിജേഷ് വിജയ് | 2018 | |
| പവിഴം | സുനോജ് ഇമ്മാനുവൽ | 2018 | |
| സകലകലാശാല | വിനോദ് ഗുരുവായൂർ | 2019 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| മണിയറയിലെ അശോകൻ | ഷംസു സൈബ | 2020 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ധൃതംഗപുളകിതനായി | കല്ല്യാണം | ലിങ്കു എബ്രഹാം | പ്രകാശ് അലക്സ് | 2018 | |
| * പെണ്ണു കെട്ടണം കണ്ണു കെട്ടണം | പെണ്ണന്വേഷണം | അക്ഷയ് കൊളൂർ | എറിക് ജോൺസൺ | 2019 | |
| ഉണ്ണിമായ | മണിയറയിലെ അശോകൻ | ഷിഹാസ് അമ്മദ്കോയ | ശ്രീഹരി കെ നായർ | 2020 |