താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Harishanth

നാടകകൃത്തും അദ്ധ്യാപകനുമായിരുന്ന കാളിദാസ് പുതുമനയുടെയും, ശാന്തിനിയുടെയും മകനായി പാലക്കാട് നല്ലേപ്പുള്ളിയിൽ ജനിച്ചു. ഹരിശാന്ത് എന്നായിരുന്നു യഥാർത്ഥ നാമം. 1991 -ൽ പത്താംക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്ത് അച്ഛൻ ചെയ്ത ഒരു ഷോർട്ട് ഫിലിമിലൂടെയാണ് ക്യാമറയ്ക്കുമുന്നിൽ എത്തുന്നത്. 1995 -ൽ മലയാളത്തിലെ ആദ്യ മെഗാസീരിയലായ വംശം -ത്തിൽ നായകനായി. ദൂരദർശനിൽ ആയിരുന്നു വംശം സംപ്രേക്ഷണം ചെയ്തത്. തുടർന്ന് അദ്ദേഹം സീരിയലുകളിൽ സജീവമായി. അഭിനയരംഗത്ത് എത്തി കുറച്ചുവർഷങ്ങൾക്ക് ശേഷം അദ്ദേഹം ശരൺ പുതുമന എന്ന പേര് സ്വീകരിച്ചു.

2001 -ൽ നയനം എന്ന സിനിമയിലൂടെയാണ് ശരൺ ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് വീരപുത്രൻ, പതിനെട്ടാം പടി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1992 -ൽ നക്ഷത്രക്കൂടാരം എന്ന സിനിമയിലെ ഒരു നടന് ശബ്ദം കൊടുത്തു കൊണ്ടാണ് ശരൺ ഡബ്ബിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം പല അഭിനേതാക്കൾക്ക് ശബ്ദം പകർന്നു.

ശരണിന്റെ ഭാര്യ റാണി. മകൾ ഉപാസന.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നയനം സുനിൽ മാധവ് 2001
ഗുൽമോഹർ ദിനേശ് ജയരാജ് 2008
കൂട്ടുകാർ പ്രസാദ് വാളച്ചേരിൽ 2010
തസ്ക്കര ലഹള രമേഷ് ദാസ് 2010
വീരപുത്രൻ മഞ്ചേരി സുധാരയ്യർ പി ടി കുഞ്ഞുമുഹമ്മദ് 2011
മഞ്ചാടിക്കുരു രവി അഞ്ജലി മേനോൻ 2012
ജോസേട്ടന്റെ ഹീറോ കെ കെ ഹരിദാസ് 2012
എന്റെ സത്യാന്വേഷണ പരീക്ഷകൾ കുക്കു സുരേന്ദ്രൻ 2015
കേരള ടുഡേ കപിൽ ചാഴൂർ 2015
ആന മയിൽ ഒട്ടകം ജയകൃഷ്ണ എം വി, അനിൽ സൈൻ 2015
21 ഡയമണ്ട്സ് മാത്യു ജോർജ് 2018
സവാരി അശോക് നായർ 2018
പതിനെട്ടാം പടി ആനിയുടെ സഹോദരൻ ശങ്കർ രാമകൃഷ്ണൻ 2019
മാഫി ഡോണ പോളി വടക്കൻ 2019
തെങ്കാശിക്കാറ്റ് ഷിനോദ് സഹദേവൻ 2019

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ബാംഗ്ളൂർ ഡെയ്സ് അഞ്ജലി മേനോൻ 2014

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
12th മാൻ ജീത്തു ജോസഫ് 2022
റോക്കട്രി ദി നമ്പി എഫക്റ്റ് - ഡബ്ബിങ് മാധവൻ 2022 മാധവൻ
മോഹൻ കുമാർ ഫാൻസ് ജിസ് ജോയ് 2021
അൽ മല്ലു ബോബൻ സാമുവൽ 2020
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
വിജയ് സൂപ്പറും പൗർണ്ണമിയും ജിസ് ജോയ് 2019
മാമാങ്കം (2019) എം പത്മകുമാർ 2019
മിഖായേൽ ഹനീഫ് അദേനി 2019
ഒരു കുപ്രസിദ്ധ പയ്യന്‍ മധുപാൽ 2018
ഊഴം ജീത്തു ജോസഫ് 2016 ഇർഷാദ് അലി
പോയ്‌ മറഞ്ഞു പറയാതെ മാർട്ടിൻ സി ജോസഫ് 2016
വിശ്വാസം അതല്ലേ എല്ലാം ജയരാജ് വിജയ് 2015
ബാംഗ്ളൂർ ഡെയ്സ് അഞ്ജലി മേനോൻ 2014
മുസാഫിർ പ്രമോദ് പപ്പൻ 2013
ഫെയ്സ് 2 ഫെയ്സ് വി എം വിനു 2012
ഗ്രാന്റ്മാസ്റ്റർ ബി ഉണ്ണികൃഷ്ണൻ 2012
മൈ ബോസ് ജീത്തു ജോസഫ് 2012
ഭഗവതി പുരം പ്രകാശൻ 2011
പെൺപട്ടണം വി എം വിനു 2010
കോളേജ് ഡേയ്സ് ജിയെൻ കൃഷ്ണകുമാർ 2010
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.