ഇർഷാദ് അലി

Irshad Ali
Date of Birth:
Wednesday, 15 August, 1979

മലയാളചലച്ചിത്ര നടൻ. പുത്തൻപുര നാലകത്ത് അബ്ദുവിന്റെയും നഫീസയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു. സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ഇർഷാദ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഇർഷാദ് ദൃശ്യ മാധ്യമ രംഗത്ത് തുടക്കം കുറിക്കുന്നത്. 1995-ൽ പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഇർഷാദ് ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്. നൂറ്റി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ടി വി ചന്ദ്രൻ, പിടി കുഞ്ഞുമുഹമ്മദ്, പ്രിയ നന്ദനൻ എന്നീ അവാർഡ് വിന്നിംഗ് സംവിധായകരുടെ കൂടെയായിരുന്നു ഇർഷാദ് കൂടുതലും പ്രവർത്തിച്ചത്. കുറെ നല്ല സിനിമകളുടെ ഭാഗമായി അദ്ദേഹം. ടി വി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, പ്രിയനന്ദന്റെ ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലെ ഇർഷാദിന്റെ അഭിനയം നിരൂപക പ്രശംസ നേടി. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി, വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം, പി ടി കുഞ്ഞുമുഹമ്മദിന്റെ പരദേശി, പ്രിയനന്ദനന്റെ പുലിജന്മം, മധു കൈതപ്രത്തിന്റെ മധ്യവേനൽ, ഡോക്ടർ ബിജുവിന്റെ വീട്ടിലേയ്ക്കുള്ള വഴി എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഇർഷാദിന്റെ ഭാര്യ റംസീന. മകൻ അർഷാഖ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാർവ്വതീ പരിണയം പി ജി വിശ്വംഭരൻ 1995
പുതുക്കോട്ടയിലെ പുതുമണവാളൻ റാഫി - മെക്കാർട്ടിൻ 1995
ഉദ്യാനപാലകൻ ഡോക്ടർ ഹരികുമാർ 1996
ബ്രിട്ടീഷ് മാർക്കറ്റ് ജോണി നിസ്സാർ 1996
പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998
വാഴുന്നോർ പോലീസ് ഇൻസ്പെക്ടർ ജോഷി 1999
വല്യേട്ടൻ സുബൈർ ഷാജി കൈലാസ് 2000
ഇങ്ങനെ ഒരു നിലാപക്ഷി പി അനിൽ, ബാബു നാരായണൻ 2000
നരസിംഹം ഷാജി കൈലാസ് 2000
നെയ്ത്തുകാരൻ പ്രിയനന്ദനൻ 2001
പ്രജ ഡ്രൈവർ ജോഷി 2001
രാവണപ്രഭു ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് ബാലകൃഷ്ണൻ 2001
ഡാനി മുരുകൻ ടി വി ചന്ദ്രൻ 2001
ഇവർ നമ്പി ടി കെ രാജീവ് കുമാർ 2003
പാഠം ഒന്ന് ഒരു വിലാപം റസാഖ് ടി വി ചന്ദ്രൻ 2003
അന്യർ പ്രകാശ് ലെനിൻ രാജേന്ദ്രൻ 2003
മിഴി രണ്ടിലും പ്രകാശൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2003
ഭവം ശ്യാം സതീഷ് മേനോൻ 2004
കഥാവശേഷൻ ടി വി ചന്ദ്രൻ 2004
വജ്രം പ്രമോദ് പപ്പൻ 2004

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ആണ്ടാൾ ഷെരീഫ് ഈസ 2021

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വിനയപൂർവ്വം വിദ്യാധരൻ കെ ബി മധു 2000