താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Risabawa
Date of Birth:
Saturday, 24 September, 1966
Date of Death:
തിങ്കൾ, 13 September, 2021

മലയാള ചലച്ചിത്ര നടൻ. 1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. നാടക വേദികളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1984-ൽ സ്നേഹമുള്ള വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാൽ റിസബാവ ശ്രദ്ധിയ്ക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിംങ്ങും ചെയ്തിട്ടുണ്ട്. കുറേക്കാലമായി അസുഖബാധിതനായിരുന്ന റിസബാവ 2021 സെപ്തംബർ 13ന് അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഡോക്ടർ പശുപതി പത്മനാഭൻ ഷാജി കൈലാസ് 1990
ഇൻ ഹരിഹർ നഗർ ജോണ്‍ ഹോനായി സിദ്ദിഖ്, ലാൽ 1990
ദൈവസഹായം ലക്കി സെന്റർ രാജൻ ചേവായൂർ 1991
അതിരഥൻ പ്രദീപ് കുമാർ 1991
ഭൂമിക ഐ വി ശശി 1991
ആമിനാ ടെയിലേഴ്സ് സാജൻ 1991
അഗ്നിനിലാവ് ദിനേശ് എൻ ശങ്കരൻ നായർ 1991
സുന്ദരിക്കാക്ക ഫാദർ ഡേവിസ് പടമാടൻ മഹേഷ് സോമൻ 1991
ആനവാൽ മോതിരം സജിത്ത് കുമാർ/പോലീസ് കമ്മിഷണർ ജി എസ് വിജയൻ 1991
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് ശ്രീകുമാർ പി ജി വിശ്വംഭരൻ 1991
ജോർജ്ജുട്ടി C/O ജോർജ്ജുട്ടി പ്രകാശ് ഹരിദാസ് 1991
കളരി രാകേഷ് പ്രസ്സി മള്ളൂർ 1991
ഫസ്റ്റ് ബെൽ ഡോ കൃഷ്ണകുമാർ പി ജി വിശ്വംഭരൻ 1992
തിരുത്തൽ‌വാദി വിൽഫ്രഡ് വിജി തമ്പി 1992
നീലക്കുറുക്കൻ ഷാജി കൈലാസ് 1992
പ്രിയപ്പെട്ട കുക്കു സുനിൽ 1992
സൂര്യമാനസം സ്റ്റീഫൻ വിജി തമ്പി 1992
എന്റെ പൊന്നുതമ്പുരാൻ ശ്രീകുമാർ എ ടി അബു 1992
ചമ്പക്കുളം തച്ചൻ തൊമ്മിക്കുഞ്ഞ് കമൽ 1992
ഏഴരപ്പൊന്നാന തുളസീദാസ് 1992
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.