അൻവർ അലി

Anwar Ali
Date of Birth:
Friday, 1 July, 1966
എഴുതിയ ഗാനങ്ങൾ: 90
ആലപിച്ച ഗാനങ്ങൾ: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

കവി,വിവർത്തകൻ,നിരൂപകൻ,എഡിറ്റർ,സിനിമാ-വീഡിയോ എഴുത്തുകാരൻ എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അൻവർ അലി 1966 ജൂലൈ 1ന് തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേ‌ഴ്സിൽ നിന്നും എം.ഫിൽ ബിരുദവും നേടി. 1984 മുതൽ മുൻനിര സാഹിത്യ മാസികകളിലും ആനുകാലികങ്ങളിലും കവിതയും കവിതാപഠനങ്ങും നിരൂപണങ്ങളും എഴുതി വരുന്ന അൻവറിന്റെ ആദ്യ കവിതാസമാഹാരം "മഴക്കാലം" എന്ന പേരിൽ 1999ൽ പുറത്തിറങ്ങി. കവിതകൾ നിരവധി വിദേശ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. പ്രധാനപ്പെട്ട കൃതികൾ "ആടിയാടി അലഞ്ഞ മരങ്ങളേ" - കവിതകളുടെ സമാഹാരം (2009), "എറ്റേണൽ സ്കൾപ്ചേഴ്സ് "– ഇംഗ്ലീഷ് കവിതാസമാഹാരം(2007), "ഐ റാപ്പി" – നോവെല്ല (1995) എന്നിവയാണ്.. പ്രമുഖ ജാപ്പനീസ് കൃതിയായ "ടോട്ടോചാൻ- ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ" 1994ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു.

അന്തർദേശീയ ശ്രദ്ധയും പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയ "മാർഗ്ഗം"(2003) എന്ന ചലച്ചിത്രത്തിന് സംവിധായകനുമൊത്ത് തിരക്കഥയൊരുക്കിയിരുന്നു. സ്വതന്ത്രമായി നിരവധി ഡോക്കുമെന്ററികൾ പുറത്തിറക്കിയിട്ടുണ്ട്. ദൂരദർശനു വേണ്ടീ "മലയാള സിനിമയുടെ ചരിത്രം" എന്ന ഡോക്കുമെന്ററി സീരീസ് നിർമ്മിച്ചു.മലയാള സിനിമയുടെ എഴുപത്തിയഞ്ചാം വാർഷികത്തിന് ചലച്ചിത്ര അക്കാഡമി പുറത്തിറക്കിയ സോഫ്റ്റെയർ സീഡിയുടെ ചീഫ് ഏഡിറ്ററായും പ്രവർത്തിച്ചിരുന്നു. കവിതകൾക്കും ഹ്രസ്വചിത്രങ്ങൾക്കും നിരവധി ദേശീയ-അന്തർദ്ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ അൻവറിന് "മാർഗ്ഗം" എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 2003ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭ്യമായിരുന്നു.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.

ജീവിതപങ്കാളി - അമ്പിളി എന്ന നജ്മുൽ ഷാഹി

പിതാവ്:എ. അബ്ദുൾ ജലീൽ. മാതാവ്:എം.അൻസാർബീഗം. ഇപ്പോൾ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ ജീവനക്കാരനാണ്‌.

കഥ

ചിത്രം സംവിധാനം വര്‍ഷം
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
മാർഗ്ഗം രാജീവ് വിജയരാഘവൻ 2003

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മാർഗ്ഗം രാജീവ് വിജയരാഘവൻ 2003

ആലപിച്ച ഗാനങ്ങൾ

ഗാനരചന

അൻവർ അലി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കണ്ടോ കണ്ടോ കിനാവിലിന്നൊരാളെ അന്നയും റസൂലും കൃഷ്ണകുമാർ‌ ആൻഡ്രിയ ജെറമിയ 2013
യാനമേ യാനമേ അന്നയും റസൂലും കൃഷ്ണകുമാർ‌ ആനന്ദ് അരവിന്ദാക്ഷൻ 2013
വഴിവക്കിൽ വെയിൽ കായും അന്നയും റസൂലും കൃഷ്ണകുമാർ‌ ആനന്ദ് അരവിന്ദാക്ഷൻ, ശ്വേത മോഹൻ 2013
ചിറകുകൾ ഞാൻ ഞാൻ സ്റ്റീവ് ലോപ്പസ് ഷഹബാസ് അമൻ പാര്‍വ്വതി 2014
ഊരാകെ കലപില ഞാൻ സ്റ്റീവ് ലോപ്പസ് അനൂപ്‌ മോഹൻദാസ്‌ , ബെന്‍ സാം ജോണ്‍സ് അൻവർ അലി, അനൂപ്‌ മോഹൻദാസ്‌ , വിഷ്ണു ദത്തന്‍, രമേശ് റാം 2014
തെരുവുകൾ നീ ഞാൻ സ്റ്റീവ് ലോപ്പസ് ഷഹബാസ് അമൻ സിദ്ധാർത്ഥ് മേനോൻ 2014
പറ പറ കമ്മട്ടിപ്പാടം ജോൺ പി വർക്കി അനൂപ്‌ മോഹൻദാസ്‌ , ശരത് ആലാപ്സ്, ശ്യാം ആലപാസ്, സുനിൽ മത്തായി, ഗ്രീഷ്മ , സോനു, അഞ്ജു, ഷിനിൽ ജോസഫ്, അനൂപ്‌ ജി, കൃഷ്ണൻ, എബിൻ പീറ്റർ, ഗഗുൽ ജോസഫ്, കണ്ണൻ, അയ്യപ്പൻ, ജിതിൻ, യാസിൻ നിസാർ 2016
കാത്തിരുന്ന പക്ഷി കമ്മട്ടിപ്പാടം കൃഷ്ണകുമാർ‌ കാർത്തിക് 2016
പുഴു പുലികൾ കമ്മട്ടിപ്പാടം വിനായകൻ സുനിൽ മത്തായി, സാവിയോ ലാസ് 2016
ഖിസ പാതിയിൽ കിസ്മത്ത് സുഷിൻ ശ്യാം സച്ചിൻ ബാലു 2016
വിണ്ണു ചുരന്ന നിലാവോ കിസ്മത്ത് സുമേഷ് പരമേശ്വരൻ നീസ എം പി 2016
ചിലതു നാം കിസ്മത്ത് ഷമേജ് ശ്രീധർ മധുശ്രീ നാരായൺ, അനൂപ് ജി കൃഷ്ണന്‍, ഷമേജ് ശ്രീധർ 2016
തമ്പിരാൻ നൊയമ്പ് എസ്ര സുഷിൻ ശ്യാം വിപിൻ രവീന്ദ്രൻ 2017
മിഴിയിൽ നിന്നും മായാനദി റെക്സ് വിജയൻ ഷഹബാസ് അമൻ 2017
മായാനദി മായാനദി റെക്സ് വിജയൻ ഷഹബാസ് അമൻ 2017
ലോകമെങ്ങുമുള്ള സഖാവ് പ്രശാന്ത് പിള്ള ബിജിബാൽ, നിരഞ്ജ്‌ സുരേഷ്, ഹരിത ബാലകൃഷ്ണൻ , സച്ചിൻ രാജ്, രാധിക നാരായണൻ 2017
മിഴി നിറഞ്ഞു ഈട ജോൺ പി വർക്കി അമൽ ആന്റണി അഗസ്റ്റിൻ, രോഷ്നി സുരേഷ് 2018
മാരിവിൽ ഈട ചന്ദ്രന്‍ വേയാട്ടുമ്മൽ സിതാര കൃഷ്ണകുമാർ 2018
ഉടലിൻ ഈട സാജു ശ്രീനിവാസ് സാജു ശ്രീനിവാസ് 2018
ചക്കപ്പാട്ട് കുട്ടൻപിള്ളയുടെ ശിവരാത്രി സയനോര ഫിലിപ്പ് സന്നിധാനന്ദൻ, ആർ ജെ നിമ്മി 2018

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018

Co-Director

തലക്കെട്ട് സംവിധാനം വര്‍ഷം
മാർഗ്ഗം രാജീവ് വിജയരാഘവൻ 2003