മധുശ്രീ നാരായൺ

Madhusree Narayan
Date of Birth:
ചൊവ്വ, 9 February, 1999
മധുശ്രീ
ആലപിച്ച ഗാനങ്ങൾ: 21

പണ്ഡിറ്റ് രമേഷ് നാരായണന്റെ ഇളയപുത്രി. ജയരാജ് സംവിധാനം ചെയ്ത "മകൾക്ക്" എന്ന സിനിമയിലെ "പാവകളി" എന്നു തുടങ്ങുന്ന ഗാനം ജാസി ഗിഫ്റ്റിനൊപ്പം പാടുമ്പോൾ മധുശ്രീക്ക് ആറുവയസ്സാണ് പ്രായം. അച്ഛന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന മധുശ്രീ,അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിക്കുന്ന സിനിമകളിലെ പാട്ടുകൾക്ക് ട്രാക്ക് പാടിയും അല്ലാതെ പിന്നണിഗായികയായും കഴിവ് തെളിയിക്കുന്നു. 2010ൽ അന്താരാഷ്ട്ര പ്രശംസയുൾപ്പടെ ഏറെ അവാർഡുകൾ കരസ്ഥമാക്കിയ "ആദാമിന്റെ മകൻ" എന്ന സിനിമയിലെ "കിനാവിന്റെ മിനാരത്തിൽ" എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ആലപിച്ചിരിക്കുന്നത് മധുശ്രീയാണ്. ഗാനങ്ങളുടെ ഭാവമറിഞ്ഞ് പാടുക എന്നതാണ് ഈ ചെറുപ്രായക്കാരിയെ സമാനരായ മറ്റ് കുട്ടികളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. പഠനത്തിലും മികവ് പുലർത്തുന്ന മധുശ്രീ വെസ്റ്റേൺ മ്യൂസിക്കും ആലപിക്കുന്നു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പാവകളി പകിടകളി മകൾക്ക് കൈതപ്രം രമേഷ് നാരായൺ 2005
കട്ടുറുമ്പിന്റെ കാതുകുത്തിനു കഥ പറയും തെരുവോരം എസ് രമേശൻ നായർ രമേഷ് നാരായൺ 2009
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ (F) ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 2011
ആരു വാങ്ങും ഇന്നാരു വാങ്ങും ഒറ്റമന്ദാരം ചങ്ങമ്പുഴ രമേഷ് നാരായൺ 2014
വെള്ളിനൂല്‍ച്ചോലകള്‍ വൈറ്റ് ബോയ്സ് റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 2015
പനിമതിതൻ ഖബറിടത്തിൽ അലിഫ് അസ്‌ലം കൊടുങ്ങല്ലൂർ രമേഷ് നാരായൺ 2015
പ്രിയമുള്ളവനേ... എന്ന് നിന്റെ മൊയ്തീൻ റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 2015
ചിലതു നാം കിസ്മത്ത് അൻവർ അലി ഷമേജ് ശ്രീധർ 2016
പശ്യതി ദിശി ദിശി ഇടവപ്പാതി ജയദേവ രമേഷ് നാരായൺ 2016
രതിസുഖ സാരെ ഇടവപ്പാതി ട്രഡീഷണൽ രമേഷ് നാരായൺ 2016
ചെറുപ്പത്തിൽ നമ്മൾ രണ്ടും കാപ്പിരിത്തുരുത്ത്‌ മേപ്പള്ളി ബാലൻ റഫീക്ക് യൂസഫ്‌ 2016
ചെറുപ്പത്തിൽ നമ്മൾ രണ്ടും (F) കാപ്പിരിത്തുരുത്ത്‌ മേപ്പള്ളി ബാലൻ റഫീക്ക് യൂസഫ്‌ 2016
തേരെ ദുനിയാ പാതി വിജയ് സുർസെൻ രമേഷ് നാരായൺ 2017
തേനിൽപ്പോലും കുപ്പിവള ശ്രീജ ജയകൃഷ്ണൻ മഞ്ജുനാഥ് ജയവിജയ 2017
അറിയായ്കയാലല്ല സ്നേഹമേ വിശ്വാസപൂർവ്വം മൻസൂർ പ്രഭാവർമ്മ രമേഷ് നാരായൺ 2017
ശരിയേത് തെറ്റേത്(F) പെർഫ്യൂം ശ്രീകുമാരൻ തമ്പി രാജേഷ് ബാബു കെ ശൂരനാട് 2017
മധുരമാം ഓർമ്മകൾ മട്ടാഞ്ചേരി പി കെ ഗോപി രാജേഷ് ബാബു, ഷിംജിത് ശിവൻ 2018
നീ ഒരിന്ദ്രജാലമേ ബർമുഡ വിനായക് ശശികുമാർ രമേഷ് നാരായൺ 2022
ഒരു മാത്ര നിൻ സിദ്ദി വിനായക് ശശികുമാർ രമേഷ് നാരായൺ 2022
ആരോടും പറയുക വയ്യ കോളാമ്പി പ്രഭാവർമ്മ രമേഷ് നാരായൺ 2023