സിദ്ധാർത്ഥ് മേനോൻ

Sidardh Menon
Date of Birth:
Saturday, 1 July, 1989
സിദാർദ്ധ് മേനോൻ
സിദ്ധാർത്ത് മേനോൻ
Sidharthu menon
ആലപിച്ച ഗാനങ്ങൾ: 12

പൂനേയിൽ താമസമാക്കിയ ഒരു മലയാളി കുടുംബത്തിലാണ് സിദ്ധാർത്ഥ് മേനോൻ ജനിച്ചത്. ബ്രിഹാൻ മഹാരാഷ്ട്ര കോളേജ് ഓഫ് കോമേഴ്സിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. പൂനെയിലെ നാടകസമിതിയായ Natak Company യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് സിദ്ധാർത്ഥ് മേനോൻ. 2012 ൽ നാടക സമിതി വിട്ട സിദ്ധാർത്ഥ് മേനോൻ Peddlers എന്ന ഹിന്ദി സിനിമയിലൂടെ സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചു. ആ വർഷം തന്നെ Ekulti EK എന്ന മറാത്തി സിനിമയിലും ഒരു വേഷം ചെയ്തു.. തുടർന്ന് നിരവധി മറാത്തി സിനിമകളിലും ചില ഹിന്ദി സിനിമകളിലും സിദ്ധാർത്ഥ് മേനോൻ അഭിനയിച്ചു.

2015 ൽ റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെയാണ് സിദ്ധാർത്ഥ് മേനോൻ മലയാളത്തിലെത്തുന്നത്. തുടർന്ന് സോളോ, ജാൻ.എ.മൻ എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ അഭിനയിച്ചു. അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണ് സിദ്ധാർത്ഥ് മേനോൻ. മലയാള സിനിമകളിൽ അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നോർത്ത് 24 കാതം എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. അതിനുശേഷം ബാംഗ്ളൂർ ഡെയ്സ്, റോക്ക്സ്റ്റാർ, മൈക്ക്... തുടങ്ങിയ പത്തോളം സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
താരങ്ങൾ ഈ യാത്രയിൽ നോർത്ത് 24 കാതം വിനായക് ശശികുമാർ ഗോവിന്ദ് വസന്ത 2013
പൊൻതാരം വന്നേ നോർത്ത് 24 കാതം രഞ്ജിനി മേനോൻ ഗോവിന്ദ് വസന്ത 2013
നീർപ്പളുങ്കിൻ നനവു വേഗം അനു എലിസബത്ത് ജോസ് ഗോവിന്ദ് വസന്ത 2014
വേഗം ടൈറ്റിൽ സോങ് വേഗം പ്രകാശ് മാരാർ ഗോവിന്ദ് വസന്ത 2014
തുമ്പിപ്പെണ്ണേ ബാംഗ്ളൂർ ഡെയ്സ് സന്തോഷ് വർമ്മ ഗോപി സുന്ദർ 2014
തെരുവുകൾ നീ ഞാൻ സ്റ്റീവ് ലോപ്പസ് അൻവർ അലി ഷഹബാസ് അമൻ 2014
മുന്തിരി വള്ളിയിൽ ആക്ച്വലി ദിവ്യ സൂരജ് ഗോപു കൃഷ്ണ പി എസ് 2014
വരികല്ലോ വരികല്ലോ റോക്ക്സ്റ്റാർ എ കെ നമ്പ്യാർ പ്രശാന്ത് പിള്ള 2015
പണ്ടേ നീ എന്നിലുണ്ടേ കല്ല്യാണം രാജീവ് ഗോവിന്ദ് പ്രകാശ് അലക്സ് 2018
അരികിലെൻ അരികിലായ് കഥ പറഞ്ഞ കഥ ഡോ ലക്ഷ്മി ഗുപ്തൻ ജയ്സണ്‍ ജെ നായർ 2018
വരിനെൽവരമ്പിൽ താക്കോൽ പഴുത് ഗയോസ് ജോൺസൺ 2020
ഇന്നേതോ പുതുകാലം മൈക്ക് വിനായക് ശശികുമാർ ഹിഷാം അബ്ദുൾ വഹാബ് 2022

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
നീർമാതളം പൂത്ത കാലം എ ആർ അമൽ കണ്ണൻ 2019