ശശി കലിംഗ

Sasi Kalinga
Date of Death:
ചൊവ്വ, 7 April, 2020
ചന്ദ്രകുമാർ
ശശി കോഴിക്കോട്

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ചന്ദ്രകുമാർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായതിനു ശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടകത്തിൽ എത്തിപ്പെടുന്നത്. പതിനെട്ടാമത്തെ വയസ്സിൽ നാടകവേദിയിലെത്തി. നാടകത്തിൽ ഏകദേശം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ശേഷമാണ് ചന്ദ്രകുമാർ എന്ന ശശി,ശശി കലിംഗയായി സിനിമയിലെത്തിയത്. വീട്ടിലെ വിളിപ്പേരായ ശശി എന്നത് അഭിനയരംഗത്ത് ഉപയോഗിച്ച ചന്ദ്രകുമാർ, ശശി കോഴിക്കോട് എന്നാണ് നാടകത്തിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ അറിയപ്പെട്ടിരുന്നത്. സംവിധായകൻ രഞ്ജിത്താണ് ശശി വർക്ക് ചെയ്ത നാടകട്രൂപ്പിന്റെ പേരു കൂടിച്ചേർത്ത് ശശി കലിംഗ എന്നാക്കി മാറ്റിയത്. രഞ്ജിത്തിന്റെ "പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം" എന്ന സിനിമയിൽ "മോഹൻ ദാസ് മണാലത്ത്" എന്ന പോലീസോഫീസറുടെ വേഷത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. നാടകത്തിനു പുറമേ ടി വി സീരിയലുകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിലെ മുൻഷി എന്ന പരമ്പരയിലും തിളങ്ങി. ആർ ഗോപിനാഥാണ് ക്യാമറയുടെ മുന്നിലെ അഭിനയത്തേപ്പറ്റി കൃത്യമായ അറിവുകൾ ശശിക്ക് പകർന്നു നൽകിയത്. അഞ്ച് വർഷത്തിനുള്ളിൽ നൂറിൽപ്പരം മലയാള സിനിമകളിൽ അഭിനയിച്ചു.

അച്ഛൻ ചന്ദ്രശേഖരൻ നായർ അമ്മ സുകുമാരി.ഭാര്യ പ്രഭാവതി കോഴിക്കോട് എൻ ഐ ടിയിലെ ഉദ്യോഗസ്ഥ.

അവലംബം :- മംഗളം ദിനപത്രം. കരൾ രോഗബാധയെത്തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്ന ഇദ്ദേഹം 2020 ഏപ്രിൽ 7നു പുലർച്ചെ ഈ ലോകത്തോട് വിട പറഞ്ഞു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തകരച്ചെണ്ട അവിരാ റബേക്ക 2007
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ഡി വൈ എസ് പി മോഹൻ‌ദാസ് മണലത്ത് രഞ്ജിത്ത് ബാലകൃഷ്ണൻ 2009
കേരള കഫെ (മകൾ) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
കോളേജ് ഡേയ്സ് മോഹൻ ജിയെൻ കൃഷ്ണകുമാർ 2010
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ഇയ്യപ്പൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2010
അൻ‌വർ അമൽ നീരദ് 2010
സ്നേഹവീട് കൃഷ്ണന്‍ മാരാര്‍ സത്യൻ അന്തിക്കാട് 2011
ഗദ്ദാമ ചാന്ദ് പാഷ കമൽ 2011
ആദാമിന്റെ മകൻ അബു കബീർ (പോലീസുകാരൻ) സലിം അഹമ്മദ് 2011
3 കിങ്ങ്സ് വി കെ പ്രകാശ് 2011
ഉറുമി അസിം മരക്കാർ / അഡ്വ ഹാഷിം സന്തോഷ് ശിവൻ 2011
ഇന്ത്യൻ റുപ്പി നമ്പ്യാർ രഞ്ജിത്ത് ബാലകൃഷ്ണൻ 2011
മാറ്റിനി ഗോപി അനീഷ് ഉപാസന 2012
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം കുമാരൻ ജോ ചാലിശ്ശേരി 2012
പേരിനൊരു മകൻ കളപ്പുരയ്ക്കൽ കൃഷ്ണൻ വിനു ആനന്ദ് 2012
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് നീലാണ്ടൻ മനോജ് - വിനോദ് 2012
ഡോക്ടർ ഇന്നസെന്റാണ് പെട്ടിക്കടക്കാരൻ അജ്മൽ 2012
കർമ്മയോദ്ധാ ചന്ദ്രാജി മേജർ രവി 2012
നമ്പർ 66 മധുര ബസ്സ് സ്വാമി എം എ നിഷാദ് 2012
ദി ഹിറ്റ് ലിസ്റ്റ് സെക്യൂരിറ്റി മാധവൻ ബാല 2012

അതിഥി താരം