പത്മനാഭൻ

Pathmanabhan

കാസർഗോഡ് ജില്ലയിലെ പയ്യന്നൂർ തൃക്കരിപ്പൂർ സ്വദേശി. ചിത്രകല, കലാസംവിധാനമെന്ന മേഖലകളിൽ മലയാള സിനിമയിൽ ശ്രദ്ധേയനായിരുന്ന പത്മനാഭൻ സിനിമകൾക്ക് ടൈറ്റിലുകളെഴുതിക്കൊണ്ടാണ് തുടക്കമിടുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയിലൂടെ കലാസംവിധായകനായി മാറി. ഈ ചിത്രത്തിൽ ഭരതനും പത്മനാഭനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഭരതന്റെ തന്നെ പറങ്കിമല, പാർവ്വതി, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും തുടർന്ന്, ഏറെ മലയാള സിനിമകൾക്കും ടൈറ്റിൽ ഗ്രാഫിക്സും പോസ്റ്ററുകളുമൊക്കെ ഒരുക്കി. കംപ്യൂട്ടറുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ സ്വയം പഠിച്ച് ഇന്ത്യന്‍ ഭാഷകള്‍ക്കായി നാച്ചുറല്‍ റൈറ്റ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ റൈറ്റിംഗ് ടൂള്‍ വികസിപ്പിച്ചെടുത്തു

ഐടി വിദഗ്ധനായിരുന്ന പത്മനാഭൻ ഏറെ സിനിമകൾക്ക് ഗ്രാഫിക്സ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സഹസംവിധായകനായും സംവിധാന സഹായിയായും സിനിമയിൽ പങ്കാളിത്തമുണ്ട്. ചില സിനിമകൾക്ക് കഥയുമെഴുതിയെങ്കിലും ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നില്ല.

2021 മെയ് 22നു ചെന്നൈയിൽ കോവിഡ് മൂലം മരണപ്പെട്ടു

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ധീര പ്രതിജ്ഞ - ഡബിംഗ് വിജയ് 1988

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അനഘ ബാബു നാരായണൻ 1989
ധീര പ്രതിജ്ഞ - ഡബിംഗ് വിജയ് 1988

ടൈറ്റിൽ ഗ്രാഫിക്സ്

ടൈറ്റിൽ ഗ്രാഫിക്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
നന്ദനം രഞ്ജിത്ത് ബാലകൃഷ്ണൻ 2002
കാക്കക്കുയിൽ പ്രിയദർശൻ 2001
വൺ‌മാൻ ഷോ ഷാഫി 2001
നാറാണത്തു തമ്പുരാൻ വിജി തമ്പി 2001
നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് 2001
രാവണപ്രഭു രഞ്ജിത്ത് ബാലകൃഷ്ണൻ 2001
മേലേവാര്യത്തെ മാലാഖക്കുട്ടികൾ തുളസീദാസ് 2000
സത്യമേവ ജയതേ വിജി തമ്പി 2000
ആയിരം മേനി ഐ വി ശശി 2000
പ്രിയം വാസുദേവ് സനൽ 2000
ദൈവത്തിന്റെ മകൻ വിനയൻ 2000
സമ്മർ പാലസ് എം കെ മുരളീധരൻ 2000
ഈ മഴ തേന്മഴ കെ കെ ഹരിദാസ് 2000
മില്ലെനിയം സ്റ്റാർസ് ജയരാജ് 2000
ഒളിമ്പ്യൻ അന്തോണി ആദം ഭദ്രൻ 1999
പ്രണയനിലാവ് വിനയൻ 1999
സൂര്യവനം ഋഷികേശ് 1998
കിള്ളിക്കുറിശ്ശിയിലെ കുടുംബമേള വിജി തമ്പി 1997
ഹൈവേ ജയരാജ് 1995
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ വിജി തമ്പി 1995

ഡിസൈൻ

തലക്കെട്ട് സംവിധാനം വര്‍ഷം
ചാട്ട ഭരതൻ 1981
നിദ്ര ഭരതൻ 1981
ചാമരം ഭരതൻ 1980

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

തലക്കെട്ട് സംവിധാനം വര്‍ഷം
മീൻതോണി പി ആർ രവി 1998

പരസ്യം

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അനഘ ബാബു നാരായണൻ 1989
പറങ്കിമല ഭരതൻ 1981

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വരണമാല്യം വിജയ് പി നായർ 1994
വരം ഹരിദാസ് 1993
ചമ്പക്കുളം തച്ചൻ കമൽ 1992
ഇവളെന്റെ കാമുകി(മന്മഥൻ) കെ എസ് ശിവചന്ദ്രൻ 1989
അനഘ ബാബു നാരായണൻ 1989
ആൺകിളിയുടെ താരാട്ട് കൊച്ചിൻ ഹനീഫ 1987
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് കൊച്ചിൻ ഹനീഫ 1987
നിലാവിന്റെ നാട്ടിൽ വിജയ് മേനോന്‍ 1986
പാർവതി ഭരതൻ 1981
ചാട്ട ഭരതൻ 1981
പറങ്കിമല ഭരതൻ 1981
നിദ്ര ഭരതൻ 1981
ചാമരം ഭരതൻ 1980

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
പീറ്റർസ്കോട്ട് ബിജു വിശ്വനാഥ് 1995