സയനോര ഫിലിപ്പ്

Sayanora Philip
Date of Birth:
Thursday, 1 March, 1984
സായ ആഷ്
എഴുതിയ ഗാനങ്ങൾ: 2
സംഗീതം നല്കിയ ഗാനങ്ങൾ: 8
ആലപിച്ച ഗാനങ്ങൾ: 65

ഫിലിപ്പിന്റേയും മേരി ഹെഡ്വിംഗിന്റേയും മകളായി കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സയനോരയുടെ വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.

2004 -ൽ വെട്ടം, ക്വട്ടേഷൻ എന്നീ ചിത്രങ്ങളിൽ പാടിക്കൊണ്ടാണ് സയനോര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നോട്ട്ബുക്ക്, ജൂലൈ 4, ബിഗ് ബി, എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. 2018 -ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രിഎന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചുകൊണ്ട് സംഗീത സംവിധാന രംഗത്തും അരങ്ങറി. തുടർന്ന് മാംഗല്യം തന്തുനാനേന, ആഹാ എന്നീ സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. കുട്ടൻപിള്ളയുടെ ശിവരാത്രി, ആഹാ എന്നീ സിനിമകളിൽ ഓരോ ഗാനങ്ങൾ സയനോര എഴുതിയിട്ടുണ്ട്.

വണ്ടർ വിമൺ, ജയേഷിന്റെ ഒരു ജാതി ജാതകം എന്നീ സിനിമകളിലൂടെ സയനോര അഭിനയമേഖലയിലേയ്ക്കും ചുവടുവെച്ചു. സയനോരയ്ക്ക് ഒരു മകളുണ്ട്. പേര് സന.

സയനോര ഫിലിപ്പ് - Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വണ്ടർ വിമൺ സായ അഞ്ജലി മേനോൻ 2022
ഒരു ജാതി ജാതകം ബേബി എം മോഹനൻ 2025

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
സാഗരം മിഴികളിൽ ക്വട്ടേഷൻ ബ്രജേഷ് രാമചന്ദ്രൻ സബീഷ് ജോർജ്ജ് 2004
ഐ ലവ് യൂ ഡിസംബർ വെട്ടം രാജീവ് ആലുങ്കൽ ബേണി-ഇഗ്നേഷ്യസ് 2004
ചങ്ങാതിക്കൂട്ടം വന്നേ നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
മഴയുടെ ചെറുമണി നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
രാത്രികൾ മദന സ്മാർട്ട് സിറ്റി ഷിബു ചക്രവർത്തി മണികാന്ത് കദ്രി 2006
വാകമരത്തിൻ കൊമ്പിലിരുന്നൊരു ജൂലൈ 4 ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2007
വാകമരത്തിൻ ജൂലൈ 4 ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2007
കരിരാവിൻ പ്രണയകാലം റഫീക്ക് അഹമ്മദ് ഔസേപ്പച്ചൻ 2007
ഓ ജനുവരി ബിഗ് ബി ജോഫി തരകൻ അൽഫോൺസ് ജോസഫ് 2007
ജില്ലു ജില്ലു മായാ ബസാർ വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ രാജ് 2008
വി ആർ ഇൻ ലവ് മിന്നാമിന്നിക്കൂട്ടം അനിൽ പനച്ചൂരാൻ ബിജിബാൽ 2008
ചിത്രത്തൂവൽ വരിവരിയായി പച്ചമരത്തണലിൽ വയലാർ ശരത്ചന്ദ്രവർമ്മ അൽഫോൺസ് ജോസഫ് 2008
chithratthooval varivariyaayi Pachamarathanalil വയലാർ ശരത്ചന്ദ്രവർമ്മ അൽഫോൺസ് ജോസഫ് 2008
രാജ രാജ ഓഫ് ദി പീപ്പിൾ കൈതപ്രം വിനു തോമസ് 2008
ചെണ്ടേലൊരു വണ്ടുണ്ടേ റെഡ് ചില്ലീസ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2009
പെരിയ തേവരേ താന്തോന്നി ഗിരീഷ് പുത്തഞ്ചേരി തേജ് മെർവിൻ 2010
സൂപ്പർ മോം മമ്മി & മി ഷെൽട്ടൺ പിൻഹിറൊ സെജോ ജോൺ 2010
മൈക്കൽ ജാക്സൺ മമ്മി & മി ഷെൽട്ടൺ പിൻഹിറൊ സെജോ ജോൺ 2010
പറയാതാരോ കോക്ക്ടെയ്ൽ അനിൽ പനച്ചൂരാൻ രതീഷ് വേഗ 2010
നീ അകലെയാണോ നീ സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രശാന്ത് പിള്ള 2011

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നാടൊട്ടുക്ക് കുട്ടൻപിള്ളയുടെ ശിവരാത്രി അൻവർ അലി ജോബ് കുര്യൻ, പ്രാർത്ഥന ഇന്ദ്രജിത്ത്‌ 2018
ചക്കപ്പാട്ട് കുട്ടൻപിള്ളയുടെ ശിവരാത്രി അൻവർ അലി സന്നിധാനന്ദൻ, ആർ ജെ നിമ്മി 2018
ശിവനേ കുട്ടൻപിള്ളയുടെ ശിവരാത്രി സയനോര ഫിലിപ്പ് സുരാജ് വെഞ്ഞാറമ്മൂട് 2018
മൗനം മാംഗല്യം തന്തുനാനേന ദിൻ നാഥ് പുത്തഞ്ചേരി സൂരജ് സന്തോഷ്, രാജലക്ഷ്മി 2018
മൗനം അൺപ്ലഗ്ഡ് മാംഗല്യം തന്തുനാനേന ദിൻ നാഥ് പുത്തഞ്ചേരി സയനോര ഫിലിപ്പ് 2018
ഈരേഴുലകിലും ആഹാ റ്റിറ്റോ പി തങ്കച്ചൻ രാജലക്ഷ്മി, നാരായണി ഗോപൻ, മാത്തൻ, ഋതു വൈശാഖ്, വർക്കി 2021
തണ്ടൊടിഞ്ഞ താമരയിൽ ആഹാ സയനോര ഫിലിപ്പ് സയനോര ഫിലിപ്പ്, വിജയ് യേശുദാസ് 2021
* കടംകഥയായ് ആഹാ ജുബിത് നമ്രാഡത്ത് അർജുൻ അശോകൻ, സയനോര ഫിലിപ്പ് 2021