മൗനം അൺപ്ലഗ്ഡ്

മൗനം നിൻ മൊഴിയായ്
കാതിൽ നറുമഴയായ്
മേലെ മുകിലഴകായ് ..
എന്നിൽ കണിമലരായ്
നിൻ കാതിൽ പതിയെ കഥകൾ പറയാം
എൻ മോഹം മുഴുവനുമിനി ഞാൻ പകരാം
എന്നിൽ നീ.. എങ്ങും നീ
ആരോ മൂളും കവിതയിലുതിരും സുഖം
എന്നിൽ നീ.. എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം
ഓ .....

മേലെ വിണ്ണിൽ മഴയിതളായ്..
മണ്ണിൻ മെയ്യിൽ പൊഴിയുമ്പോൾ...
ചെറു ചെറു ചിറകായ്
വഴിയോരം വെറുതെ അലഞ്ഞീടാൻ
നനുനനെ പൊഴിയും കുളിരിൽ
നാം ഒഴുകി നിറഞ്ഞീടാൻ...
നിൻ കാതിൽ പതിയെ കഥകൾ പറയാം
എൻ മോഹം മുഴുവനുമിനി ഞാൻ പകരാം
എന്നിൽ നീ.. എങ്ങും നീ
ആരോ മൂളും കവിതയിലുതിരും സുഖം
എന്നിൽ നീ.. എങ്ങും നീ...
ഓരോ നേരം മനസ്സിതു നുകരും മുഖം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mounam Unpluged

Additional Info

അനുബന്ധവർത്തമാനം

Submitted 7 years 9 months ago by Neeli.