അലൻസിയർ

Alancier
Date of Birth:
Saturday, 11 December, 1965
അലൻസിയർ ലേ ലോപ്പസ്
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര,നാടക നടൻ. 1965 ഡിസംബർ 11 ന് തിരുവനന്തപുരം ജില്ലയിലെ പുത്തൻ തോപ്പിൽ ജനിച്ചു. അലൻസിയറിന്റെ പ്രാഥമിക വിദ്യാഭ്യാസം തുമ്പ സെന്റ് സേവിയർ സ്ക്കൂളിലായിരുന്നു. തുടർ വിദ്യാഭ്യാസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു. അഞ്ചാം വയസുമുതൽ നാടകാഭിനയം തുടങ്ങിയ അലൻസിയർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സുഹൃത്തുക്കളുമായി ചേർന്ന് 'നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. ഇവരുടെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു അമച്ച്വർ നാടകരംഗത്ത് തുടങ്ങിയത്. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവർത്തിച്ച അലൻസിയർ ടെലിവിഷൻ - സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടകസംഘങ്ങളിൽ സജീവമായിരുന്നു.

നാടക വേദികളിൽ നിന്ന് അദ്ദേഹം സാവധാനം സിനിമയിലേയ്ക്ക് ചുവടുമാറ്റി. 1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത അലൻസിയർ 2012 മുതലാണ് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. 2012 ൽ ഉസ്താദ് ഹോട്ടൽ, 2013 ൽ അന്നയും റസൂലും, കന്യക ടാക്കീസ്, വെടി വഴിപാട്.. എന്നീ സിനിമകളിലൂടെ അലൻസിയർ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, എന്റെ മെഴുതിരി അത്താഴങ്ങൾ.. എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ മികച്ചവേഷങ്ങൾ ചെയ്തു പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി. 2017 ൽ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിലൂടെ അലൻസിയർ കരസ്തമാക്കി.

അലൻസിയറിന്റെ ഭാര്യ സുശീല ജോർജ്ജ്. രണ്ടുകുട്ടികളാണ് അലൻസിയർ - സുശീല ദമ്പതികൾക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദയ വേണു 1998
ശയനം എം പി സുകുമാരൻ നായർ 2000
തരളം എ സുഭാഷ് 2002
പകൽ നക്ഷത്രങ്ങൾ അസ്സനാർ രാജീവ് നാഥ് 2008
ഉസ്താദ് ഹോട്ടൽ റെയിഡിന് വരുന്ന പോലീസ്-1 അൻവർ റഷീദ് 2012
വെടിവഴിപാട് സ്വാമി ശംഭു പുരുഷോത്തമൻ 2013
അന്നയും റസൂലും കോൺസ്റ്റബിൾ രാജീവ് രവി 2013
ഞാൻ സ്റ്റീവ് ലോപ്പസ് ജോർജ്ജ് ലോപ്പസ് രാജീവ് രവി 2014
ദർബോണി ഗോപി കുറ്റിക്കോൽ 2015
കന്യക ടാക്കീസ് തീയറ്ററുടമ യാക്കോബ് കെ ആർ മനോജ്‌ 2015
നാളെ സിജു എസ് ബാവ 2015
ഗപ്പി ജോൺപോൾ ജോർജ്ജ് 2016
കലി എഫ് ഡി കസ്റ്റമർ സമീർ താഹിർ 2016
മഹേഷിന്റെ പ്രതികാരം ബേബിച്ചായൻ ദിലീഷ് പോത്തൻ 2016
കിസ്മത്ത് സെയ്ത് ബാവ തങ്ങൾ‬ ഷാനവാസ് കെ ബാവക്കുട്ടി 2016
മണ്ട്രോത്തുരുത്ത് മനു പി എസ് 2016
തോപ്പിൽ ജോപ്പൻ പാപ്പിച്ചൻ ജോണി ആന്റണി 2016
കമ്മട്ടിപ്പാടം മത്തായി രാജീവ് രവി 2016
കസബ തങ്കച്ചൻ നിതിൻ രഞ്ജി പണിക്കർ 2016
മണ്‍സൂണ്‍ മാംഗോസ് ബോംബെ പത്രോസ് അബി വർഗീസ്‌ 2016

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മെല്ലേ മുല്ലേ മാംഗല്യം തന്തുനാനേന ദിൻ നാഥ് പുത്തഞ്ചേരി രേവ 2018