അർജുൻ അശോകൻ

Arjun Ashokan
Date of Birth:
ചൊവ്വ, 24 August, 1993
ആലപിച്ച ഗാനങ്ങൾ: 2

മലയാള ചലച്ചിത്ര നടൻ. 1993 ഓഗസ്റ്റ് 24 - ന് പ്രശസ്ത നടൻ ഹരിശ്രീ അശോകന്റെയും പ്രീതയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. 2012 ൽ ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് അർജ്ജുൻ അശോകൻ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2017 ൽ ഇറങ്ങിയ പറവ എന്ന സിനിമയിലെ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് ജൂൺ, ഉണ്ട, സ്റ്റാൻഡപ്പ് എന്നീ സിനിമകളിൽ അർജ്ജുൻ അശോകൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആൻ ഇന്റർ നാഷണൽ ലോക്കൽ സ്റ്റോറി. എന്ന സിനിമയിൽ അർജ്ജുൻ ഒരു ഗാനം ആലപിക്കുകയും ചെയ്തു.

അർജ്ജുൻ അശോകന്റെ ഭാര്യയുടെ പേര് നിഖിത.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്നിട്ട് അവസാനം എംസി ജോസഫ്
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് ഗണേശൻ മനോജ് - വിനോദ് 2012
റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് ആന്റണി സക്കീർ മഠത്തിൽ 2014
പറവ ഹക്കീം സൗബിൻ ഷാഹിർ 2017
ബിടെക് ആസാദ് മുഹമ്മദ് മൃദുൽ എം നായർ 2018
മന്ദാരം വിജേഷ് വിജയ് 2018
വരത്തൻ ജോണിമോൻ അമൽ നീരദ് 2018
ജൂൺ ആനന്ദ് അഹമ്മദ് കബീർ 2019
ഉണ്ട ഗിരീഷ് ടി പി ഖാലിദ് റഹ്മാൻ 2019
സ്റ്റാൻഡ് അപ്പ് വിധു വിൻസന്റ് 2019
മെമ്പർ രമേശൻ 9-ാം വാർഡ് ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ 2021
മധുരം കെവിൻ അഹമ്മദ് കബീർ 2021
സുമേഷ് & രമേഷ് ജിത്തു സനൂപ് തൈക്കൂടം 2021
വുൾഫ് സഞ്ജയ് ഷാജി അസീസ് 2021
ജാൻ.എ.മൻ സമ്പത്ത് ചിദംബരം 2021
അജഗജാന്തരം കണ്ണൻ ടിനു പാപ്പച്ചൻ 2021
മലയൻകുഞ്ഞ് ദീപു സജിമോൻ 2022
തട്ടാശ്ശേരി കൂട്ടം സഞ്ജു അനൂപ് പത്മനാഭൻ 2022
കടുവ വിക്ടർ ഷാജി കൈലാസ് 2022
സൂപ്പർ ശരണ്യ ദീപു ഗിരീഷ് എ ഡി 2022

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അണ്ടർ വേൾഡ്‌ അരുൺ കുമാർ അരവിന്ദ് 2019