വരത്തൻ

Released
Varathan
കഥാസന്ദർഭം:

ദുബായിൽ ജോലി ചെയ്യുന്ന ദമ്പതികളായ അബിയും പ്രിയയും ഒരു പ്രത്യേക സാഹചര്യത്തിൽ കുറച്ചു കാലം നാട്ടിലേയ്ക്ക് മാറാൻ തീരുമാനിക്കുന്നു. വാഗമണിലുള്ള ഫാംഹൗസിൽ സന്തോഷത്തോടെ അവർ താമസമാരംഭിക്കുന്നു. എന്നാൽ പുറമെ കാണുന്നത് പോലെ അത്ര സുന്ദരമല്ല അവിടം എന്ന് പോകെപ്പോകെ അവർക്ക് മനസ്സിലാവുന്നു. ആ ഗ്രാമത്തിലെ ഒരു ആഢ്യകുടുംബമായ പാപ്പാളികളുമായുള്ള അവരുടെ ഉരസലുകളും ഏറ്റുമുട്ടലുകളും കാര്യങ്ങൾ സങ്കീർണമാക്കുന്നു.

കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Thursday, 20 September, 2018

ഇയോബിന്‍റെ പുസ്തകത്തിനു ശേഷം ഫഹദ് ഫാസിലും , അമൽ നീരദും വീണ്ടും ഒന്നിച്ച ചിത്രമാണ് "വരത്തൻ". ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഫഹദ് ഫാസിൽ & ഫ്രണ്ട്സ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്..

Actors & Characters

Cast:
ActorsCharacter
എബിൻ
പ്രിയ പോൾ
ദുബായിക്കാരൻ ബോസ്
ബെന്നി
ഓന്ത്
ജോണിമോൻ
കുര്യച്ചൻ കോണ്ട്രാക്റ്റർ
ജോസി
ജിതിൻ
പ്രേമന്റെ അമ്മ
പ്രേമൻ
പ്രിയ പോളിന്റെ അമ്മ
ബേബി
സാന്ദ്ര
ഐപ്പ് കോൺട്രാക്റ്റർ
പീറ്റർ
കുഞ്ഞുമോൻ
സാബു
ചായക്കടക്കാരൻ
കുരുമുളക് കടക്കാരൻ
വൈഫൈ കണക്കറ്റ് ചെയ്യാനെത്തുന്നയാൾ
കന്യാസ്ത്രീ
ഡോക്റ്റർ
മറിയ
മുരുകൻ
ചായക്കടക്കാരൻ
ആശാരി

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/VarathanOfficial

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

1971 -ൽ ഇറങ്ങിയ ലോകപ്രശസ്തമായ Straw Dogs എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള സിനിമയാണ് വരത്തൻ.

കഥാസംഗ്രഹം:

ദുബായിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികളായ അബിയും പ്രിയയും അബിയുടെ ജോലി സംബന്ധിച്ചും വ്യക്തിപരമായും ഉള്ള ചില പ്രശ്നങ്ങൾ കാരണം കുറച്ചു കാലം നാട്ടിലേയ്ക്ക് മാറാൻ തീരുമാനിക്കുന്നു. വാഗമണിൽ പ്രിയയുടെ അമ്മയുടെ പേരിലുള്ള തോട്ടത്തിലെ ഫാംഹൗസിൽ കുറച്ചു നാൾ തങ്ങാമെന്നായിരുന്നു അവരുടെ പ്ലാൻ. മഞ്ഞു പുതച്ച മലനിരകളുടെ നടുക്കുള്ള ആ വീട്ടിൽ സന്തോഷത്തോടെ അവർ താമസമാരംഭിക്കുന്നു.

പ്രദേശത്തെവലിയൊരു പുരാതന ക്രിസ്ത്യൻ കുടുംബമാണ് പാപ്പാളികൾ. ആ കുടുംബത്തിൽപ്പെട്ട ജോസിയ്ക്ക് പണ്ട് പ്രിയയെ ഒരു നോട്ടമുണ്ടായിരുന്നു. അപ്പോളും അവിവാഹിതനായ അയാൾക്ക് തന്റെ നിഴൽവെട്ടത്തിൽ തന്നെ പ്രിയയും മറ്റൊരു പുരുഷനും ഒരുമിച്ചു താമസിക്കുന്നത് അസ്വസ്ഥതയുണ്ടാക്കി. വീട്ടിനു പുറത്തു പോകുമ്പോളെല്ലാം തങ്ങളെ വിടാതെ പിന്തുടരുന്ന നാട്ടുകാരുടെ കൂർത്ത നോട്ടങ്ങൾ അബിയും പ്രിയയും തിരിച്ചറിയുന്നുണ്ടായിരുന്നു. അവർക്കൊപ്പം ജോസിയും കൂട്ടരും ചേരുന്നതോടെ അഞ് അബ യുടെയും പ്രിയയുടെയും ജീവിതം ദുസ്സഹമാവുന്നു. അവരുടെ വീട്ടിലേക്ക് പോലും ഒളിഞ്ഞു നോക്കുന്ന രീതിയിൽ അത് വളർന്നതോടെ പ്രിയ അത് അബിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. പക്ഷെ അയാളുടെ തണുപ്പൻ സമീപനം അവളിൽ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.

ബി വീട്ടിലില്ലാത്ത ഒരു ദിവസം അടുത്തുള്ള കോൺവെന്റ് ലൈബ്രറിയിലേക്ക് സ്‌കൂട്ടറിൽ പോകുന്ന അവളെ ജോസിയും സംഘവും ആക്രമിച്ച് വഴിയിലുപേക്ഷിക്കുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രിയയെ കാണാൻ വന്ന അബിയോട് അവൾ അതുവരെ കൂട്ടിവച്ചിരുന്ന അമർഷം മറയില്ലാതെ പ്രകടിപ്പിക്കുന്നു. തന്നെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരാളുടെയൊപ്പം താമസിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് അവൾ തുറന്നു പറഞ്ഞു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തുമ്പോളാണ് തന്നെ അവർ ലൈംഗികമായി ഉപയോഗിച്ചെന്നും അബിയ്‌ക്കൊപ്പമുള്ള ജീവിതം സേഫ് ആണെന്ന് തനിക്കു തോന്നുന്നില്ലെന്നും അവൾ തന്റെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞു ബാഗ് പായ്ക്ക് ചെയ്യാൻ ആരംഭിക്കുന്നു.

തെല്ലാം നടക്കുന്നതിനിടെ മറ്റൊരിടത്ത് വേറൊരു സംഭവമുണ്ടാകുന്നു. പാപ്പാളികളുടെ കുടുംബത്തിലെ ഇളയ പെൺകുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിൽ ഒരു പയ്യനെയും അമ്മയെയും പാപ്പാളികൾ നോട്ടമിടുന്നു. അവരുടെ ആക്രമണത്തിൽ നിന്ന് ഭയന്നോടുന്ന അമ്മയും മകനും രാത്രി ചെന്നു കയറുന്നത് എബിയുടെ വീട്ടിലാണ്. അയാൾ അവർക്ക് അഭയം കൊടുക്കുന്നു. അല്പസമയത്തിനകം വേട്ടപ്പട്ടികളെ പോലെ പാപ്പാളികൾ ആ വീട് വളയുന്നു. പിന്നീടവിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

അടുത്ത നിമിഷങ്ങളിൽ പാപ്പാളികൾ കാണുന്നത് അതുവരെ പരിചയമില്ലാത്ത ഒരു അബിയെയാണ്. ആ എസ്റ്റേറ്റ് ബംഗ്ലാവിലുള്ള കത്തിയും കയറും ഗ്യാസ് കുറ്റിയും റബ്ബറിൽ ചേർക്കാൻ വച്ചിരിക്കുന്ന ആസിഡും തുടങ്ങി കയ്യിൽ തടഞ്ഞതെന്തുമുപയോഗിച്ച് അബി ഒറ്റയാൾപോരാട്ടത്തിലൂടെ പാപ്പാളികളെ നിലംപരിശാക്കുന്നു. പ്രിയ ജോസിയെ വെടിവച്ചു വീഴ്ത്തുന്നു. രാവ് പുലർന്നപ്പോൾ, മുറ്റത്ത് ചെളിയിൽ കൂട്ടിയിട്ടിരിക്കുന്ന പാപ്പാളികളെ അയാൾ പോലീസിൽ ഏൽപ്പിക്കുന്നതോടെ കഥ പൂർണ്ണമാവുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
മേക്കപ്പ് അസോസിയേറ്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
കോസ്റ്റ്യൂം/ആർടിസ്റ്റ്:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
ക്യാമറ യൂണിറ്റ്:

Technical Crew

എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
VFX സൂപ്പർവൈസർ:
ക്രിയേറ്റീവ് ഹെഡ്:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ ഡിസൈനർ:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ലൊക്കേഷൻ മാനേജർ:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിലർ:
നിശ്ചലഛായാഗ്രഹണം:
Submitted 7 years 12 months ago by Neeli.
Contribution Collection:
ContributorsContribution
First Poster