ജിനു ജോസഫ്

Jinu Joseph-Actor

മലയാള ചലച്ചിത്ര നടൻ. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബിഗ് ബി- യിലൂടെ 2007- ലാണ് ജിനു ജോസഫ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. പിന്നീട് 2009- ൽ കേരള കഫെ എന്ന സിനിമയിൽ ഒരുവേഷം ചെയ്തു.2009- ൽ അമൽ നീരദിന്റെ തന്നെ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ സിനിമയിൽ ഒരു ഗാംഗ്സ്റ്ററിന്റെ റോളിൽ അഭിനയിച്ചു. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഇയ്യോബിന്റെ പുസ്തകം, വൈറസ്, അഞ്ചാം പാതിര, ട്രാൻസ്.. എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ ജിനു ജോസഫ് അഭിനയിച്ചിട്ടുണ്ട്..

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബിഗ് ബി സീരിയൽ കില്ലർ അമൽ നീരദ് 2007
കേരള കഫെ (ബ്രിഡ്ജ്) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
സാഗർ ഏലിയാസ് ജാക്കി അമൽ നീരദ് 2009
അൻ‌വർ പോലീസ് അമൽ നീരദ് 2010
ചാപ്പാ കുരിശ് ജോൺ സമീർ താഹിർ 2011
ബാച്ച്‌ലർ പാർട്ടി അമൽ നീരദ് 2012
ഉസ്താദ് ഹോട്ടൽ റെസ്റ്റോറന്റ് ഉടമ അൻവർ റഷീദ് 2012
നോർത്ത് 24 കാതം സാം അനിൽ രാധാകൃഷ്ണമേനോൻ 2013
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സമീർ താഹിർ 2013
ബ്ലാക്ക് ഫോറസ്റ്റ് ജോഷി മാത്യു 2014
ഇയ്യോബിന്റെ പുസ്തകം ഐവാൻ അമൽ നീരദ് 2014
റാണി പത്മിനി ഗിരി ആഷിക് അബു 2015
കർമ്മ കാർറ്റെൽ ഇൻഡീ ഫിലിം മേക്കർ വിനോദ് ഭരതൻ 2015
ഹാപ്പി ബർത്ത്ഡേ ഗൗതം മോഹൻ 2015
CIA സിറിൽ അമൽ നീരദ് 2017
വികടകുമാരൻ റോഷി ബോബൻ സാമുവൽ 2018
വരത്തൻ ദുബായിക്കാരൻ ബോസ് അമൽ നീരദ് 2018
വൈറസ് ഡോ.അന്നുവിന്റെ ഭർത്താവായ ഡോക്ടർ ജോൺ ജേക്കബ് ആഷിക് അബു 2019
വലിയപെരുന്നാള് ആക്ടർ ജിനു ഡിമൽ ഡെന്നിസ് 2019
അഞ്ചാം പാതിരാ എ സി പി അനിൽ മാധവൻ മിഥുൻ മാനുവൽ തോമസ്‌ 2020