കൈലാഷ് മേനോൻ

Kailash Menon
കൈലാസ് മേനോൻ
കൈലാസ്
സംഗീതം നല്കിയ ഗാനങ്ങൾ: 35
ആലപിച്ച ഗാനങ്ങൾ: 1

സംഗീത സംവിധായകൻ. പതിനാറാമത്തെ വയസ്സിൽ സ്നേഹത്തോടെ എന്ന മ്യൂസിക്ക് ആൽബം ചെയ്തുകൊണ്ടാണ് കൈലാസ് മേനോൻ സംഗീത സംവിധാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അദ്ദേഹം പ്രൊഫഷണലായി തുടങ്ങുന്നത് സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ കീഴിൽ അസിസ്റ്റന്റായി പ്രവർത്തിച്ചുകൊണ്ടാണ്. ഗോപി സുന്ദറിന്റെ കൂടെ സൗണ്ട് എഞ്ചിനീയറായും പ്രവർത്തിച്ചു. പ്രശസ്തമായ പല ബ്രാൻഡുകൾക്കുൾപ്പെടെ നിരവധി പരസ്യ ചിത്രങ്ങൾക്ക് കൈലാസ് സംഗീതം പകർന്നിട്ടുണ്ട്.

2007 ൽ ജയരാജ് സംവിധാനം ചെയ്ത പകർന്നാട്ടം എന്ന സിനിമയൂടെ സംഗീത സംവിധായകനായിട്ടാണ് സിനിമാസംഗീതത്തിലേയ്ക്ക് എത്തുന്നത്. പകർന്നാട്ടത്തിന്റെ തീം മ്യൂസിക്കും കൈലാസായിരുന്നു. അതിനുശേഷം 2017 ൽ സ്റ്റാറിംഗ് പൗർണ്ണമി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. 2018 ൽ റിലീസ് ചെയ്ത തീവണ്ടി എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് കൈലാസ് മേനോൻ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ഇട്ടിമാണി മയ്ഡ് ഇൻ ചൈന, ഫൈനൽസ്.. എന്നിവയൂൾപ്പെടെ അഞ്ച് മലയാള സിനിമകൾക്കും ഒരു തെലുങ്കു സിനിമയ്ക്കും സംഗീതം നൽകി.

കൈലാസ് മേനോന്റെ ഭാര്യ അന്നപൂർണ്ണ ലേഖ പിള്ള. കൈലാസ് - അന്നപൂർണ്ണ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട് പേര് സമന്യു രുദ്ര.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മാനത്തെ കനലാളി തീവണ്ടി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കൈലാഷ് മേനോൻ 2018

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ജീവാംശമായി (M) തീവണ്ടി ബി കെ ഹരിനാരായണൻ കെ എസ് ഹരിശങ്കർ രീതിഗൗള 2018
താ തിന്നം തീവണ്ടി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജോബ് കുര്യൻ 2018
ജീവാംശമായ് താനേ തീവണ്ടി ബി കെ ഹരിനാരായണൻ ശ്രേയ ഘോഷൽ, കെ എസ് ഹരിശങ്കർ രീതിഗൗള 2018
ഒരു തീപ്പെട്ടിക്കും വേണ്ട തീവണ്ടി മനു മൻജിത്ത് ആന്റണി ദാസൻ 2018
മാനത്തെ കനലാളി തീവണ്ടി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കൈലാഷ് മേനോൻ, അൽഫോൺസ് ജോസഫ് 2018
വെണ്ണിലാവ് പെയ്തലിഞ്ഞ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന മനു മൻജിത്ത് നജിം അർഷാദ്, കെ എസ് ഹരിശങ്കർ , മഞ്ജരി, ദേവിക സൂര്യ പ്രകാശ് 2019
ചലനമേ ഫൈനൽസ് മനു മൻജിത്ത് ബെന്നി ദയാൽ 2019
നീ മഴവില്ലു പോലെൻ ഫൈനൽസ് ശ്രീരേഖ ഭാസ്കരൻ നരേഷ് അയ്യർ, പ്രിയ വാര്യർ 2019
മഞ്ഞു കാലം ദൂരെ മാഞ്ഞു ഫൈനൽസ് ഗിരീഷ് പുത്തഞ്ചേരി ശ്രീനിവാസ് 2019
പറക്കാം പറക്കാം ഫൈനൽസ് എം ഡി രാജേന്ദ്രൻ യാസിൻ നിസാർ, ലത ആർ കൃഷ്ണ 2019
നീ ഹിമമഴയായി എടക്കാട് ബറ്റാലിയൻ 06 ബി കെ ഹരിനാരായണൻ കെ എസ് ഹരിശങ്കർ , നിത്യ മാമ്മൻ 2019
ഷെഹ്‌നായ് മൂളുന്നുണ്ടീ എടക്കാട് ബറ്റാലിയൻ 06 മനു മൻജിത്ത് സിതാര കൃഷ്ണകുമാർ, യാസിൻ നിസാർ 2019
മൂകമായ് ഒരു പകൽ പോകയായ് എടക്കാട് ബറ്റാലിയൻ 06 മനു മൻജിത്ത് അക്ബർ ഖാൻ 2019
ഈറൻനിലാവിൽ വരവായി മെമ്പർ രമേശൻ 9-ാം വാർഡ് ശബരീഷ് വർമ്മ അശ്വിൻ ആര്യൻ, നിത്യ മാമ്മൻ 2021
നേരമായേ - ഇലക്ഷൻ പാട്ട് മെമ്പർ രമേശൻ 9-ാം വാർഡ് ശബരീഷ് വർമ്മ ജാസി ഗിഫ്റ്റ് 2021
ലോകം ഉരുണ്ടോടും മെമ്പർ രമേശൻ 9-ാം വാർഡ് ശബരീഷ് വർമ്മ വിനീത് ശ്രീനിവാസൻ 2021
*തേൻ തുള്ളി കൊത്ത് ബി കെ ഹരിനാരായണൻ കെ കെ നിഷാദ് , ശ്രുതി ശിവദാസ് 2022
*പകരം (മഴ ചില്ലു കൊള്ളും ) കൊത്ത് മനു മൻജിത്ത് അക്ബർ ഖാൻ 2022
*കടലാഴം കൊത്ത് ബി കെ ഹരിനാരായണൻ കെ എസ് ചിത്ര, കെ എസ് ഹരിശങ്കർ 2022
*കുരുതി നിലാവ് കൊത്ത് ബി കെ ഹരിനാരായണൻ ജോബ് കുര്യൻ 2022

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
ഫൈനൽസ് പി ആർ അരുണ്‍ 2019

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ് പ്രോഗ്രാമർ ഈറൻനിലാവിൽ വരവായി മെമ്പർ രമേശൻ 9-ാം വാർഡ് 2021
കീബോർഡ് പ്രോഗ്രാമർ നീ ഹിമമഴയായി എടക്കാട് ബറ്റാലിയൻ 06 2019
കീബോർഡ് പ്രോഗ്രാമർ

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
കീബോർഡ് പ്രോഗ്രാമർ ഫൈനൽസ് 2019

ബാക്കിംഗ് വോക്കൽ

Music Arranger

സിനിമ സംവിധാനം വര്‍ഷം
ഫൈനൽസ് പി ആർ അരുണ്‍ 2019
Submitted 14 years 3 months ago by nanz.
Contributors:
ContributorsContribution
Music director