ശ്രുതി ശിവദാസ്

Sruthi Sivadas
Date of Birth:
Wednesday, 20 November, 1996
ആലപിച്ച ഗാനങ്ങൾ: 15

1996 നവംബർ 20 ന് ശിവദാസിന്റെയും ബിന്ദുവിന്റേയും മൂത്ത മകളായി തൃശൂരിൽ ആണ് ശ്രുതി ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം ഖത്തറിൽ ആയിരുന്നു. കുറേക്കാലം ഗൾഫിൽ ആയിരുന്നത് കൊണ്ട് തന്നെ അറബിക്കിലും മറ്റു വിദേശ ഭാഷകളിലും പാട്ട് പഠിക്കാനും പാടുവാനും ശ്രുതിക്ക് സാധിച്ചു. ഖത്തറിൽ റേഡിയോ സുനോ നടത്തിയ ഗോൾഡൻ മൈക്ക് വിജയി ആവുന്നതോടു കൂടെ ആണ് ശ്രുതി ശ്രദ്ധിക്കപ്പെടുന്നത്. ആ പരിപാടിയുടെ ജഡ്ജ്‌ജ് ആയ ഷാൻ റഹ്മാൻ തന്റെ സംഗീത സംവിധാനത്തിൽ പുറത്തു വന്ന ഒരു അഡാർ ലവ് എന്ന സിനിമയിൽ പാടുവാൻ അവസരം നൽകി. ബി കെ ഹരിനാരായണൻ രചിച്ച തനനനന പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ശ്രുതി ആ ചിത്രത്തിൽ പാടിയത്. പിന്നീട് പാടുന്നത് 2021ൽ പുറത്തിറങ്ങിയ ഗാർഡിയൻ എന്ന ചിത്രത്തിൽ ആയിരുന്നു. അതിലെ സാവരിയ എന്ന് തുടങ്ങുന്ന ഗാനം നജീം അർഷാദിനൊപ്പം ആലപിച്ചത് ശ്രദ്ധിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമായി സിനിമകൾക്കും കുറേയധികം ആൽബങ്ങൾക്കും ശ്രുതി ഇതിനോടകം പാടിക്കഴിഞ്ഞു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ശ്രുതിയുടെ ഗുരുക്കന്മാർ വൈക്കം ജയചന്ദ്രൻ, മാങ്ങാട് നടേശൻ എന്നിവരായിരുന്നു. കുറച്ചു നാൾ കലാഭവനിലും ശ്രുതി സംഗീതം അഭ്യസിച്ചു. ഇപ്പോൾ നികിത എന്ന ഗുരുവിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.
സ്കൂൾ പഠനശേഷം നാട്ടിൽ തിരിച്ചെത്തിയ ശ്രുതി തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ആർക്കിടെക്ടറിൽ ബിരുദം നേടി. ശ്രുതിയുടെ അച്ഛനും അമ്മയും ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അനിയത്തി ഡിഗ്രി വിദ്യാർത്ഥിനിയാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ

ഇൻസ്റ്റാഗ്രാം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തനനനന പെണ്ണേ ഒരു അഡാർ ലവ് ബി കെ ഹരിനാരായണൻ ഷാൻ റഹ്മാൻ 2019
മാമ്പഴത്തോട്ടത്തിൽ ഖുർബാനി കൈതപ്രം എം ജയചന്ദ്രൻ 2020
സാവരിയ ഗാർഡിയൻ ധന്യ പ്രദീപ് ടോം പ്രദീപ് ടോം 2021
എത്രനാൾ എത്രനാൾ ആലീസ് ഇൻ പാഞ്ചാലിനാട് ആശ ജി മേനോൻ മുജീബ് മജീദ് 2021
*തേൻ തുള്ളി കൊത്ത് ബി കെ ഹരിനാരായണൻ കൈലാഷ് മേനോൻ 2022
ഏതോയേതോ സ്വപ്നത്തിൻ (ഋതുരാഗം) വാശി വിനായക് ശശികുമാർ കൈലാഷ് മേനോൻ 2022
ഓമലേ കിനാവുകൾ കള്ളൻ ഡിസൂസ ബിനു മുൻറോയ് ലിയോ ടോം 2022
കടലാഴും തിരഞ്ഞൊരു ഇ എം ഐ സുബിൻ ഉണ്ണികൃഷ്ണൻ സച്ചിൻ ബാലു 2022
കടലാഴം ഇ എം ഐ സുബിൻ ഉണ്ണികൃഷ്ണൻ സച്ചിൻ ബാലു 2022
വാനിലെ താരകേ തേടുന്നിതാ 4 ഇയേഴ്സ് ആരതി മോഹൻ ശങ്കർ ശർമ്മ 2022
*പറന്നേ പോകുന്നേ മേഘങ്ങൾ 4 ഇയേഴ്സ് സന്ദീപ് നാരായണൻ ശങ്കർ ശർമ്മ 2022
മേലേ വാനം പോലേ പാളയം. പി സി അഖില സായൂജ് സാദിഖ് പന്തല്ലൂർ 2024
ആലമ്പനാ പുഷ്പകവിമാനം ഫൗസിയ അബൂബക്കർ രാഹുൽ രാജ് 2024
വിരൽ തൊടും നാരായണീന്റെ മൂന്നാണ്മക്കൾ കെ എസ് ഉഷ രാഹുൽ രാജ് 2025

ബാക്കിംഗ് വോക്കൽ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഏതോയേതോ സ്വപ്നത്തിൻ (ഋതുരാഗം) വാശി വിനായക് ശശികുമാർ കേശവ് വിനോദ്, ശ്രുതി ശിവദാസ് 2022
എന്നും എൻ കാവൽ കാതൽ - ദി കോർ അൻവർ അലി കെ എസ് ചിത്ര, ജി വേണുഗോപാൽ 2023
ഓ മാരാ മന്ദാകിനി വൈശാഖ് സുഗുണൻ മൊഹമ്മദ് മഖ്ബൂൽ മൻസൂർ 2024
നീ അറിയാതൊരു നാൾ നാരായണീന്റെ മൂന്നാണ്മക്കൾ റഫീക്ക് അഹമ്മദ് സുചിത് സുരേശൻ 2025

കോറസ്

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നീയാണെൻ ആകാശം കാതൽ - ദി കോർ ജാക്വിലിൻ മാത്യു ആൻ ആമി 2023
വട്ടേപ്പം (അന്നൊരു നാളിൽ) മന്ദാകിനി വൈശാഖ് സുഗുണൻ ഡാബ്സി 2024
പിരാന്ത് ബ്രൊമാൻസ് പ്രതീക പ്രഭുനെ, എം സി കൂപ്പർ പ്രതീക പ്രഭുനെ, എം സി കൂപ്പർ 2025
ലോക്കൽ ജെൻ സീ ബ്രൊമാൻസ് സുഹൈൽ കോയ ശരത്ത് മണ്ണാർക്കാട്, ശിഖ പ്രഭാകരൻ, ഗോവിന്ദ് വസന്ത 2025
ഇടക്കൊച്ചി ഇശിക്ക് ദാവീദ് സുഹൈൽ കോയ ശിഖ പ്രഭാകരൻ 2025