ജയൻ ചേർത്തല

Jayan Cherthala
Date of Birth:
Sunday, 21 March, 1971
രവീന്ദ്ര ജയൻ

മലയാള ചലച്ചിത്ര നടൻ. 1971 മാർച്ചിൽ ആലപ്പുഴജില്ലയിലെ ചേർത്തലയിൽ കുന്നത്തുവീട്ടിൽ രവീന്ദ്രനാഥൻ നായരുടേയും സരളാ ഭായിയുടേയും മകനായി ജനിച്ചു. 2001- ൽ കാക്കി നക്ഷത്രം എന്ന സീരിയലിൽ ഒരു വേഷം ചെയ്തുകൊണ്ടാണ്` ജയൻ ചേർത്തല ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത വലയം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ജയൻ ടെലിവിഷൻ രംഗത്ത് തുടക്കം കുറിച്ചു.. തുടർന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മാനസ പുത്രി എന്ന സീരിയലിൽ ജയൻ അവതരിപ്പിച്ച തോബിയാസ് എന്ന വില്ലൻ വേഷം അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.

മാനസപുത്രിയിലെ വില്ലൻ വേഷം പരുന്ത് എന്ന സിനിമയിൽ മമ്മൂട്ടിയുടെ വില്ലനായി അഭിനയിയ്ക്കാൻ ജയന് അവസരമൊരുക്കി. മുപ്പതിലധികം സിനിമകളിലും ഇരുപതിലധികം സീരിയലുകളിലും ജയൻ ചേർത്തല അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവയിൽ കൂടുതലും വില്ലൻ കഥാപാത്രങ്ങളായിരുന്നു. ജയൻ ചേർത്തലയുടെ ഭാര്യയുടെ പേര് ജയശ്രീ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാക്കി നക്ഷത്രം വിജയ് പി നായർ 2001
കുസൃതി പി അനിൽ, ബാബു നാരായണൻ 2003
ചന്ദ്രോത്സവം ചന്ദ്രശേഖരൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2005
മയൂഖം ടി ഹരിഹരൻ 2005
ഹൃദയത്തിൽ സൂക്ഷിക്കാൻ പട്ടേലരുടെ ബന്ധു രാജേഷ് പിള്ള 2005
കറുത്ത പക്ഷികൾ കമൽ 2006
പ്രജാപതി രഞ്ജിത്ത് ബാലകൃഷ്ണൻ 2006
കാക്കി ബിപിൻ പ്രഭാകർ 2007
ചങ്ങാതിപ്പൂച്ച പഞ്ചായത്ത് മെമ്പർ എസ് പി മഹേഷ് 2007
രൗദ്രം ജലപാലൻ രഞ്ജി പണിക്കർ 2008
അണ്ണൻ തമ്പി അൻവർ റഷീദ് 2008
പരുന്ത് കല്ലായി അസീസ് എം പത്മകുമാർ 2008
കേരള കഫെ (ലളിതം ഹിരൺമയം) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
ബ്ലാക്ക് സ്റ്റാലിയൻ ഗൗരി പ്രമോദ് പപ്പൻ 2010
നല്ലവൻ ജൽപ്പുള്ളി രാഘവൻ അജി ജോൺ 2010
ലക്കി ജോക്കേഴ്സ് സുനിൽ 2011
ക്രിസ്ത്യൻ ബ്രദേഴ്സ് ജോഷി 2011
ബോംബെ മാർച്ച് 12 ബാബു ജനാർദ്ദനൻ 2011
കൊട്ടാരത്തിൽ കുട്ടിഭൂതം കുമാർ നന്ദ , ബഷീർ 2011
ദി കിംഗ് & ദി കമ്മീഷണർ രാമൻ മാധവൻ ഷാജി കൈലാസ് 2012

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കിന്നാരത്തുമ്പികൾ ആർ ജെ പ്രസാദ് 2000
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ രാജസേനൻ 1998

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
സൂപ്പർസ്റ്റാർ കല്ല്യാണി രജീഷ് തെറ്റിയോട് 2022