താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Pradeep Kottayam
Date of Death:
Thursday, 17 February, 2022
പ്രദീപ് കോട്ടയം

കോട്ടയം കുമാരനല്ലൂർ സ്വദേശി. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും പ്രദീപ്‌ സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്‌ണ തീയേറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം, പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ "ഈശ്വരൻ അറസ്റ്റിൽ" എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്.

ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ ഗൗതം മേനോന്റെ "വിണ്ണൈത്താണ്ടി വരുവായ" എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാൾ വഴി ഒഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

ഭാര്യ മായ, മക്കൾ വിഷ്ണു, വൃന്ദ.

ഫേസ്ബുക്ക്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഈ നാട് ഇന്നലെ വരെ ഐ വി ശശി 2001
വസന്തമാളിക കെ സുരേഷ് കൃഷ്ണൻ 2002
ഫോർ ദി പീപ്പിൾ ഭ്രാന്താശുപത്രിയിലെ അന്തേവാസി ജയരാജ് 2004
ഇരുവട്ടം മണവാട്ടി വാസുദേവ് സനൽ 2005
രാജമാണിക്യം അൻവർ റഷീദ് 2005
പെരുമാൾ കമലാസനൻ പ്രസാദ് വാളച്ചേരിൽ 2008
കേരള കഫെ രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
2 ഹരിഹർ നഗർ ഹോട്ടൽ ജീവനക്കാരൻ ലാൽ 2009
ഇവിടം സ്വർഗ്ഗമാണ് റോഷൻ ആൻഡ്ര്യൂസ് 2009
അലക്സാണ്ടർ ദ ഗ്രേറ്റ് മുരളി നാഗവള്ളി 2010
ചാപ്പാ കുരിശ് ഹോട്ടൽ മാനേജർ സമീർ താഹിർ 2011
തട്ടത്തിൻ മറയത്ത് പോലീസുകാരൻ വിനീത് ശ്രീനിവാസൻ 2012
മാറ്റിനി ഫ്ലാറ്റുടമ അനീഷ് ഉപാസന 2012
ടാ തടിയാ ആഷിക് അബു 2012
നി കൊ ഞാ ചാ ഗിരീഷ് 2013
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ പവിത്രൻ ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് 2013
5 സുന്ദരികൾ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
ആമേൻ പോലീസ് ഇൻസ്പെക്ടർ ലിജോ ജോസ് പെല്ലിശ്ശേരി 2013
ഇതിഹാസ ഫ്ലാറ്റിലെ താമസക്കാരൻ ബിനു സദാനന്ദൻ 2014
ഹാപ്പി ജേർണി യാത്രക്കാരൻ ബോബൻ സാമുവൽ 2014

പ്രൊഡക്ഷൻ മാനേജർ

പ്രൊഡക്ഷൻ മാനേജർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഫൈവ് ഫിംഗേഴ്‌സ് സഞ്ജീവ് രാജ് 2005

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഭയ്യാ ഭയ്യാ ജോണി ആന്റണി 2014
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.