താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
karumadikkuttan
കഥാസന്ദർഭം:

യൗവനത്തിലെത്തിയിട്ടും കുട്ടികളുടെ മാനസികവളർച്ച മാത്രമുണ്ടായിരുന്ന കുട്ടന് നന്ദിനിയോട് പ്രണയം തോന്നുന്നു.പക്ഷേ നന്ദിനി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.

സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 3 August, 2001
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കാവാലം, കൃഷ്ണപുരം, നീലംപേരൂർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഈ ചിത്രത്തിലെ ഒരു രംഗത്തിനു വേണ്ടി കലാഭവൻ മണി പൂർണനഗ്നനായി അഭിനയിച്ചത് അക്കാലത്തു വാർത്തയായിരുന്നു .

കഥാസംഗ്രഹം:

കുട്ടൻ മുപ്പത് വയസ്സുള്ള ആളാണെങ്കിലും അവന് ചെറിയ കുട്ടിയുടെ മാനസിക വളർച്ച മാത്രമേ ഉണ്ടായിരുന്നുള്ളു.ഇരുണ്ട നിറമായതിനാൽ ആളുകൾ അവനെ കരുമാടിക്കുട്ടൻ എന്ന് വിളിക്കുന്നു.ഗ്രാമത്തിലെ ആർക്കു വേണ്ടിയും എന്തും ചെയ്യാൻ അവൻ എപ്പോഴും തയ്യാറായിരുന്നു.വിശക്കുമ്പോൾ അവൻ പല ജോലിയും ചെയ്യുമെങ്കിലും ഏതു ജോലി ചെയ്താലും അഞ്ചു രൂപയിൽ കൂടുതൽ കൂലി അവന് ഒരിക്കലും കിട്ടിയിരുന്നില്ല.എന്നാൽ ഈ തുച്ഛമായ തുകയ്‌ക്ക് വേണ്ടി അവൻ കഠിനാധ്വാനം ചെയ്യുന്നു. കൂലി കുറഞ്ഞാലോ ആളുകൾ പരിഹസിച്ചാലോ ഒന്നും അവന് ആരോടും ഒരു പരാതിയുമുണ്ടായിരുന്നില്ല.

ബന്ധുവും കോളേജ് വിദ്യാർത്ഥിനിയുമായ നന്ദിനിയോട് കുട്ടന് പ്രണയമുണ്ടായിരുന്നു.പക്ഷേ നന്ദിനിയും അവളുടെ കോളേജ് പ്രൊഫസറും പരസ്പരം പ്രണയത്തിലാകുന്നു.അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.നന്ദിനിയുടെ അച്ഛനിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് സമ്പത്തെല്ലാം തട്ടിയെടുത്ത ഗ്രാമത്തിലെ കൗശലക്കാരനായ ഭൂവുടമയാണ് നീലകണ്ഠൻ.നീലകണ്ഠന്റെ മകനായ ശേഖരൻ എന്ന സ്ത്രീലംബടന് നന്ദിനിയോട് താല്പര്യമുണ്ടായിരുന്നു.അയാൾ നന്ദിനിയോട് അപമര്യാദയായി പെരുമാറിയപ്പോൾ നന്ദിനി അയാളെ തല്ലുകയും അപമാനിക്കുകയും ചെയ്യുന്നു.പ്രതികാരമെന്ന നിലയിൽ നന്ദിനിയെയും മുത്തശ്ശിയെയും ശേഖർ അവരുടെ വീട്ടിൽ നിന്ന് പുറത്താക്കുകയും അങ്ങനെ നന്ദിനിയുടെ വിവാഹം മുടങ്ങുകയും ചെയ്യുന്നു. നന്ദിനിയെയും അവളുടെ രോഗബാധിതയായ മുത്തശ്ശിയെയും കുട്ടൻ തന്റെ ചെറിയ വീട്ടിൽ താമസിപ്പിക്കുന്നു.പിന്നീട് നന്ദിനിയുടെ മുത്തശ്ശി മരിക്കുകയും നന്ദിനിയെ ശേഖർ ബലാത്സംഗം ചെയ്യുകയും ചെയ്തു. നന്ദിനി ഗർഭിണിയാവുകയും നീലകണ്ഠന്റെ മകൾ ഇടപെട്ട് അവളുടെ ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നു.നീലകണ്ഠൻ നന്ദിനിയെ ശേഖറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നോക്കിയെങ്കിലും നന്ദിനി വിസമ്മതിക്കുന്നു.ദുഖിതനായ കുട്ടൻ നീലകണ്ഠനെ അപമാനിക്കുന്നതോടെ കുട്ടനെ കൊല്ലാൻ ശേഖർ തീരുമാനിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

ആദ്യം കുട്ടന്റെ കുടുംബ സുഹൃത്തായ ഗോവിന്ദൻ നായരെ അയാൾ കൊല്ലുകയും പിന്നീട് ശേഖറിന്റെ അനുയായികൾ കുട്ടനെ ആക്രമിക്കുകയും ചെയ്യുന്നു.അതിനിടയിൽ നന്ദിനി ശേഖറിനെ കൊല ചെയ്യുന്നു.ശിക്ഷിക്കപ്പെട്ട നന്ദിനി വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതയായി തിരിച്ചു വരുന്നു.കുട്ടനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

സഹ്യസാനു

ദേശ്
യൂസഫലി കേച്ചേരി മോഹൻ സിത്താര കെ ജെ യേശുദാസ്
2

വാ വാ താമരപ്പെണ്ണേ

യൂസഫലി കേച്ചേരി മോഹൻ സിത്താര എം ജി ശ്രീകുമാർ
3

ചേലുള്ള വള്ളത്തിൽ

യൂസഫലി കേച്ചേരി മോഹൻ സിത്താര പി ജയചന്ദ്രൻ, കെ എസ് ചിത്ര
4

ഇന്നലെകൾ

യൂസഫലി കേച്ചേരി മോഹൻ സിത്താര കെ ജെ യേശുദാസ്
5

കൈ കൊട്ടു പെണ്ണേ

യൂസഫലി കേച്ചേരി മോഹൻ സിത്താര കലാഭവൻ മണി, പുഷ്പവതി
6

നെഞ്ചുടുക്കിന്റെ

സിന്ധുഭൈരവി
യൂസഫലി കേച്ചേരി മോഹൻ സിത്താര കെ ജെ യേശുദാസ്
7

താളം താളം സംഗമ താളം

യൂസഫലി കേച്ചേരി മോഹൻ സിത്താര കെ ജെ യേശുദാസ്
8

യാഹി രാധേ

യൂസഫലി കേച്ചേരി മോഹൻ സിത്താര കെ എസ് ചിത്ര
9

ചേലുള്ള വള്ളത്തിൽ

യൂസഫലി കേച്ചേരി മോഹൻ സിത്താര കെ എസ് ചിത്ര
10

കാ കാ കാക്കക്കറുമ്പി

യൂസഫലി കേച്ചേരി മോഹൻ സിത്താര കലാഭവൻ മണി
11

ഓടി വരും ഓർമ്മകളിൽ

യൂസഫലി കേച്ചേരി മോഹൻ സിത്താര കെ ജെ യേശുദാസ്
12

കണ്ണെഴുതി പൊട്ട് തൊട്ട്

യൂസഫലി കേച്ചേരി മോഹൻ സിത്താര കെ എസ് ചിത്ര
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.