മനോജ് ആലപ്പുഴ
ചേപ്പുങ്കേരി ശ്രീധരൻപിള്ളയുടെയും രാജമ്മയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ തയ്യൽ ജോലി ചെയ്യുന്നതിനിടെ വസ്ത്രാലങ്കാരകനായ വേലായുധൻ കീഴില്ലത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. സുന്ദരിക്കാക്ക എന്ന സിനിമയിലൂടെയാണ് മനോജ് തുടക്കം കുറിച്ചിട്ടുണ്ട്. തുടർന്ന് നിരവധി സിനിമകളിൽ വസ്ത്രാലങ്കാര സഹായിയായി പ്രവർത്തിച്ചു.
1995 -ൽ ആലഞ്ചേരി തമ്പ്രാക്കൾ എന്ന ചിത്രത്തിലൂടെ മനോജ് ആലപ്പുഴ ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായി. തുടർന്ന് മുപ്പത്തിയഞ്ചോളം ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്ത അദ്ദേഹത്തിന് 2003 -ൽ സി ഐ ഡി മൂസ, 2009 -ൽ ട്വന്റി 20 എന്ന ചലച്ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിന് മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.
മനോജ് ആലപ്പുഴയുടെ ഭാര്യ ലക്ഷ്മി. അമ്മു, അനു എന്നിവരാണ് മക്കൾ.
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കരീബിയൻസ് | ഇർഷാദ് | 2013 |
| വീണ്ടും കണ്ണൂർ | ഹരിദാസ് | 2012 |
| ക്രിസ്ത്യൻ ബ്രദേഴ്സ് | ജോഷി | 2011 |
| പാച്ചുവും കോവാലനും | താഹ | 2011 |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |
| കളേഴ്‌സ് | രാജ്ബാബു | 2009 |
| ബനാറസ് | നേമം പുഷ്പരാജ് | 2009 |
| ട്വന്റി 20 | ജോഷി | 2008 |
| മാജിക് ലാമ്പ് | ഹരിദാസ് | 2008 |
| കങ്കാരു | രാജ്ബാബു | 2007 |
| ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | വിനയൻ | 2007 |
| സൂര്യൻ | വി എം വിനു | 2007 |
| നാദിയ കൊല്ലപ്പെട്ട രാത്രി | കെ മധു | 2007 |
| വർഗ്ഗം | എം പത്മകുമാർ | 2006 |
| യെസ് യുവർ ഓണർ | വി എം വിനു | 2006 |
| അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
| കനകസിംഹാസനം | രാജസേനൻ | 2006 |
| പതാക | കെ മധു | 2006 |
| തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
| ദി കാമ്പസ് | മോഹൻ | 2005 |
Costume Assistant
Costume Assistant
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഭൂമിയിലെ മനോഹര സ്വകാര്യം | ഷൈജു അന്തിക്കാട് | 2020 |
| വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | ബാലു കിരിയത്ത് | 1994 |
| ഘോഷയാത്ര | ജി എസ് വിജയൻ | 1993 |
| സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
| സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
| സുന്ദരിക്കാക്ക | മഹേഷ് സോമൻ | 1991 |
| Contributors | Contribution |
|---|---|
പ്രൊഫൈൽ ഇമേജ് |