എം ബാവ
കോഴിക്കോട്ടുകാരനായ മുഹമ്മദ് ബാവ ജനിച്ചത് ചെന്നെയിലാണ്. പിതാവിനു ചെന്നെയിലായിരുന്നു ജോലി, അതുകൊണ്ട് ബാവ പഠിച്ചതും വളർന്നതും അവിടെത്തന്നെ.
സാബു സിറിൾ ആയിരുന്നു കലാസംവിധാന രംഗത്ത് ഗുരു. സാബു സിറിളിനൊപ്പം കിലുക്കത്തിന്റെ ഹിന്ദി റീമേക്കായ "മുസ്ക്കുരാഹത്ത്" ൽ തുടങ്ങി അഞ്ചോളം ഹിന്ദി സിനിമകളിൽ അസിസ്റ്റ് ചെയ്തു. ഒപ്പം മലയാളത്തിലും കാലാപാനി അടക്കമുള്ള സാബു ചിത്രങ്ങളിൽ കലാസംവിധാന സഹായി ആയിരുന്നു ബാവ.
സ്വതന്ത്രമായി കലാസംവിധാനം ചെയ്ത ആദ്യ ചിത്രമായ "അഴകിയ രാവണ"നിലൂടെ തന്നെ ബാവ ചലച്ചിത്ര ലോകത്തും പ്രേക്ഷക മനസിലും ശ്രദ്ധിക്കപ്പെട്ടു. അതിലെ പാട്ടുരംഗങ്ങളിൽ ഒരു കലാസംവിധായകന്റെ ശ്രദ്ധേയമായ ഒരുക്കങ്ങളുണ്ടായിരുന്നു. തുടർന്ന് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾക്ക് ബാവ കലാസംവിധാനം ഒരുക്കി.
രണ്ടു തവണ സംസ്ഥാന അവാർഡുകളും നേടി; 2003 ൽ "മുല്ലവള്ളിയും തേന്മാവും/ സി ഐ ഡി മൂസ" എന്നീ ചിത്രങ്ങൾക്കും 2013 ൽ "ആമേൻ" എന്ന ചിത്രത്തിനും. ആമേനു വേണ്ടി ഒരുക്കിയ കായലോരത്തെ പഴയ പള്ളി വളരെയധികം ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. സംസ്ഥാന അവാർഡുകൾ കൂടാതെ ഒട്ടനവധി മാധ്യമ അവാർഡുകളും നേടിയിട്ടുണ്ട് ബാവ.
മലയാളത്തിലെ നിരവധി പരസ്യചിത്രങ്ങൾക്ക് സെറ്റുകൾ ഒരുക്കിയിട്ടുള്ള ബാവ, "കിളിപോയി", "ട്രിവാണ്ട്രം ലോഡ്ജ്" എന്നിവ അടക്കം കുറച്ചു സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.
ഭാര്യ ഷെമ്മി, മകൾ ലിയാൻ എന്നിവർക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 | |
| കിളി പോയി | വിനയ് ഗോവിന്ദ് | 2013 | |
| വാങ്ക് | തങ്ങൾ | കാവ്യ പ്രകാശ് | 2021 |
| റോയ് | ലൈബ്രേറിയൻ | സുനിൽ ഇബ്രാഹിം | 2022 |
കലാസംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഐ സി യു | ജോർജ്ജ് വർഗീസ് | 2026 |
| പൊങ്കാല | എ ബി ബിനിൽ | 2025 |
| നരിവേട്ട | അനുരാജ് മനോഹർ | 2025 |
| ഉള്ളൊഴുക്ക് | ക്രിസ്റ്റോ ടോമി | 2024 |
| ഗഗനചാരി | അരുൺ ചന്തു | 2024 |
| റേച്ചൽ | അനന്ദിനി ബാല | 2023 |
| അക്കരപ്പച്ച | ഫൈസൽ റാസി | 2023 |
| സെക്ഷൻ 306 ഐ പി സി | ശ്രീനാഥ് ശിവ | 2023 |
| Voice of സത്യനാഥൻ | റാഫി | 2023 |
| ക്വീൻ എലിസബത്ത് | എം പത്മകുമാർ | 2023 |
| ആത്മ | എസ് കെ | 2022 |
| ലളിതം സുന്ദരം | മധു വാര്യർ | 2022 |
| ഇന്നലെ വരെ | ജിസ് ജോയ് | 2022 |
| മീസാൻ | ജബ്ബാർ ചെമ്മാട് | 2021 |
| ജില്ലം പെപ്പരെ | 2021 | |
| സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
| വാങ്ക് | കാവ്യ പ്രകാശ് | 2021 |
| സൂഫിയും സുജാതയും | നരണിപ്പുഴ ഷാനവാസ് | 2020 |
| കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 |
| തലനാരിഴ | സംജിത് മുഹമ്മദ് | 2019 |
പ്രോജക്റ്റ് ഡിസൈനർ
പ്രോജക്റ്റ് ഡിസൈനർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
അവാർഡുകൾ
Production Designer
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മാജിക് മഷ്റൂംസ് | നാദിർഷാ | 2026 |
| വടക്കൻ | സജീദ് എ | 2025 |
| നരിവേട്ട | അനുരാജ് മനോഹർ | 2025 |
| റോയ് | സുനിൽ ഇബ്രാഹിം | 2022 |
| ചേര | ലിജിൻ ജോസ് | 2022 |
| ദി തേർഡ് മർഡർ | സുനിൽ ഇബ്രാഹിം | 2022 |
| ദ്വിജ | ഇജാസ് ഖാൻ | 2022 |
| തരംഗം | ഡോമിനിക് അരുണ്‍ | 2017 |
Assi Art Direction
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ട്രാൻസ് | അൻവർ റഷീദ് | 2020 |
| ഇരുപത്തിയൊന്നാം നൂറ്റാണ്ട് | അരുൺ ഗോപി | 2019 |