ഫൈസൽ റാസി

Faisal Razi
സംഗീതം നല്കിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 1
കഥ: 1

കൊരട്ടി സ്വദേശിയായ ഫൈസൽ റാസി. സ്‌കൂൾ വിദ്യാഭ്യാസം എൽ.എഫ്.സി.എച്ച്.എസ്‌.എസ് കൊരട്ടി, യു.എച്ച്.എസ്.എസ് മാമ്പ്ര എന്നിവിടങ്ങളിലായിരുന്നു. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി എ മ്യുസ്സിക്കിൽ ബിരുദം നേടി. കൊച്ചി കെൽട്രോൺ അഡ്വാൻസ് സ്റ്റഡീസിൽ നിന്നും സൗണ്ട് എൻജിനിയറിങ്ങ് പഠിച്ചിറങ്ങിയ ഫൈസൽ റാസി കഫേ ഖവാലി എന്ന ബാന്‍ഡിലെ പ്രധാന ഗായകനാണ്. ഏ ആര്‍ റഹ്മാന്റെ നാല്‍പ്പത്തിയൊമ്പതാം പിറന്നാളിന് ഫൈസല്‍ റാസിയുടെ നേതൃത്വത്തില്‍ കഫേ ഖവാലി എന്ന ആദരഗാനം ഒരുക്കിയിരുന്നു. ഈ ഗാനത്തിനായി ഗിത്താര്‍ മീട്ടിയതും ഫൈസല്‍ റാസി തന്നെയാണ്. അത് പിന്നീട് ഫൈസലും സംഘവും ഏ ആര്‍ റഹ്മാന് അയച്ചുകൊടുക്കുകയും ചെയ്തു. കഫേ ഖവാലിയാണ് മഹാരാജാസ്‌ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഫൈസല്‍ റാസിയെ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാരാജാസ് കോളേജ് കാമ്പസ് പ്രധാന പശ്ചാത്തലമാകുന്ന 'പൂമരം' എന്ന സിനിമയിലെത്തിച്ചത്. ഈ ചിത്രത്തിലെ 'ഞാനും ഞാനുമെന്റാളും' എന്ന കാലാകാലങ്ങളായി ആ കാമ്പസിലെ തന്നെ കുട്ടികൾ പലതവണ ഏറ്റുപാടിയ ചരിത്രമുറങ്ങുന്ന ഗാനത്തിന് സംഗീതം നൽകയും ചിത്രത്തിൽ ആ ഗാനം ആലപിക്കയും ചെയ്തുകൊണ്ട് ഫൈസൽ റാസി ചലച്ചിത്രഗാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ്.

FB Page : Faizal Razi

View Cafe Qawali Here

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
അക്കരപ്പച്ച ഈപ്പൻ തോമസ് 2023

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വാങ്ക് റസിയയുടെ കുട്ടിക്കാലത്തെ സുഹൃത്ത് കാവ്യ പ്രകാശ് 2021

കഥ

ചിത്രം സംവിധാനം വര്‍ഷം
അക്കരപ്പച്ച ഫൈസൽ റാസി 2023

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഞാനും ഞാനുമെന്റാളും പൂമരം ആശാൻ ബാബു, ദയാൽ സിംഗ് ഫൈസൽ റാസി 2018

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ലാൽബാഗ് പ്രശാന്ത് മുരളി പത്മനാഭൻ 2021