താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Dinesh Prabhakar

പെരുമ്പാവൂരിനടുത്ത് പുല്ലുവഴി എന്ന ഗ്രാമത്തിൽ ജനനം. സ്കൂൾ വിദ്യാഭ്യാസം പുല്ലുവഴിയിൽ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസം ശ്രീശങ്കര കോളേജിലായിരുന്നു. ചെറുപ്പത്തിൽ ചെറിയ തോതിൽ മിമിക്രി അവതരിപ്പിച്ചിരുന്ന ദിനേശ്, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബൈയിൽ ജോലി നോക്കുന്ന സമയത്താണ് നാടകരംഗത്ത് എത്തുന്നത്. ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം ഗാനമേളകൾക്ക് കോമ്പയറിങ്ങ് നടത്തുകയും ചെയ്തു. ഗാനമേളയുടെ ഇളവേളകളിൽ മിമിക്രിയും ചെയ്തു പോന്നു. ആ സമയത്താണ് ഹിന്ദിയിലും മറാഠിയിലും നിർമ്മിച്ചിരുന്ന പരസ്യ ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുവാൻ തുടങ്ങിയത്. പിന്നീട് പല പരസ്യങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുവാൻ തുടങ്ങി. രണ്ടായിരത്തിലധികം പരസ്യങ്ങൾക്ക് ദിനേശ് ശബ്ദം നൽകിയിട്ടുണ്ട്. അഭിനയമോഹമേറിയപ്പോൾ കേരളത്തിൽ വരികയും പല സംവിധായകരോടും അവസരം ചോദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അവസരം ലഭിക്കാതെ വന്നപ്പോൾ മുംബൈയിലേക്ക് തന്നെ മടങ്ങി. പിന്നീടൊരിക്കൽ ഒരു നാടകത്തിലെ അഭിനയം ശ്രദ്ധിച്ച ലാൽജോസിന്റെ ഒരു സുഹൃത്ത് ദിനേശിനെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. ആദ്യം ലാൽ ജോസ് അദ്ദേഹത്തെ മടക്കി അയച്ചുവെങ്കിലും പിന്നീട് മീശമാധവനിൽ അദ്ദേഹത്തിനു വേഷം നൽകി.

തുടർന്ന് പട്ടാളം, രസികൻ തുടങ്ങിയ ലാൽ ജോസ് ചിത്രങ്ങളിൽ ദിനേശ് അഭിനയിച്ചു. സിനിമയിൽ ചെറിയ വേഷങ്ങൾ ലഭിച്ചുവെങ്കിലും കാര്യമായ വരുമാനം ഉണ്ടായില്ല. തുടർന്നു കൊച്ചിയിൽ പരസ്യങ്ങളുടെ ഡബ്ബിംഗ് ചെയ്തു. ചില സിനിമകളിലും ഡബ്ബിംഗ് ചെയ്തു. നിഷാന്ത് സാഗർ, നരേൻ, വിനീത് കുമാർ എന്നിവർക്ക് വേണ്ടി ദിനേശ് ശബ്ദം നൽകിയിട്ടുണ്ട്. അതിനിടയ്ക്കാണ് ഒരു പരസ്യ നിർമ്മാണ കമ്പനി തുടങ്ങുവാനുള്ള തീരുമാനം എടുക്കുന്നത്. നടൻ സിജോയ് വർഗ്ഗീസുമായി ചേർന്നായിരുന്നു ടി വി സി ഫാക്ടറി എന്ന സംരഭം ആരംഭിച്ചത്. അതോടെ അദ്ദേഹം പരസ്യ നിർമ്മാണ രംഗത്തേക്ക് പൂർണ്ണമായും മാറി. അമലാ പോൾ, റിമാ കല്ലിങ്കൽ, അനന്യ, മൈഥിലി തുടങ്ങിയ നടികൾ ടി വി സി ഫാക്ടറിയുടെ പരസ്യത്തിലൂടെ കടന്നു വന്നവരാണ്. വലിയ ഒരിടവേളക്ക് ശേഷം 2011 മുതലാണ് ദിനേശ് സിനിമയിൽ സജീവമായത്. ഇടക്ക് കോക്ക്ടെയ്ൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. മടങ്ങി വരവിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് ലുക്കാച്ചുപ്പി എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും നിർവഹിച്ചു. ആ ചിത്രത്തിന്റെ എക്സി. നിർമ്മാതാവ് കൂടിയാണ് ദിനേശ്. മദ്രാസ് കഫേ എന്ന ബോളിവുഡ് ചിത്രത്തിലും ദിനേശ് അഭിനയിച്ചു.

ഭാര്യ : ശ്രീരേഖ, മകൾ : വിഭ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മീശമാധവൻ ലാൽ ജോസ് 2002
നമ്മൾ കമൽ 2002
പട്ടാളം ലാൽ ജോസ് 2003
മഞ്ഞുപോലൊരു പെൺ‌കുട്ടി സെക്യൂരിറ്റി നാരായണൻകുട്ടി കമൽ 2004
കിസ്സാൻ 2004
ഗ്രീറ്റിംഗ്‌സ് റിയാസ് ഷാജൂൺ കാര്യാൽ 2004
രസികൻ മോഹൻ കൊടുമ്പാറ ലാൽ ജോസ് 2004
തസ്ക്കരവീരൻ പ്രമോദ് പപ്പൻ 2005
അച്ചുവിന്റെ അമ്മ കിളി സത്യൻ അന്തിക്കാട് 2005
രാപ്പകൽ രാജപ്പൻ കമൽ 2005
ഹൃദയത്തിൽ സൂക്ഷിക്കാൻ കള്ളൻ രാജേഷ് പിള്ള 2005
കറുത്ത പക്ഷികൾ കമൽ 2006
റെഡ് സല്യൂട്ട് വിനോദ് വിജയൻ 2006
അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് 2006
പച്ചക്കുതിര ജൂനിയർ ആർട്ടിസ്റ്റ് കമൽ 2006
കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) സിബി മലയിൽ 2006
വാസ്തവം ഉത്തമൻ എം പത്മകുമാർ 2006
ആകാശം സുന്ദർദാസ് 2007
അതീതം രാമകൃഷ്ണൻ ദേവൻ നായർ 2007
ബെസ്റ്റ് ആക്റ്റർ അസി. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് 2010

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രകാശൻ ബാഷ് മുഹമ്മദ്‌ 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ജോസഫ് എം പത്മകുമാർ 2018
പുലിമുരുകൻ വൈശാഖ് 2016 മകരന്ദ് ദേശ് പാണ്ഡെ
ടൂ കണ്ട്രീസ് ഷാഫി 2015 മകരന്ദ് ദേശ് പാണ്ഡെ
ഡബിൾ ബാരൽ ലിജോ ജോസ് പെല്ലിശ്ശേരി 2015
ഇതിഹാസ ബിനു സദാനന്ദൻ 2014
ആമേൻ ലിജോ ജോസ് പെല്ലിശ്ശേരി 2013 മകരന്ദ് ദേശ് പാണ്ഡെ
ഫോർ ദി പീപ്പിൾ ജയരാജ് 2004 നരേൻ
നമ്മൾ കമൽ 2002 പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.