അനന്യ
മലയാള ചലച്ചിത്ര നടി. 1987 മാർച്ചിൽ എറണാംകുളം ജില്ലയിലെ കോതമംഗലത്ത് സിനിമാ നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെയും പ്രസീതയുടെയും മകളായി ജനിച്ചു. ആയില്യ ജി നായർ എന്നതായിരുന്നു യഥാർത്ഥ നാമം. സെന്റ് സേവിയർ കോളേജിൽ നിന്നും കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ അനന്യ ബിരുദം നേടിയിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് അമ്പെയ്ത്ത് മത്സരത്തിൽ സംസ്ഥാനതല വിജയിയായിട്ടുണ്ട് അനന്യ. കോളേജ് പഠനകാലത്ത് ടെലിവിഷൻ റിയാലിറ്റി ഷോയായ സ്റ്റാർവാറിൽ അനന്യ പങ്കെടുത്തിട്ടുണ്ട്.
അനന്യയുടെ അച്ഛൻ നിർമ്മിച്ച് 1995-ൽ റിലീസായ പൈ ബ്രദേൾസിൽ ബാല നടിയായിട്ടായിരുന്നു അനന്യ ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് 2008-ൽ പോസിറ്റീവ് എന്ന സിനിമയിലാണ് പിന്നീട് അനന്യ അഭിനയിയ്ക്കുന്നത്. 2008- ൽ Naadodigal എന്ന തമിഴ് ചിത്രത്തിൽ അഭിനയിയ്ക്കുമ്പോളാണ് ആയില്യ എന്ന പേര് മാറ്റി അനന്യ എന്ന പേർ സ്വീകരിച്ചത്. Naadodigal വലിയ വിജയമായ സിനിമയായിരുന്നു. നാടോടികളിലെ അനന്യയുടെ അഭിനയം വളരെ പ്രശംസ നേടി. മോഹൻലാലിനോടൊപ്പം ശിക്കാർ എന്ന ചിത്രത്തിൽ അനന്യ മികച്ച അഭിനയം കാഴ്ച്ചവെച്ചു. Engeyum Eppodhum എന്ന തമിഴ് സിനിമയിൽ നായികാപ്രാധാന്യമുള്ള റോളിൽ അനന്യ അഭിനയിച്ചു.Engeyum Eppodhum എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സപ്പോട്ടിംഗ് ആർട്ടിസ്റ്റിനുള്ള ഫിലിംഫെയർ അവാർഡ് അനന്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരുപതിലധികം മലയാള സിനിമകളിൽ അനന്യ അഭിനയിച്ചു. തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി പത്തിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അനന്യ നല്ലൊരു ഗായിക കൂടിയാണ്. 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 എന്ന സിനിമയിൽ അനന്യ ഒരു പാട്ട് പാടിയിട്ടുണ്ട്
അനന്യയുടെ വിവാഹം 2012-ലായിരുന്നു. ഭർത്താവിന്റെ പേര് ആഞ്ജനേയൻ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പൈ ബ്രദേഴ്‌സ് | അലി അക്ബർ | 1995 | |
| വൃദ്ധന്മാരെ സൂക്ഷിക്കുക | ബാലതാരം | സുനിൽ | 1995 |
| പോസിറ്റീവ് | വി കെ പ്രകാശ് | 2008 | |
| രഹസ്യ പോലീസ് | കെ മധു | 2009 | |
| ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 | |
| ശിക്കാർ | ഗംഗ | എം പത്മകുമാർ | 2010 |
| ഡോക്ടർ ലൗ | ഗൗരി | ബിജു അരൂക്കുറ്റി | 2011 |
| സാന്‍വിച്ച് | കണ്മണി | എം എസ് മനു | 2011 |
| സീനിയേഴ്സ് | ജെനി | വൈശാഖ് | 2011 |
| ഇതു നമ്മുടെ കഥ | രാജേഷ് കണ്ണങ്കര | 2011 | |
| മുല്ലമൊട്ടും മുന്തിരിച്ചാറും | റാണി | അനീഷ് അൻവർ | 2012 |
| കുഞ്ഞളിയൻ | മായ | സജി സുരേന്ദ്രൻ | 2012 |
| മാസ്റ്റേഴ്സ് | ആഷ്ലി ജേക്കബ് | ജോണി ആന്റണി | 2012 |
| ദൂരെ | പ്രഭു രാധാകൃഷ്ണൻ | 2013 | |
| ഡി കമ്പനി | വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | 2013 | |
| നാടോടി മന്നൻ | മീര | വിജി തമ്പി | 2013 |
| 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | ഗംഗ | രാകേഷ് ഗോപൻ | 2014 |
| തോംസണ്‍ വില്ല | ജിലു | എബിൻ ജേക്കബ് | 2014 |
| രക്തരക്ഷസ്സ് | ആർ-ഫാക്ടർ | 2014 | |
| ഉറുമ്പുകൾ ഉറങ്ങാറില്ല | ഷീല | ജിജു അശോകൻ | 2015 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| പച്ച മഞ്ഞ ചുവപ്പ് | 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | അനു എലിസബത്ത് ജോസ് | ഗോപി സുന്ദർ | 2014 |