നിഷാന്ത് സാഗർ

Nishanth Sagar

മലയാള ചലച്ചിത്ര നടൻ. 1980-ൽ ബാലകൃഷ്ണന്റെയും പുഷ്പയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചു. നിശാന്ത് ബാലകൃഷ്ണൻ എന്നാണ് യഥാർത്ഥ നാമം. 1998-ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലൂടെയാണ് നിശാന്ത് സാഗർ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. അതിനുശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഋഷിവംശം എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. നിശാന്തിന്റെ മൂന്നാമത്തെ സിനിമ ഇന്ദ്രിയം- ആയിരുന്നു. 2000- ത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് നിശാന്ത് സാഗർ ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. 2008-ൽ നിശാന്ത് സാഗർ ഒരു ഇന്തോ - അമേരിയ്ക്കൻ മൂവിയായ Pirate's Blood -ൽ സണ്ണിലീയോണിനോടൊപ്പം ലീഡ് റോൾ ചെയ്തു.

നിശാന്ത് സാഗറിന്റെ ഭാര്യ വൃന്ദ. അവർക്ക് മൂന്നു മക്കളാണുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദേവദാസ് ക്രോസ്ബെൽറ്റ് മണി 1989
ആറാം ജാലകം ദേവൻ എം എ വേണു 1998
ഋഷിവംശം കൃഷ്ണൻ രാജീവ് അഞ്ചൽ 1999
ദേവദാസി മഹി ബിജു വർക്കി 1999
ഇന്ദ്രിയം സണ്ണി ജോർജ്ജ് കിത്തു 2000
ജോക്കർ എ കെ ലോഹിതദാസ് 2000
മനസ്സിൽ ഒരു മഞ്ഞുതുള്ളി ജയ്കുമാർ നായർ 2000
കാക്കി നക്ഷത്രം വിജയ് പി നായർ 2001
നളചരിതം നാലാം ദിവസം മോഹനകൃഷ്ണൻ 2001
ഫാന്റം ജോസ് കുട്ടി ബിജു വർക്കി 2002
പുലിവാൽ കല്യാണം രമേഷ് പ്രസാദ്‌ ഷാഫി 2003
അന്യർ ആദർശ് ലെനിൻ രാജേന്ദ്രൻ 2003
തിളക്കം ഗോപി ജയരാജ് 2003
ശിങ്കാരി ബോലോന സതീഷ് മണർകാട് 2003
ഫ്രീഡം മജീദ് തമ്പി കണ്ണന്താനം 2004
വാണ്ടഡ് മണി മുരളി നാഗവള്ളി 2004
രസികൻ അർജ്ജുൻ റാം ലാൽ ജോസ് 2004
കിസ്സാൻ 2004
ലോകനാഥൻ ഐ എ എസ് ഓട്ടോ ഡ്രൈവർ പി അനിൽ 2005
ഇരുവട്ടം മണവാട്ടി വാസുദേവ് സനൽ 2005

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
പച്ചക്കുതിര കമൽ 2006

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കൊണ്ടൽ അജിത്ത് മാമ്പള്ളി 2024