അജിത്ത് മാമ്പള്ളി
Ajith Mambally
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ ജനിച്ചു. ചങ്ങനശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്നും എം എ ഇൻ സിനിമ ടെലിവിഷൻ കോഴ്സ് പാസ്സായി. പഠനത്തിന് ശേഷം തമിഴ് ഇൻഡസ്ട്രിയിലൂടെയാണ് സിനിമാ പ്രവേശനം. ഉദാഹരണം സുജാത എന്ന് സിനിമയിൽ സഹസംവിധായകനായിക്കൊണ്ടാണ് മലയാള സിനിമയിലേയ്ക്ക് വരുന്നത്.. പതിനഞ്ച് ആഡ് ഫിലിമുകൾ അസോസിയേറ്റ് ക്യാമറമാനായി. ആറ് ആഡ് ഫിലിമുകൾ സംവിധാനം ചെയ്തു. Dr.എസ് ആർ പ്രഭാകറിന്റെ കൊമ്പു വച്ച സിങ്കമെടാ എന്ന തമിഴ് സിനിമയിലും സഹസംവിധായകനായി പ്രവർത്തിച്ചു. അന്വേഷണം, ചതുർമുഖം, വുൾഫ് എന്നീ സിനിമകളിലും Dr.ദിനേശ് ബാബുവിന്റെ കൃഷ്ണം എന്ന മലയാളം / തമിഴ് ചിത്രത്തിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| കൊണ്ടൽ | അജിത്ത് മാമ്പള്ളി, റോയ്ലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ | 2024 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| കൊണ്ടൽ | അജിത്ത് മാമ്പള്ളി | 2024 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കൊണ്ടൽ | അജിത്ത് മാമ്പള്ളി | 2024 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കൊണ്ടൽ | അജിത്ത് മാമ്പള്ളി | 2024 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ചതുർമുഖം | രഞ്ജീത്ത് കമല ശങ്കർ , സലിൽ വി | 2021 |
| വുൾഫ് | ഷാജി അസീസ് | 2021 |
| അന്വേഷണം | പ്രശോഭ് വിജയന് | 2020 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |