അംബികാ റാവു

Ambika Rao

ഏകദേശം 20 വർഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി "യാത്ര" എന്ന സീരിയലിന്റെ കണക്കുകൾ നോക്കാൻ തുടങ്ങിയതാണു തുടക്കം. അവിടുന്ന് തന്റെ യഥാർഥ കർമ്മപഥം കണ്ടെത്തിയ അംബികക്ക് താങ്ങായി വന്നത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോനായിരുന്നു. അദ്ദേഹത്തിനൊപ്പം സഹസംവിധായകയായി ഒപ്പം പ്രവർത്തിച്ച് തുടങ്ങി.

"ദി കോച്ച്" എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടികൾക്ക് മലയാളം ഡയലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുകയായിരുന്നു പ്രധാന ഉദ്യമം. തുടർന്ന് അഭിനയരംഗത്തും ശ്രദ്ധേയയായി.

കിഡ്നി തകരാറിലായതിനേത്തുടർന്ന് രണ്ട് വർഷക്കാലത്തിലേറെ ആയി ചികിത്സയിലായിരുന്നു. 2022 ജൂൺ 27ന് മരണമടഞ്ഞു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മീശമാധവൻ ഓമനേടത്തി ലാൽ ജോസ് 2002
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഫ്ലാറ്റ് സെക്രട്ടറി സത്യൻ അന്തിക്കാട് 2002
ഗ്രാമഫോൺ ചെറിയമ്മ കമൽ 2003
പട്ടാളം മുസ്ലിം സ്ത്രീ ലാൽ ജോസ് 2003
ഗൗരീശങ്കരം നേമം പുഷ്പരാജ് 2003
സ്വപ്നക്കൂട് തമിഴ് സ്ത്രീ കമൽ 2003
ക്രോണിക്ക് ബാച്ചിലർ ശ്രീകുമാറിന്റെ സഹോദരി സിദ്ദിഖ് 2003
എന്റെ വീട് അപ്പൂന്റേം ക്ലാസ്സ് ടീച്ചർ സിബി മലയിൽ 2003
അന്യർ റസിയയുടെ ഉമ്മ ലെനിൻ രാജേന്ദ്രൻ 2003
ഞാൻ സൽപ്പേര് രാമൻ കുട്ടി ദാക്ഷായണി പി അനിൽ, ബാബു നാരായണൻ 2004
വെട്ടം പ്രിയദർശൻ 2004
രസികൻ പ്രൊഫസ്സർ ലാൽ ജോസ് 2004
അച്ചുവിന്റെ അമ്മ അയൽക്കാരി സത്യൻ അന്തിക്കാട് 2005
കൃത്യം വിജി തമ്പി 2005
ക്ലാസ്‌മേറ്റ്സ് ഹോസ്റ്റൽ വാർഡൻ സിസ്റ്റർ ലാൽ ജോസ് 2006
കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) സിബി മലയിൽ 2006
പരുന്ത് നഴ്സ് എം പത്മകുമാർ 2008
സീതാ കല്യാണം കൂട്ടുകുടുംബത്തിലെ അംഗം ടി കെ രാജീവ് കുമാർ 2009
ടൂർണ്ണമെന്റ് നേഴ്സ് ലാൽ 2010
സോൾട്ട് & പെപ്പർ കാളിദാസന്റെ സഹപ്രവർത്തക ആഷിക് അബു 2011

അസോസിയേറ്റ് സംവിധാനം

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ 2020
അനുരാഗ കരിക്കിൻ വെള്ളം ഖാലിദ് റഹ്മാൻ 2016
5 സുന്ദരികൾ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
തിരുവമ്പാടി തമ്പാൻ എം പത്മകുമാർ 2012
ഫെയ്സ് 2 ഫെയ്സ് വി എം വിനു 2012
പ്രണയം ബ്ലെസ്സി 2011
സോൾട്ട് & പെപ്പർ ആഷിക് അബു 2011
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ 2010
ബെസ്റ്റ് ആക്റ്റർ മാർട്ടിൻ പ്രക്കാട്ട് 2010
ടൂർണ്ണമെന്റ് ലാൽ 2010
ഡാഡി കൂൾ ആഷിക് അബു 2009
ലൗ ഇൻ സിംഗപ്പോർ (2009) റാഫി - മെക്കാർട്ടിൻ 2009
2 ഹരിഹർ നഗർ ലാൽ 2009
പരുന്ത് എം പത്മകുമാർ 2008
പോസിറ്റീവ് വി കെ പ്രകാശ് 2008
കോളേജ് കുമാരൻ തുളസീദാസ് 2008
മായാ ബസാർ തോമസ് കെ സെബാസ്റ്റ്യൻ 2008
ബിഗ് ബി അമൽ നീരദ് 2007
ഹലോ റാഫി - മെക്കാർട്ടിൻ 2007
സ്പീഡ് ട്രാക്ക് എസ് എൽ പുരം ജയസൂര്യ 2007