രാമു
Ramu
Date of Birth:
Friday, 18 December, 1953
മലയാള ചലച്ചിത്രനടൻ. ബാലകൃഷ്ണൻ - കല്യാണി ദമ്പതികളുടെ മകനായി തൃശ്ശൂരിൽ ജനിച്ചു.. പ്രശസ്ത ചലച്ചിത്രതാരം സുകുമാരൻ രാമുവിന്റെ ബന്ധുവാണ്.
ഭരതൻ സംവിധാനം ചെയ്ത ഓർമ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നായകനായും,ഉപനായകനായും,വില്ലനായും,സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ രാമു അഭിനയിച്ചു. കളിക്കൂട്ടുകാര്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1995-ൽ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ. രണ്ടു കുട്ടികൾ അമൃത, ദേവദാസ്
.ദേവദാസ് ചലചിത്ര നടനാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കെണി | രവി | ജെ ശശികുമാർ | 1982 |
| ഓർമ്മയ്ക്കായി | പീറ്റർലാൽ | ഭരതൻ | 1982 |
| മോർച്ചറി | സതീഷ് | ബേബി | 1983 |
| ഒരു മാടപ്രാവിന്റെ കഥ | ഗോപൻ | ആലപ്പി അഷ്‌റഫ് | 1983 |
| യുദ്ധം | വിനോദ് | ജെ ശശികുമാർ | 1983 |
| ആദ്യത്തെ അനുരാഗം | രാജശേഖരൻ തമ്പി | വി എസ് നായർ | 1983 |
| സാഗരം ശാന്തം | ശ്രീദേവിയുടെ ജ്യേഷ്ഠൻ | പി ജി വിശ്വംഭരൻ | 1983 |
| ആന | ജോർജ്ജ് കുട്ടി | പി ചന്ദ്രകുമാർ | 1983 |
| എങ്ങനെ നീ മറക്കും | ജയദേവൻ | എം മണി | 1983 |
| മുത്തോടു മുത്ത് | അനന്തൻ | എം മണി | 1984 |
| തിരക്കിൽ അല്പ സമയം | മജീദ് | പി ജി വിശ്വംഭരൻ | 1984 |
| ഇതാ ഇന്നു മുതൽ | രാമകൃഷ്ണൻ (രാമു ) | ടി എസ് സുരേഷ് ബാബു | 1984 |
| മിനിമോൾ വത്തിക്കാനിൽ | ജയിംസ് | ജോഷി | 1984 |
| പൂമഠത്തെ പെണ്ണ് | രാജഗോപാൽ | ടി ഹരിഹരൻ | 1984 |
| തീരെ പ്രതീക്ഷിക്കാതെ | രഘു | പി ചന്ദ്രകുമാർ | 1984 |
| അമ്മേ നാരായണാ | രഘു | എൻ പി സുരേഷ് | 1984 |
| വനിതാ പോലിസ് | എസ് ഐ പ്രേം കുമാർ | ആലപ്പി അഷ്‌റഫ് | 1984 |
| ആശംസകളോടെ | ഡോ. ചന്ദ്രൻ ( ചന്തു ) | വിജയൻ കാരോട്ട് | 1984 |
| ഓടരുതമ്മാവാ ആളറിയാം | കൃഷ്ണദാസ് | പ്രിയദർശൻ | 1984 |
| എന്റെ കളിത്തോഴൻ | ശ്രീകാന്ത് | എം മണി | 1984 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ആനന്ദഭൈരവി | ജയരാജ് | 2007 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ദി ടൈഗർ | ഷാജി കൈലാസ് | 2005 |
| ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| കരിയിലക്കാറ്റുപോലെ | പി പത്മരാജൻ | 1986 |
Submitted 15 years 8 months ago by Kalyanikutty.