പി ജെ ആന്റണി
നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്
പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. വിദ്യാഭ്യസം ആലുവ അദ്വൈതാശ്രമത്തിൽ ആയിരുന്നു
ചെറുപ്പകാലത്തു തന്നെ അഭിനയം വളരെ ഇഷ്ടമായിരുന്ന ആന്റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം പല നാടകങ്ങൾ എഴുതുകയും, അതിൽ ചിലതിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഏകദേശം 115ഓളം നാടകങ്ങൾ ഈ പ്രതിഭ നാടകലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് ഗാനരചന നടത്തിയിട്ടുള്ളത്.
പ്രതിഭ, പി ജെ എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ സ്ഥാപിച്ചു. 1954ൽ അദ്ദേഹം മേരിയെ വിവാഹം കഴിച്ചു. ജോസഫ്(സിത്താറിസ്റ്റ്), എലിസബത്ത്(വക്കീൽ) എന്നിവരാണ് മക്കൾ.
1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ "രണ്ടിടങ്ങഴി" എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നു. പിന്നീട് " മുടിയനായ പുത്രൻ", " അമ്മയെ കാണാൻ" തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എംടിയുടെ നിർമ്മാല്യത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രമവതരിപ്പിച്ച് 1973ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കി. മലയാളസിനിമയിൽ നിന്നുള്ള ആദ്യ ഭരത് അവാർഡ് നേട്ടമായിരുന്നു അത്.
1968ൽ പുറത്തിറങ്ങിയ "ശീലാവതി" എന്ന ചിത്രത്തിനു കഥയും, തിരക്കഥയും രചിക്കുകയും 1973ൽ ഇറങ്ങിയ "പെരിയാർ" എന്ന ചിത്രത്തിനും, സുഹൃത്ത് എന്ന ചിത്രത്തിനും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു. അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച പിജെ എഴുപതോളം ചിത്രങ്ങളുടെ സംഭാഷണങ്ങൾ രചിച്ചിട്ടുമുണ്ട് .
നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, "ഇതാ മനുഷ്യൻ", "ഒരു ഗ്രാമത്തിന്റെ ആത്മാവ്" തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
"പുകച്ചുരുളുകൾ", "കലകവൻ", "നാലുദിവസങ്ങൾ", "എണ്ണയില്ലാത്ത വിളക്ക്", "ചിലമ്പൊലി","തകർന്ന വീണ", "ആ മോക്ഷം നിങ്ങൾക്കു വേണ്ട" തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകൾ.
പി എ ബക്കറിന്റെ "മണ്ണിന്റെ മാറിൽ" ആയിരുന്നു പി ജെ ആന്റണിയുടെ അവസാന ചിത്രം.1979ൽ മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാള സിനിമയുടെ മുഖമുദ്രയായി നിലകൊള്ളുന്നു.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| പെരിയാർ | 1973 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| രണ്ടിടങ്ങഴി | പി സുബ്രഹ്മണ്യം | 1958 | |
| മുടിയനായ പുത്രൻ | വാസു | രാമു കാര്യാട്ട് | 1961 |
| കാൽപ്പാടുകൾ | മാക്കോത | കെ എസ് ആന്റണി | 1962 |
| അമ്മയെ കാണാൻ | സുകുമാരൻ നായർ | പി ഭാസ്ക്കരൻ | 1963 |
| നിണമണിഞ്ഞ കാൽപ്പാടുകൾ | ചാക്കോ | എൻ എൻ പിഷാരടി | 1963 |
| തച്ചോളി ഒതേനൻ | എസ് എസ് രാജൻ | 1964 | |
| ഒരേ ഭൂമി ഒരേ രക്തം | നാരായണൻകുട്ടി വല്ലത്ത് | 1964 | |
| ആദ്യകിരണങ്ങൾ | കറിയാച്ചൻ | പി ഭാസ്ക്കരൻ | 1964 |
| ഭാർഗ്ഗവീനിലയം | എം എൻ (നാണുക്കുട്ടൻ) | എ വിൻസന്റ് | 1964 |
| കളഞ്ഞു കിട്ടിയ തങ്കം | കുട്ടൻ നായർ | എസ് ആർ പുട്ടണ്ണ | 1964 |
| ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 | |
| മുറപ്പെണ്ണ് | വലിയമ്മാവൻ | എ വിൻസന്റ് | 1965 |
| റോസി | തോമ | പി എൻ മേനോൻ | 1965 |
| തറവാട്ടമ്മ | ഗോവിന്ദപിപിള്ള | പി ഭാസ്ക്കരൻ | 1966 |
| കുഞ്ഞാലിമരയ്ക്കാർ | എസ് എസ് രാജൻ | 1967 | |
| ഇരുട്ടിന്റെ ആത്മാവ് | ഗോപാലൻ നായര്‍ | പി ഭാസ്ക്കരൻ | 1967 |
| മുൾക്കിരീടം | എൻ എൻ പിഷാരടി | 1967 | |
| നഗരമേ നന്ദി | എ വിൻസന്റ് | 1967 | |
| ബാല്യകാലസഖി (1967) | ജെ ശശികുമാർ | 1967 | |
| കാമുകി | അടൂർ ഗോപാലകൃഷ്ണൻ | 1967 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ചെകുത്താന്റെ കോട്ട | എം എം നേശൻ | 1967 |
| നദി | എ വിൻസന്റ് | 1969 |
| പെരിയാർ | പി ജെ ആന്റണി | 1973 |
| കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ചെകുത്താന്റെ കോട്ട | എം എം നേശൻ | 1967 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പെരിയാർ | പി ജെ ആന്റണി | 1973 |
| സി ഐ ഡി നസീർ | പി വേണു | 1971 |
| ഡിറ്റക്ടീവ് 909 കേരളത്തിൽ | പി വേണു | 1970 |
| വിരുന്നുകാരി | പി വേണു | 1969 |
| ശീലാവതി | പി ബി ഉണ്ണി | 1967 |
| ചെകുത്താന്റെ കോട്ട | എം എം നേശൻ | 1967 |
| കൂട്ടുകാർ | ജെ ശശികുമാർ | 1966 |
| റോസി | പി എൻ മേനോൻ | 1965 |
| തൊമ്മന്റെ മക്കൾ | ജെ ശശികുമാർ | 1965 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| തേയവാഴി തമ്പുരാന്റെ | മുറപ്പെണ്ണ് | പി ഭാസ്ക്കരൻ | ബി എ ചിദംബരനാഥ് | 1965 | |
| ദയാവതീ | മുറപ്പെണ്ണ് | പി ഭാസ്ക്കരൻ | ബി എ ചിദംബരനാഥ് | 1965 |
ഗാനരചന
പി ജെ ആന്റണി എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| അന്തിവിളക്ക് പ്രകാശം | പെരിയാർ | ജോബ് | എസ് ജാനകി, ഫ്രെഡി പള്ളൻ | 1973 | |
| പെരിയാറേ പെരിയാറേ | പെരിയാർ | ജോബ് | കെ ജെ യേശുദാസ് | 1973 | |
| മറക്കാനും പിരിയാനും | പെരിയാർ | പി കെ ശിവദാസ് | എസ് ജാനകി, ഫ്രെഡി പള്ളൻ | 1973 | |
| ബിന്ദു ബിന്ദു | പെരിയാർ | പി കെ ശിവദാസ് | പി ജയചന്ദ്രൻ | 1973 | |
| ജീവിതമൊരു ഗാനം | പെരിയാർ | ജോബ് | മെഹ്ബൂബ് | 1973 | |
| സ്നേഹസ്വരൂപനാം എൻ ജീവനായകാ | റാഗിംഗ് | എം കെ അർജ്ജുനൻ | പി ജയചന്ദ്രൻ, പി മാധുരി | 1973 | |
| മനോഹരീ മനോഹരീ | റാഗിംഗ് | എം കെ അർജ്ജുനൻ | കെ ജെ യേശുദാസ് | 1973 | |
| ആകാശഗംഗയിൽ ഞാനൊരിക്കൽ | റാഗിംഗ് | എം കെ അർജ്ജുനൻ | എസ് ജാനകി | മോഹനം, കല്യാണവസന്തം, രഞ്ജിനി, അമൃതവർഷിണി | 1973 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| രാജമല്ലി | ആർ എസ് പ്രഭു | 1965 |