താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

P J Antony
Date of Birth:
Thursday, 1 January, 1925
Date of Death:
Wednesday, 14 March, 1979
എഴുതിയ ഗാനങ്ങൾ: 8
ആലപിച്ച ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 4
സംഭാഷണം: 9
തിരക്കഥ: 1

നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്

പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. വിദ്യാഭ്യസം ആലുവ അദ്വൈതാശ്രമത്തിൽ ആയിരുന്നു

ചെറുപ്പകാലത്തു തന്നെ അഭിനയം വളരെ ഇഷ്ടമായിരുന്ന ആന്റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം പല നാടകങ്ങൾ എഴുതുകയും, അതിൽ ചിലതിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഏകദേശം 115ഓളം നാടകങ്ങൾ ഈ പ്രതിഭ നാടകലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങള്‍ക്ക്‌ അദ്ദേഹം തന്നെയാണ്‌ ഗാനരചന നടത്തിയിട്ടുള്ളത്‌.

പ്രതിഭ, പി ജെ എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ സ്ഥാപിച്ചു. 1954ൽ അദ്ദേഹം മേരിയെ വിവാഹം കഴിച്ചു. ജോസഫ്(സിത്താറിസ്റ്റ്), എലിസബത്ത്(വക്കീൽ) എന്നിവരാണ് മക്കൾ.

1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ "രണ്ടിടങ്ങഴി" എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നു. പിന്നീട് " മുടിയനായ പുത്രൻ", " അമ്മയെ കാണാൻ" തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

എംടിയുടെ നിർമ്മാല്യത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രമവതരിപ്പിച്ച് 1973ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കി. മലയാളസിനിമയിൽ നിന്നുള്ള ആദ്യ ഭരത് അവാർഡ് നേട്ടമായിരുന്നു അത്.

1968ൽ പുറത്തിറങ്ങിയ "ശീലാവതി" എന്ന ചിത്രത്തിനു കഥയും, തിരക്കഥയും രചിക്കുകയും 1973ൽ ഇറങ്ങിയ "പെരിയാർ" എന്ന ചിത്രത്തിനും, സുഹൃത്ത് എന്ന ചിത്രത്തിനും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു. അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച പിജെ എഴുപതോളം ചിത്രങ്ങളുടെ സംഭാഷണങ്ങൾ രചിച്ചിട്ടുമുണ്ട് .

നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, "ഇതാ മനുഷ്യൻ", "ഒരു ഗ്രാമത്തിന്റെ ആത്മാവ്" തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

"പുകച്ചുരുളുകൾ", "കലകവൻ", "നാലുദിവസങ്ങൾ", "എണ്ണയില്ലാത്ത വിളക്ക്", "ചിലമ്പൊലി","തകർന്ന വീണ", "ആ മോക്ഷം നിങ്ങൾക്കു വേണ്ട" തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകൾ.

പി എ ബക്കറിന്റെ "മണ്ണിന്റെ മാറിൽ" ആയിരുന്നു പി ജെ ആന്റണിയുടെ അവസാന ചിത്രം.1979ൽ മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാള സിനിമയുടെ മുഖമുദ്രയായി നിലകൊള്ളുന്നു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
പെരിയാർ 1973

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രണ്ടിടങ്ങഴി പി സുബ്രഹ്മണ്യം 1958
മുടിയനായ പുത്രൻ വാസു രാമു കാര്യാട്ട് 1961
കാൽപ്പാടുകൾ മാക്കോത കെ എസ് ആന്റണി 1962
നിണമണിഞ്ഞ കാൽ‌പ്പാടുകൾ ചാക്കോ എൻ എൻ പിഷാരടി 1963
അമ്മയെ കാണാൻ സുകുമാരൻ നായർ പി ഭാസ്ക്കരൻ 1963
ഒരേ ഭൂമി ഒരേ രക്തം നാരായണൻകുട്ടി വല്ലത്ത് 1964
തച്ചോളി ഒതേനൻ എസ് എസ് രാജൻ 1964
ആദ്യകിരണങ്ങൾ കറിയാച്ചൻ പി ഭാസ്ക്കരൻ 1964
ഭാർഗ്ഗവീനിലയം എം എൻ (നാണുക്കുട്ടൻ) എ വിൻസന്റ് 1964
കളഞ്ഞു കിട്ടിയ തങ്കം കുട്ടൻ നായർ എസ് ആർ പുട്ടണ്ണ 1964
ഒരാൾ കൂടി കള്ളനായി പി എ തോമസ് 1964
മുറപ്പെണ്ണ് വലിയമ്മാവൻ എ വിൻസന്റ് 1965
റോസി തോമ പി എൻ മേനോൻ 1965
തറവാട്ടമ്മ ഗോവിന്ദപിപിള്ള പി ഭാസ്ക്കരൻ 1966
നഗരമേ നന്ദി എ വിൻസന്റ് 1967
ബാല്യകാലസഖി (1967) ജെ ശശികുമാർ 1967
കാമുകി അടൂർ ഗോപാലകൃഷ്ണൻ 1967
പരീക്ഷ നീലകണ്ഠപിള്ള പി ഭാസ്ക്കരൻ 1967
കാവാലം ചുണ്ടൻ ജെ ശശികുമാർ 1967
അശ്വമേധം കേശവസ്വാമി എ വിൻസന്റ് 1967

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ചെകുത്താന്റെ കോട്ട എം എം നേശൻ 1967

ഗാനരചന

പി ജെ ആന്റണി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ജീവിതമൊരു ഗാനം പെരിയാർ ജോബ് മെഹ്ബൂബ് 1973
അന്തിവിളക്ക് പ്രകാശം പെരിയാർ ജോബ് എസ് ജാനകി, ഫ്രെഡി പള്ളൻ 1973
പെരിയാറേ പെരിയാറേ പെരിയാർ ജോബ് കെ ജെ യേശുദാസ് 1973
മറക്കാനും പിരിയാനും പെരിയാർ പി കെ ശിവദാസ് എസ് ജാനകി, ഫ്രെഡി പള്ളൻ 1973
ബിന്ദു ബിന്ദു പെരിയാർ പി കെ ശിവദാസ് പി ജയചന്ദ്രൻ 1973
സ്നേഹസ്വരൂപനാം എൻ ജീവനായകാ റാഗിംഗ് എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, പി മാധുരി 1973
മനോഹരീ മനോഹരീ റാഗിംഗ് എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
ആകാശഗംഗയിൽ ഞാനൊരിക്കൽ റാഗിംഗ് എം കെ അർജ്ജുനൻ എസ് ജാനകി മോഹനം, കല്യാണവസന്തം, രഞ്ജിനി, അമൃതവർഷിണി 1973

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
രാജമല്ലി ആർ എസ് പ്രഭു 1965
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.