ജോബ്

Job
കെ വി ജോബ്
സംഗീതം നല്കിയ ഗാനങ്ങൾ: 45

എറണാകുളത്ത് വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929ല്‍ ജനിച്ചു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര്‍ ശിവരാമന്‍നായര്‍ എന്നിവരായിരുന്നു കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കള്‍. ജിതേന്ദ്ര പ്രതാപില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആര്‍ട്സ് ക്ളബുമായുള്ള ബന്ധമാണ് ജോബിനെ നാടകങ്ങളിലെത്തിച്ചത്. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം എന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ച ജോബ് ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. '65 ല്‍ റിലീസായ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. മൊത്തം അഞ്ച് സിനിമകളില്‍ ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.

2003 ഒക്ടോബറില്‍ അന്തരിച്ചു.
ഭാര്യ: ഗ്രേസ്.
മക്കള്‍: അജയ്, ജെയ്സണ്‍.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഓണത്തുമ്പി ഓടിവാ ആദാമിന്റെ സന്തതികൾ (നാടകം) ശ്രീമൂലനഗരം വിജയൻ സി ഒ ആന്റോ
മോതിരത്തിന് കല്ലുവെച്ച ആദാമിന്റെ സന്തതികൾ (നാടകം) ശ്രീമൂലനഗരം വിജയൻ സി ഒ ആന്റോ
പൂപോലെ ചിരിച്ചോളെ പടക്കുതിര (നാടകം) ശ്രീമൂലനഗരം വിജയൻ സി ഒ ആന്റോ
ചെമ്പഴുക്കാ കവിളിൽ കായംകുളം കൊച്ചുണ്ണി (നാടകം) ശ്രീമൂലനഗരം വിജയൻ സി ഒ ആന്റോ
മാനം കറുത്താലും ഒരാൾ കൂടി കള്ളനായി അഭയദേവ് കെ ജെ യേശുദാസ് 1964
ചായക്കടക്കാരൻ ബീരാൻ ഒരാൾ കൂടി കള്ളനായി ശ്രീമൂലനഗരം വിജയൻ കെ ജെ യേശുദാസ്, പി ലീല 1964
എന്തിനും മീതെ മുഴങ്ങട്ടെ ഒരാൾ കൂടി കള്ളനായി അഭയദേവ് പി ലീല 1964
പൂവുകള്‍ തെണ്ടും പൂമ്പാറ്റ ഒരാൾ കൂടി കള്ളനായി ജി ശങ്കരക്കുറുപ്പ് പി ലീല, കോറസ് 1964
ഓം ഹരി ശ്രീ ഒരാൾ കൂടി കള്ളനായി ട്രഡീഷണൽ കെ ജെ യേശുദാസ് 1964
കാരുണ്യം കോലുന്ന ഒരാൾ കൂടി കള്ളനായി ജി ശങ്കരക്കുറുപ്പ് പി ലീല, കോറസ് 1964
ഉണ്ണണം ഉറങ്ങണം ഒരാൾ കൂടി കള്ളനായി അഭയദേവ് 1964
കണ്ണുനീര്‍ പൊഴിയ്ക്കൂ നീ ഒരാൾ കൂടി കള്ളനായി അഭയദേവ് കെ ജെ യേശുദാസ് 1964
വീശുക നീ കൊടുങ്കാറ്റേ ഒരാൾ കൂടി കള്ളനായി അഭയദേവ് ജയലക്ഷ്മി 1964
കരിവള വിക്കണ പെട്ടിക്കാരാ ഒരാൾ കൂടി കള്ളനായി അഭയദേവ് പി ലീല 1964
കിനാവിലെന്നും വന്നെന്നെ ഒരാൾ കൂടി കള്ളനായി അഭയദേവ് കെ ജെ യേശുദാസ്, പി ലീല 1964
കണ്ണിലെന്താണ് കണ്ണിലെന്താണ് റോസി പി ഭാസ്ക്കരൻ എൽ ആർ ഈശ്വരി, കെ പി ഉദയഭാനു 1965
എങ്കിലോ പണ്ടൊരു കാലം റോസി പി ഭാസ്ക്കരൻ പി ലീല 1965
ചാലക്കുടിപ്പുഴയും വെയിലിൽ റോസി പി ഭാസ്ക്കരൻ എൽ ആർ ഈശ്വരി 1965
അല്ലിയാമ്പൽ കടവിൽ റോസി പി ഭാസ്ക്കരൻ കെ ജെ യേശുദാസ് ശങ്കരാഭരണം 1965
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി റോസി പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1965

Music Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ജോൺ എബ്രഹാം 1980