പൂവുകള്‍ തെണ്ടും പൂമ്പാറ്റ

പൂവുകള്‍ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
(പൂവുകള്‍... )

എന്ത് വെളിച്ചം പൂമ്പാറ്റേ
എന്ത് തെളിച്ചം പൂമ്പാറ്റേ (2)
മഴവില്ലാണോ നിന്നമ്മ - തരുമോ
നീയൊരു കുഞ്ഞുമ്മ (2)
(പൂവുകള്‍... )

ഒന്ന് തൊടട്ടെ നോവാതെ
നിന്ന് തരാമോ പോവാതെ (2)
ലലാലലലലല ..ലലാലലാ ..
മുങ്ങാം പൊങ്ങാം ഇളവെയിലില്‍
നീന്താം മറിയാം പൊന്‍വെയിലില്‍ (2)

പൂവുകള്‍ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
ലലാലലലലല....ലലാലലാ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Poombodi thendum poombaatta

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കിനാവിലെന്നും വന്നെന്നെ കെ ജെ യേശുദാസ്, പി ലീല
ചായക്കടക്കാരൻ ബീരാൻ കെ ജെ യേശുദാസ്, പി ലീല
എന്തിനും മീതെ മുഴങ്ങട്ടെ പി ലീല
കാരുണ്യം കോലുന്ന പി ലീല, കോറസ്
കണ്ണുനീര്‍ പൊഴിയ്ക്കൂ നീ കെ ജെ യേശുദാസ്
കരിവള വിക്കണ പെട്ടിക്കാരാ പി ലീല
മാനം കറുത്താലും കെ ജെ യേശുദാസ്
ഉണ്ണണം ഉറങ്ങണം
വീശുക നീ കൊടുങ്കാറ്റേ ജയലക്ഷ്മി
ഓം ഹരി ശ്രീ കെ ജെ യേശുദാസ്
Submitted 9 years 5 months ago by shyamapradeep.