ആർ എസ് പ്രഭു

R S Prabhu
Date of Birth:
തിങ്കൾ, 5 May, 1930
സംവിധാനം: 2
കഥ: 2
തിരക്കഥ: 1

രാമചന്ദ്ര പ്രഭുവിന്റെയും യശോദാഭായിയുടെയും മകനായി എറണാകുളത്താണ് രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ എസ് പ്രഭു ജനിച്ചത്. നോർത്ത് പറവൂരിലെ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് സേഷം അദ്ദേഹം കുടുംബ ബിസിനസ്സിൽ പങ്കാളിയായി. 1950 -ലാണ് ആർ എസ് പ്രഭു സിനിമയുമായി ബന്ധപ്പെട്ടു തുടങ്ങിയത്.

രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിട്ടായിരുന്നു തുടക്കം. ആ സിനിമയിൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എന്നിങ്ങനെ സിനിമാനിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചതിന് ശേഷം പ്രഭു 1965 -ൽ രാജമല്ലി എന്ന സിനിമയിലൂടെ സിനിമാ നിർമ്മാതാവായി. തുടർന്ന് ആഭിജാത്യം, തീർത്ഥയാത്ര, അഗ്നിവ്യൂഹം.. എന്നിങ്ങനെ പതിനെട്ട് മലയാള ചിത്രങ്ങൾ നിർമ്മിച്ചു. 1994 -ൽ ഇറങ്ങിയ ഭീഷ്മാചാര്യ ആയിരുന്നു ആർ എസ് പ്രഭു നിർമ്മാതാവായ അവസാന സിനിമ.

മൂന്നുവർഷം ചലച്ചിത്ര വിതരണരംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അധികാരം എന്ന സിനിമയുടെ കഥയും ഇഷ്ടപ്രാണേശ്വരി, രാജമല്ലി എന്നീ സിനിമകളുടെ തിരക്കഥയും ആർ എസ്. പ്രഭുവിന്റേതായിരുന്നു. രക്തബന്ധം കൂടാതെ മൂടുപടം, അസുരവിത്ത് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെന്നൈയുടെ ആദ്യകാല സെക്രട്ടറിയായും നാല് വർഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ച പ്രഭു കേരള ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഡയറക്ടറായി '77-'79 കാലഘട്ടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാ ചലച്ചിത്ര പരിഷത്തിന്റെ ആദ്യകാല ട്രഷററും വൈസ്പ്രസിഡന്റും ആയിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് ചെന്നൈയിലെ യൂണിറ്റിൽ എക്സിക്യൂട്ടീക് കമ്മിറ്റി അംഗമായിരുന്ന ആർ എസ് പ്രഭുവിന് 1997 -ലെ വയലാർ സ്മാരക സാംസ്കാരിക അവാർഡും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ തിരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് ചലച്ചിത്രപ്രവർത്തകരിൽ ഒരാളായ ആർ എസ്. പ്രഭു ജീവിത സായാഹ്നം ചെലവഴിക്കാൻ ചെന്നൈയിലെ വലസരവാക്കത്തു നിന്ന് പത്നീസമേതനായി ജന്മനാടായ കൊച്ചിയിൽ എത്തി, ഇപ്പോൾ കാക്കനാട്ടുള്ള കെയർ ഹോം അതുല്യയിലാണ് താമസം. ശാരദയാണ് ഭാര്യ. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ എസ് രാജഗോപാൽ കനറാബാങ്കിലെ സീനിയർ മാനേജരും, രണ്ടാമത്തെ മകൻ എസ് രമേഷ് അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയറുമാണ്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
രാജമല്ലി മുതുകുളം രാഘവൻ പിള്ള 1965
Raajamalli 1965

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രക്തബന്ധം ഹോട്ടൽ മാനേജർ വെൽ സ്വാമി കവി 1951
മൂടുപടം രാമു കാര്യാട്ട് 1963

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇഷ്ടപ്രാണേശ്വരി സാജൻ 1979

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
രാജമല്ലി ആർ എസ് പ്രഭു 1965
Raajamalli ആർ എസ് പ്രഭു 1965
ആഭിജാത്യം എ വിൻസന്റ് 1971
തീർത്ഥയാത്ര എ വിൻസന്റ് 1972
തെക്കൻ കാറ്റ് ജെ ശശികുമാർ 1973
ആരണ്യകാണ്ഡം ജെ ശശികുമാർ 1975
അഭിമാനം ജെ ശശികുമാർ 1975
അമൃതവാഹിനി ജെ ശശികുമാർ 1976
അപരാജിത ജെ ശശികുമാർ 1977
അനുഭൂതികളുടെ നിമിഷം പി ചന്ദ്രകുമാർ 1978
അടവുകൾ പതിനെട്ട് വിജയാനന്ദ് 1978
അഗ്നിവ്യൂഹം പി ചന്ദ്രകുമാർ 1979
ആവേശം വിജയാനന്ദ് 1979
അരങ്ങും അണിയറയും പി ചന്ദ്രകുമാർ 1980
അധികാരം പി ചന്ദ്രകുമാർ 1980
അവതാരം പി ചന്ദ്രകുമാർ 1981
ആയുധം പി ചന്ദ്രകുമാർ 1982
ഭീഷ്മാചാര്യ കൊച്ചിൻ ഹനീഫ 1994

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
നാടോടികൾ എസ് രാമനാഥൻ 1959

പ്രൊഡക്ഷൻ മാനേജർ

പ്രൊഡക്ഷൻ മാനേജർ

തലക്കെട്ട് സംവിധാനം വര്‍ഷം
രക്തബന്ധം വെൽ സ്വാമി കവി 1951

എക്സി പ്രൊഡ്യൂസർ

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഇഷ്ടപ്രാണേശ്വരി സാജൻ 1979