സാഗരം സാക്ഷി

Released
Sagaram Sakshi
കഥാസന്ദർഭം:

ഒന്നുമില്ലായ്മയിൽ നിന്ന് സമ്പന്നതയുടെ നെറുകയിലെത്തി, പിന്നീട് കുടുംബമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് ആത്മീയതയുടെ വഴിതേടിയ ഒരാൾ പൂർവാശ്രമത്തിലെ കർമ്മബന്ധങ്ങളുടെ അപ്രതീക്ഷിതമായ പിൻവിളിയിൽ പകച്ചു നില്ക്കുന്നു.

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
156മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 21 October, 1994

Actors & Characters

Cast:
ActorsCharacter
ബാലചന്ദ്രൻ
നിർമ്മല
സുധാകരൻ
രാധാകൃഷ്ണൻ നായർ
നാരായണൻ
മാലതി
കെ കെ നായർ
കൃഷ്ണകുമാർ
സുരേഷ് കുമാർ
സുഭദ്ര
നാരായണന്റെ ഭാര്യ
ബാലചന്ദ്രന്റെ മകൾ
ആന്റണി
കന്യാകുമാരിയിലെ ഹോട്ടൽ മാനേജർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

സ്വാമി ആത്മചൈതന്യ (മമ്മൂട്ടി) ഒരു തീർത്ഥാടന സംഘത്തോടൊപ്പം കന്യാകുമാരിയിലെത്തിയതാണ്. കർമ്മ ബന്ധങ്ങളുടെ അവസാന കണ്ണിയും കടലിലർപ്പിച്ച് നിത്യമോക്ഷത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അയാളുടെ ലക്ഷ്യം. കടലിലെ തിരകൾ പോലെ പൂർവാശ്രമത്തിലെ ഓർമ്മകൾ അയാളെ വന്നു തൊടുന്നു.

മദ്രാസിൽ പഞ്ചനക്ഷത്ര ഹോട്ടലും ധനകാര്യ സ്ഥാപനവും നടത്തുന്നയാളാണ് ബാലചന്ദ്രൻ. വളരെത്താഴ്ന്ന നിലയിൽ നിന്ന് പടിപടിയായി ഉയർന്നു വന്ന ബിസിനസുകാരൻ. ബാലചന്ദ്രൻ്റെ വറുതിയിലും സമൃദ്ധിയിലും കൂടെയുള്ളയാളാണ് നാരായണൻ (ഒടുവിൽ ഉണ്ണികൃഷ്ണൻ). അയാൾ ബാലചന്ദ്രനു വേണ്ടി വിവാഹാലോചനകൾ നടത്തുന്നുണ്ട്.

ഒരിക്കൽ, ഒരു പെണ്ണുകാണൽ യാത്രയ്ക്കിടയിൽ ഒരു സുന്ദരി തൻ്റെ കാറിനെ ഓവർടേക്ക് ചെയ്തു പോകുന്നത് അയാൾ കാണുന്നു. മുമ്പൊരിക്കൽ കുതിരസവാരി നടത്തുന്ന അവളെ കടൽതീരത്തു വച്ച് അയാൾ കണ്ടിട്ടുണ്ട്. അവളെ പിന്തുടർന്ന് ബാലചന്ദ്രനും നാരായണനും അവളുടെ വീട്ടിലെത്തുന്നു. ധനികനായ മേനോൻ്റെ (തിലകൻ) വീടാണത്. അയാൾക്ക് ബാലചന്ദ്രനെ അറിയാം. തൻ്റെ മകൾ നിർമ്മലയെ (സുകന്യ ) പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്നും അവരാണെന്നാണ് കരുതിയതെന്നും മേനോൻ പറയുന്നു. അവിടെ വന്നതിന് കാരണമായി ചില കള്ളങ്ങൾ പറഞ്ഞ് ബാലചന്ദ്രനും നാരായണനും അവിടെ നിന്ന് തടിതപ്പുന്നു.

എന്നാൽ, നിർമ്മലയ്ക്ക് ബാലചന്ദ്രനെ നന്നായി ഇഷ്ടപ്പെടുന്നു. തുടർന്ന് മേനോനും കുടുംബവും ബാലചന്ദ്രൻ്റെ ഹോട്ടലിലെത്തി വിവാഹമുറപ്പിക്കുന്നു. വൈകാതെ അത്യാഡംബരപൂർവം നിർമ്മലയുടെയും ബാലചന്ദ്രൻ്റെയും വിവാഹം നടക്കുന്നു. സന്തോഷകരമായ ദാമ്പത്യം മകളുടെ ജനനത്തോടെ കൂടുതൽ സാർത്ഥകമാകുന്നു.

ഒരു ദിവസം, തൻ്റെ ഹോട്ടലിലെ ജീവനക്കാരനെ ഒരു താമസക്കാരൻ തല്ലിയതായി ബാലചന്ദ്രനറിയുന്നു. അവിടെയെത്തിയ ബാലചന്ദ്രൻ റൂം ഒഴിയാൻ തല്ലിയ ആളോട് ആവശ്യപ്പെടുന്നു. തുടർന്നുണ്ടാകുന്ന തർക്കം തല്ലിൽ അവസാനിക്കുന്നു.

പ്രമുഖ ബിൽഡറും ഉന്നതങ്ങളിൽ പിടിപാടുള്ളയാളുമായ കെ കെ നായരും (കുണ്ടറ ജോണി) സുഹൃത്തുമാണ് മുറിയിലുണ്ടായിരുന്നത്. നായർ ഗുണ്ടകളെ വിട്ട് ബാലചന്ദ്രനെ തല്ലിക്കുന്നു. അതു കൊണ്ടും അയാൾ നിറുത്തുന്നില്ല. ബാലചന്ദ്രൻ്റെ ബാങ്ക് പൊളിഞ്ഞെന്ന കഥയുണ്ടാക്കി നിക്ഷേപകരെക്കൊണ്ട് പണം പിൻവലിപ്പിക്കുന്നു. സ്ഥിതി അതീവ മോശമായതിനെത്തുടർന്ന് പണം തിരികെ നല്കാൻ തൻ്റെ ഹോട്ടലും വീടും ഉൾപ്പെടെ സ്വത്തുക്കളെല്ലാം വിറ്റ ബാലചന്ദ്രൻ പാപ്പരാകുന്നു.

തൻ്റെ വീട്ടിൽ താമസിക്കാമെന്നു മേനോൻ പറഞ്ഞെങ്കിലും അഭിമാനിയായ ബാലചന്ദ്രൻ അതിനു വഴങ്ങുന്നില്ല. അയാളും നിർമ്മലയും ഒരു വാടക വീട്ടിലേക്ക് മാറുന്നു. മറ്റു വഴികളില്ലാതെ കടം വാങ്ങിയും ചെറിയ ജോലികൾ ചെയ്തും അയാൾ ജീവിതം നീക്കുന്നു. കടുത്ത നിരാശയുടെ പിടിയിൽ പെട്ടതോടെ അയാൾ തികഞ്ഞ മദ്യപനായി മാറുന്നു. പഴയ മാനേജരായ സുധാകരനാണ് (കൊച്ചിൻ ഹനീഫ) അയാളെ പലപ്പോഴും സഹായിക്കുന്നത്. അതിൻ്റെ പേരിൽ ഇടയ്ക്കിടെ മദ്യപിക്കാനായി ബാലചന്ദ്രൻ്റെ വീട്ടിൽ വരാറുണ്ട് സുധാകരൻ.

ഒരു രാത്രിയിൽ, ബാലചന്ദ്രൻ മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുമ്പോൾ സുധാകരൻ നിർമ്മലയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു. അതോടെ ബാലചന്ദ്രനെ ഉപേക്ഷിച്ച് നിർമ്മല അവളുടെ വീട്ടിലേക്ക് പോകുന്നു. പിറകെ എത്തുന്ന ബാലചന്ദ്രനെ അവൾ തള്ളിപ്പറയുന്നു. മേനോൻ നിർമ്മലയുടെ താലിമാല പൊട്ടിച്ച് ബാലചന്ദ്രനു നേരേ വലിച്ചെറിയുന്നു.

തൻ്റെ കൈയിലെ താലി കടലിൽ വലിച്ചെറിയാൻ ഒരുമ്പെടുന്ന ആത്മചൈതന്യ, 'ബാലചന്ദ്രൻ' എന്ന വിളി കേട്ട് പിന്തിരിയുന്നു. നിർമ്മലയുടെ ചേച്ചി മാലതിയുടെ (ബിന്ദു പണിക്കർ) ഭർത്താവായ രാധാകൃഷ്ണൻ നായരായിരുന്നു (രവി വള്ളത്തോൾ) അത്. പഴയതൊന്നും ഓർക്കാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സന്യാസദീക്ഷ സ്വീകരിച്ച തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് സ്വാമി പിന്തിരിഞ്ഞു നടക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

എന്നാൽ നിർമ്മലയുടെ മകളുടെ വിവാഹമാണ് പിറ്റേന്ന് എന്നു രാധാകൃഷ്ണൻ നായർ പറയുന്നതോടെ സ്വാമിയുടെ മനസ്സിടറുന്നു.

അതേ സമയം ബാലചന്ദ്രനു വേണ്ടി പതിനാറു വർഷമായി കാത്തിരിക്കുകയാണ് നിർമ്മല. മാതാപിതാക്കളുടെ മരണശേഷം തിരുവനന്തപുരത്തുള്ള ചേച്ചിയോടൊപ്പമാണ് ( സീനത്ത്) അവളും മകൾ ഇന്ദുവും (ശ്രീജയ) താമസിക്കുന്നത്. ചേച്ചിയുടെ ഭർത്താവായ കൃഷ്ണകുമാറിൻ്റെ (എൻ എഫ് വർഗീസ്) പ്രലോഭനങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ അവൾ വല്ലാതെ പാടുപെടുകയാണ്. മകൾ പോയിക്കഴിഞ്ഞാൽ താൻ ഒറ്റപ്പെടുമല്ലോ എന്ന ചിന്തയും അവരെ അലട്ടുന്നുണ്ട്.

വിവാഹ മണ്ഡപത്തിൽ വരനും വധുവും ഇരുന്നു കഴിഞ്ഞ് പൂജ നടക്കുമ്പോഴാണ് ആൾക്കൂട്ടത്തിൽ നില്ക്കുന്ന ബാലചന്ദ്രനെ രാധാകൃഷ്ണൻ നിർമ്മലയ്ക്ക് കാട്ടിക്കൊടുക്കുന്നത്. വികാരാധീനയായ അവർ മകളെ എഴുന്നേൽപിച്ച് അച്ഛനെ നമസ്കരിക്കാൻ അയയ്ക്കുന്നു. അതു കണ്ട് പ്രകോപിതനായ കൃഷ്ണകുമാറും അയാളുടെ ആൾക്കാരും പിണങ്ങിപ്പോകുന്നു. എങ്കിലും വിവാഹം നടക്കുന്നു.

വിവാഹത്തിനു ശേഷം മാലതിയും രാധാകൃഷ്ണനും മടങ്ങുന്നെങ്കിലും നിർമ്മല ഒപ്പം പോകുന്നില്ല. താൻ പിന്നീട് വന്നോളാം എന്നവൾ പറയുന്നു. തിരികെപ്പോകാൻ ബസിലേക്കു കയറുന്ന ആത്മചൈതന്യ ദൂരെ പാറക്കെട്ടുകൾക്കിടയിലൂടെ കടലിലേക്കിറങ്ങുന്ന നിർമ്മലയെ കാണുന്നു. അയാൾക്ക് പിന്തിരിഞ്ഞു പോകാൻ തോന്നുന്നില്ല. പാറക്കെട്ടുകൾക്കടുത്തെത്തുന്ന അയാളെ താഴെ നില്ക്കുന്ന നിർമ്മല കാണുന്നു. അയാൾ അവളെ കൈയിൽപിടിച്ച് ഉയർത്തുന്നു - കരയിലേക്കും തൻ്റെ ജീവിതത്തിലേക്കും.

ചമയം

ചമയം (പ്രധാന നടൻ):
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം (പ്രധാന നടൻ):

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കരയാതെ കണ്ണുറങ്ങ്

ദർബാരികാനഡ
കൈതപ്രം ശരത്ത് കെ എസ് ചിത്ര
2

കരയാതെ കണ്ണുറങ്ങു

ദർബാരികാനഡ
കൈതപ്രം ശരത്ത് കെ ജെ യേശുദാസ്
3

സ്വർഗ്ഗമിന്നെന്റെ

കൈതപ്രം ശരത്ത് കെ ജെ യേശുദാസ്
4

ശ്യാമ സന്ധ്യേ സൂര്യനെവിടെ

കല്യാണവസന്തം
കൈതപ്രം ശരത്ത് കെ ജെ യേശുദാസ്
5

നീലാകാശം

കൈതപ്രം ശരത്ത് കെ ജെ യേശുദാസ്, കെ എസ് ചിത്ര