സത്യൻ അന്തിക്കാട്

Sathyan Anthikkad
Date of Birth:
തിങ്കൾ, 3 January, 1955
എഴുതിയ ഗാനങ്ങൾ: 130
സംവിധാനം: 59
കഥ: 12
സംഭാഷണം: 6
തിരക്കഥ: 7

മലയാള ചലച്ചിത്ര സംവിധായകൻ. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്ത് എം വി കൃഷ്ണന്റെയും എം വി കല്യാണിയുടെയും മകനായി ജനിച്ചു. സംവിധായകൻ ഡോക്ടർ ബാലകൃഷ്ണന്റെ അസിസ്റ്റന്റായിട്ട് 1975-ൽ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സിനിമാപ്രവേശം. അതിനുശേഷം ഇരുപതോളം സിനിമകളിൽ പി ചന്ദ്രകുമാറിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. കൂടാതെ ഹരിഹരൻ,ജേസി എന്നിവരുടെ കൂടെയും സത്യൻ അന്തിക്കാട് വർക്ക് ചെയ്തിട്ടുണ്ട്.

സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ല. 1982-ൽ കുറുക്കന്റെ കല്യാണമാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആദ്യസിനിമ. ഈ സിനിമയുടെ വിജയം അദ്ദേഹത്തെ തിരക്കുള്ള സംവിധായകനാക്കി മാറ്റി. പിന്നീട് സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കിയതോടെയാണ് മലയാളത്തിന് മറക്കാനാകാത്ത സിനിമകൾ ഉണ്ടായത്. 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. സത്യൻ അന്തിക്കാട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായിമാറി. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും തമാശയും നന്മയും നിറഞ്ഞ കുടുംബചിത്രങ്ങളായിരുന്നു. സത്യൻ അന്തിക്കാട് തന്റെ സ്ഥിരം ശൈലിയിൽ നിന്നും വ്യത്യസ്ഥമായി ചില സിനിമകൾ എടുത്തു വിജയിപ്പിച്ചിട്ടുണ്ട്. അർത്ഥം, സമൂഹം, പിൻഗാമി.. എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ,ജയറാം എന്നിവരായിരുന്നു സത്യൻ അന്തിക്കാട് സിനിമകളിൽ കൂടുതൽ നായകവേഷത്തിലഭിനയിച്ചിട്ടുള്ളത്.

സംവിധാനത്തിനുപുറമേ കുറേ സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഗാനരചനാരംഗത്തും സത്യൻ അന്തിക്കാട് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അൻപതിലധികം സിനിമകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഹൃദയപൂർവ്വം സോനു ടി പി 2025
മകൾ ഡോ ഇക്ബാൽ കുറ്റിപ്പുറം 2022
ഞാൻ പ്രകാശൻ ശ്രീനിവാസൻ 2018
ജോമോന്റെ സുവിശേഷങ്ങൾ ഡോ ഇക്ബാൽ കുറ്റിപ്പുറം 2017
എന്നും എപ്പോഴും രഞ്ജൻ പ്രമോദ് 2015
ഒരു ഇന്ത്യൻ പ്രണയകഥ ഡോ ഇക്ബാൽ കുറ്റിപ്പുറം 2013
പുതിയ തീരങ്ങൾ ബെന്നി പി നായരമ്പലം 2012
സ്നേഹവീട് സത്യൻ അന്തിക്കാട് 2011
കഥ തുടരുന്നു സത്യൻ അന്തിക്കാട് 2010
ഭാഗ്യദേവത സത്യൻ അന്തിക്കാട് 2009
ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട് 2008
വിനോദയാത്ര സത്യൻ അന്തിക്കാട് 2007
രസതന്ത്രം സത്യൻ അന്തിക്കാട് 2006
അച്ചുവിന്റെ അമ്മ രഞ്ജൻ പ്രമോദ് 2005
മനസ്സിനക്കരെ രഞ്ജൻ പ്രമോദ് 2003
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ശ്രീനിവാസൻ 2002
നരേന്ദ്രൻ മകൻ ജയകാന്തൻ വക ശ്രീനിവാസൻ 2001
കൊച്ചു കൊച്ചു സന്തോഷങ്ങൾ സത്യൻ അന്തിക്കാട് 2000
വീണ്ടും ചില വീട്ടുകാര്യങ്ങൾ എ കെ ലോഹിതദാസ് 1999
ഇരട്ടക്കുട്ടികളുടെ അച്ഛൻ ശ്രീനിവാസൻ 1997

കഥ

ചിത്രം സംവിധാനം വര്‍ഷം
വെറുതെ ഒരു പിണക്കം സത്യൻ അന്തിക്കാട് 1984
ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട് 1986
സന്മനസ്സുള്ളവര്‍ക്ക് സമാധാനം സത്യൻ അന്തിക്കാട് 1986
ശ്രീധരന്റെ ഒന്നാം തിരുമുറിവ് സത്യൻ അന്തിക്കാട് 1987
സമൂഹം സത്യൻ അന്തിക്കാട് 1993
രസതന്ത്രം സത്യൻ അന്തിക്കാട് 2006
വിനോദയാത്ര സത്യൻ അന്തിക്കാട് 2007
ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട് 2008
കഥ തുടരുന്നു സത്യൻ അന്തിക്കാട് 2010
സ്നേഹവീട് സത്യൻ അന്തിക്കാട് 2011
ജോമോന്റെ സുവിശേഷങ്ങൾ സത്യൻ അന്തിക്കാട് 2017

തിരക്കഥ എഴുതിയ സിനിമകൾ

ഗാനരചന

സത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ ലൗ ലെറ്റർ കെ ജെ ജോയ് അമ്പിളി 1975
ദുഃഖിതരേ കണ്ണീര്‍ ഒഴുക്കുവോരേ ലൗ ലെറ്റർ കെ ജെ ജോയ് പട്ടം സദൻ, കെ ജെ ബാബു 1975
ഒരു നിമിഷം തരൂ സിന്ദൂരം എ ടി ഉമ്മർ കെ ജെ യേശുദാസ് ദർബാരികാനഡ 1976
പനിനീർപ്പൂവിനു മോഹം മനസ്സൊരു മയിൽ എ ടി ഉമ്മർ കെ ജെ യേശുദാസ് 1977
ഹേമന്തത്തിൻ നീർ പൂമിഴിയിൽ സരിത ശ്യാം എസ് ജാനകി 1977
മഴ തുള്ളി തുള്ളി തുള്ളി സരിത ശ്യാം കെ ജെ യേശുദാസ് 1977
ഓർമ്മയുണ്ടോ സരിത ശ്യാം പി ജയചന്ദ്രൻ, മല്ലിക സുകുമാരൻ 1977
പൂവെയിൽ മയങ്ങും സരിത ശ്യാം പി സുശീല 1977
ഒരു പ്രേമഗാനം പാടീ ഇളം അസ്തമയം ശ്യാം കെ ജെ യേശുദാസ് 1978
രതിലയം രതിലയം അസ്തമയം ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി 1978
തുളസി പൂക്കും കാട്ടിലെ ആരും അന്യരല്ല എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1978
മധുര യൗവന ലഹരിയെന്നുടെ ആരും അന്യരല്ല എം കെ അർജ്ജുനൻ വാണി ജയറാം 1978
എളവെയില്‍ തലയില് കിന്നാരം ആരും അന്യരല്ല എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, സി ഒ ആന്റോ 1978
മോഹം മുഖപടമണിഞ്ഞു ആരും അന്യരല്ല എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, സംഘവും രേവതി 1978
ഒരു സുന്ദരസ്വപ്നം പോലെ ജലതരംഗം എ ടി ഉമ്മർ കെ ജെ യേശുദാസ് 1978
യാമിനീ... (പൊൻകരങ്ങൾ) അഗ്നിവ്യൂഹം എ ടി ഉമ്മർ എസ് ജാനകി 1979
മാനത്തു നിന്നും വഴി തെറ്റി വന്നൊരു അഗ്നിവ്യൂഹം എ ടി ഉമ്മർ പി ജയചന്ദ്രൻ 1979
ഇന്നത്തെ പുലരിയിൽ അഗ്നിവ്യൂഹം എ ടി ഉമ്മർ ജോളി എബ്രഹാം, കോറസ് 1979
യാമിനീ എന്റെ സ്വപ്നങ്ങൾ അഗ്നിവ്യൂഹം എ ടി ഉമ്മർ എസ് ജാനകി 1979
പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും എനിക്കു ഞാൻ സ്വന്തം ശ്യാം കെ ജെ യേശുദാസ്, പി സുശീല 1979

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ

തലക്കെട്ട് സംവിധാനം വര്‍ഷം
കാവൽമാടം പി ചന്ദ്രകുമാർ 1980

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
എന്നെ ഞാൻ തേടുന്നു പി ചന്ദ്രകുമാർ 1983
ആയുധം പി ചന്ദ്രകുമാർ 1982
മുഖങ്ങൾ പി ചന്ദ്രകുമാർ 1982
ഞാൻ ഏകനാണ് പി ചന്ദ്രകുമാർ 1982
ആരതി പി ചന്ദ്രകുമാർ 1981
അവതാരം പി ചന്ദ്രകുമാർ 1981
കാട്ടുകള്ളൻ പി ചന്ദ്രകുമാർ 1981
തടവറ പി ചന്ദ്രകുമാർ 1981
അരങ്ങും അണിയറയും പി ചന്ദ്രകുമാർ 1980
ദീപം പി ചന്ദ്രകുമാർ 1980
ഏദൻതോട്ടം പി ചന്ദ്രകുമാർ 1980
ഇതിലെ വന്നവർ പി ചന്ദ്രകുമാർ 1980
അധികാരം പി ചന്ദ്രകുമാർ 1980
പ്രളയം പി ചന്ദ്രകുമാർ 1980
എയർ ഹോസ്റ്റസ് പി ചന്ദ്രകുമാർ 1980
ഏഴു നിറങ്ങൾ ജേസി 1979
പ്രഭാതസന്ധ്യ പി ചന്ദ്രകുമാർ 1979
ശുദ്ധികലശം പി ചന്ദ്രകുമാർ 1979
അഗ്നിപർവ്വതം പി ചന്ദ്രകുമാർ 1979
അഗ്നിവ്യൂഹം പി ചന്ദ്രകുമാർ 1979

അസിസ്റ്റന്റ് സംവിധാനം

Co-Director

തലക്കെട്ട് സംവിധാനം വര്‍ഷം
നീയോ ഞാനോ പി ചന്ദ്രകുമാർ 1979