ഔസേപ്പച്ചൻ

Ouseppachan
Date of Birth:
ചൊവ്വ, 13 September, 1955
മേച്ചേരി ലൂയിസ് ഔസേപ്പച്ചൻ
സംഗീതം നല്കിയ ഗാനങ്ങൾ: 507
ആലപിച്ച ഗാനങ്ങൾ: 21

എണ്‍പതുകളുടെ മധ്യത്തില്‍ വന്ന് മൂന്നരപതിറ്റാണ്ടായി ഒരുപാട് മനോഹരഗാനങ്ങള്‍ ഒരുക്കി മലയാളത്തില്‍ ഇന്നും സജീവമായി നില്‍ക്കുന്ന സീനിയര്‍ സംഗീത സംവിധായകന്‍ ആണ് ഔസേപ്പച്ചന്‍.

തൃശൂർ ജില്ലയിലെ ഒല്ലൂരിൽ മേച്ചെരി ലൂയിസിന്റെയും മാത്തിരി പാലിയെക്കരയുടെയും മകനായി 1955 സെപ്തംബര്‍ 13ന് ജനിച്ചു. ചെറുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങളോടും വലിയ താലപര്യം കാണിച്ചിരുന്ന ഔസേപ്പച്ചന്‍ വയലിനില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുറേക്കാലം വോയിസ് ഓഫ് തൃശൂർ വാദ്യവൃന്ദത്തിനു വേണ്ടി പ്രവർത്തിച്ചു. പില്‍കാലത്ത് പ്രസിദ്ധനായ സമകാലീന സംഗീത് സംവിധായകന്‍ ജോണ്‍സണും കൂടെയുണ്ടായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ബി കോം ബിരുദം പൂര്‍ത്തിയാക്കിയിരുന്നു ഇതിനിടെ അദ്ദേഹം.

എഴുപതുകളുടെ തുടക്കത്തില്‍ ദേവരാജന്‍ മാസ്റ്ററുടെ ടീമിന്റെ ഭാഗമായി മദ്രാസില്‍ എത്തിയത് അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തില്‍ നിര്‍ണ്ണായകമായി. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ദേവരാജന്‍, ഇളയരാജ അടക്കം തെന്നിന്ത്യയിലെ എല്ലാ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയും വായിക്കുന്ന വളരെ തിരക്കേറിയ വയലിനിസ്റ്റ് ആയി മാറുകയായിരുന്നു അദ്ദേഹം. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് അദ്ദേഹവും ജോണ്‍സണും സംഗീത സംവിധായകര്‍ ആയി സിനിമയില്‍ അരങ്ങേറുന്നത്. അതില്‍ ഒരു വയലിനിസ്റ്റ് വേഷവും അവതരിപ്പിച്ചു അദ്ദേഹം. 1983ല്‍ ഭരതന്‍റെ ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം പകര്‍ന്നു സ്വതന്ത്ര സംഗീത സംവിധായകന്‍ ആയി.

തുടര്‍ന്നു വയലിന്‍ പിന്നണി വാദനവും പശ്ചാത്തല സംഗീതം ഒരുക്കലുമൊക്കെയായി മുന്നോട്ട് നീങ്ങിയ അദ്ദേഹത്തെ ആദ്യമായി പാട്ടിന് സംഗീതം ഒരുക്കുവാന്‍ അവസരം നല്കിയതും ഭരതന്‍ ആണ്. തന്റെ ഇഷ്ട വാദ്യോപകരണമായ വയലിൻ തന്നെ കഥാതന്തു ആയ 1985 ൽ പുറത്തിറങ്ങിയ " കാതോടു കാതോരം" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഗാന സംഗീത സംവിധായകനായി മാറി അദ്ദേഹം. പിന്നാലെ എത്തിയ പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളുടെ ജനസ്വീകാര്യതയും 1987ല്‍ 'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിന് ലഭിച്ച കേരള സംസ്ഥാന പുരസ്കാരവും ഔസേപ്പച്ചനെ മുന്‍നിരയില്‍ എത്തിച്ചു. ഭരതന്‍, കമല്‍, പ്രിയദര്‍ശന്‍, ഫാസില്‍, ജോഷി തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി അദ്ദേഹം സ്വന്തമായി ഒരു ഇടം മലയാളത്തില്‍ കണ്ടെത്തി. കാലഘട്ടത്തിനൊത്ത് സ്വന്തം ശൈലിയെ നവീകരിക്കാനും പുത്തന്‍ സാങ്കേതിക സംവിധാനങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനുമുള്ള മനസാണ് ഇത്രയും സുദീര്‍ഘമായ സിനിമാ ജീവിതത്തില്‍ അദ്ദേഹത്തിന് നിര്‍ണ്ണായകം ആയത്.

വയലിന്‍ എന്ന ഉപകരണത്തെ തന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗമായി തന്നെ കാണുന്ന അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകന്‍ ആയ ശേഷവും മറ്റുള്ള സംഗീത സംവിധായകര്‍ക്ക് വേണ്ടി പിന്നണിയില്‍ വയലിന്‍ വായിക്കാന്‍ പോകാറുണ്ട് എന്നത് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്.

ഹേയ് ജൂഡ്, മകന്‍റെ അച്ഛന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

ഈ സംഗീത യാത്രയില്‍ "ഒരേ കടൽ" (2007) എന്ന ചിത്രത്തിനു ദേശീയ അവാർഡും 'ഉണ്ണികളേ ഒരു കഥപറയാം' (1987), ‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ഒരേ കടല്‍ (2007) എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന അവാർഡും അദ്ദേഹം കരസ്ഥമാക്കി.

മരിയ ആണ് ഭാര്യ. കിരണ്‍, അരുണ്‍ എന്നീ രണ്ട് ആണ്മക്കള്‍ ആണ് ഈ ദമ്പതികള്‍ക്ക്. തൃശൂരില്‍ ആണ് അദ്ദേഹം കുടുംബസമേതം ഇപ്പോള്‍ താമസിക്കുന്നത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആരവം സർക്കസിലെ വയലിനിസ്റ്റ് ഭരതൻ 1978
നടൻ സംഗീത സംവിധായകൻ കമൽ 2013
എല്ലാം ശരിയാകും സ്റ്റീഫൻ ജിബു ജേക്കബ് 2021

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല ഔസേപ്പച്ചൻ 1987
പ്രിയതേ എൻ പ്രിയതേ മൃത്യുഞ്ജയം പൂവച്ചൽ ഖാദർ ഔസേപ്പച്ചൻ 1988
ഉറക്കം കൺകളിൽ (ഫീമെയിൽ) മഹായാനം ശ്രീകുമാരൻ തമ്പി ഔസേപ്പച്ചൻ മധ്യമാവതി 1989
ഓ ചാന്ദ്നി സജ്നി - M അറേബ്യ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1995
സ്വർണ്ണം വിളയുന്ന നാട് മദാമ്മ എസ് രമേശൻ നായർ ഔസേപ്പച്ചൻ 1996
മനസ്സിൽ വളർന്നു പൂത്ത സുന്ദരകില്ലാഡി ബിച്ചു തിരുമല ഔസേപ്പച്ചൻ 1998
ആകാശക്കോട്ടയിലെ സ്വര്‍ഗ്ഗവാതില്‍ ചന്ദാമാമ കൈതപ്രം ഔസേപ്പച്ചൻ 1999
പൂക്കുന്നിതാ മുല്ല വജ്രം കുമാരനാശാൻ ഔസേപ്പച്ചൻ 2004
പതിനെട്ടാം ഉടയോൻ അറുമുഖൻ വെങ്കിടങ്ങ് ഔസേപ്പച്ചൻ 2005
പുതുമണ്ണ് ഉടയോൻ അറുമുഖൻ വെങ്കിടങ്ങ് ഔസേപ്പച്ചൻ 2005
മംഗല്യങ്ങള്‍ എട്ടുമെട് ഒരുവൻ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2006
പകലിൽ അറുതി തിരുവമ്പാടി തമ്പാൻ ഡോ മധു വാസുദേവൻ ഔസേപ്പച്ചൻ 2012
ഏകനായ് മുസാഫിർ ക്യാപ്റ്റൻ സുനീർ ഹംസ ഔസേപ്പച്ചൻ 2013
കണ്മണിയേ നീ ചിരിച്ചാൽ (m) ഗർഭശ്രീമാൻ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2014
നാടോടിചൂളം മൂളി ഗർഭശ്രീമാൻ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2014
ദൂരെ ദൂരെ ദൂരെ അപ്പവും വീഞ്ഞും റഫീക്ക് അഹമ്മദ്, കെയ പോത്തൻ ഔസേപ്പച്ചൻ 2015
ഉപ്പിന് പോണവഴിയേത്..ഉട്ടോപ്യേടെ തെക്കേത് ഉട്ടോപ്യയിലെ രാജാവ് പി എസ് റഫീഖ് ഔസേപ്പച്ചൻ 2015
തേടുന്നുവോ കൺകോണിലെ ഗോൾഡ് കോയിൻസ് പി എസ് റഫീഖ് ഔസേപ്പച്ചൻ 2017
ചുറ്റിവളഞ്ഞു പിണഞ്ഞു ഗോൾഡ് കോയിൻസ് പി എസ് റഫീഖ് ഔസേപ്പച്ചൻ 2017
മൗനം പോലും ഗോൾഡ് കോയിൻസ് പി എസ് റഫീഖ് ഔസേപ്പച്ചൻ 2017

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നാ ചാഹിയേ മുജേ കോയി ഫ്രീകി ചക്ര ജി വേണുഗോപാൽ
നീ എൻ സർഗ്ഗ സൗന്ദര്യമേ കാതോട് കാതോരം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, ലതിക മോഹനം 1985
ദേവദൂതർ പാടി കാതോട് കാതോരം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക വാര്യർ ശുദ്ധധന്യാസി, ജോഗ് 1985
താരും തളിരും മിഴി പൂട്ടി ചിലമ്പ് ഭരതൻ കെ ജെ യേശുദാസ്, ലതിക ശുദ്ധധന്യാസി 1986
പുടമുറി കല്യാണം ചിലമ്പ് ഭരതൻ കെ എസ് ചിത്ര ശുദ്ധസാവേരി 1986
തളിരിയിലയിൽ താളം തുള്ളി പ്രണാമം ഭരതൻ കെ എസ് ചിത്ര 1986
താളംമറന്ന പ്രണാമം ഭരതൻ കെ എസ് ചിത്ര 1986
കടലിളകി കരയൊടു ചൊല്ലി പ്രണാമം ഭരതൻ എം ജി ശ്രീകുമാർ, കൃഷ്ണചന്ദ്രൻ, ലതിക 1986
താളം മറന്ന താരാട്ടു കേട്ടെൻ (M) പ്രണാമം ഭരതൻ എം ജി ശ്രീകുമാർ ഹിന്ദോളം 1986
തേനൂറും മലർ പൂത്ത വീണ്ടും ഷിബു ചക്രവർത്തി കെ ജെ യേശുദാസ്, എസ് ജാനകി ഹംസധ്വനി 1986
ദൂരേ മാമലയിൽ വീണ്ടും ഷിബു ചക്രവർത്തി കെ ജെ യേശുദാസ് 1986
പൊന്നുഷസ്സിന്റെ ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് 1987
പൂക്കൈത പൂക്കുന്ന ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് മോഹനം 1987
സ്വാഗതം ഓതുമീ മലമേടുകൾ ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് ധർമ്മവതി 1987
നീലക്കുറിഞ്ഞികൾ പൂത്തു കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് കെ ജി മാർക്കോസ് 1987
ഒരു പദം തേടി കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര കാപി 1987
നീലക്കുറിഞ്ഞികൾ പൂത്തു.... കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് കെ ജി മാർക്കോസ്, സെൽമ ജോർജ് 1987
മാനത്തെ തട്ടാന്റെ പൊന്ന് പി ഭാസ്ക്കരൻ കെ എസ് ചിത്ര 1987
കാർമുകിലിൻ തേന്മാവിൽ പൊന്ന് പി ഭാസ്ക്കരൻ കെ ജെ യേശുദാസ് ശുദ്ധധന്യാസി 1987
വാഴപ്പൂങ്കിളികൾ ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല കെ ജെ യേശുദാസ് 1987

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ബെസ്റ്റി ഷാനു സമദ് 2024
പാപ്പച്ചൻ ഒളിവിലാണ് സിന്റോ സണ്ണി 2023
അക്കുവിന്റെ പടച്ചോന്‍ മുരുകൻ മേലേരി 2023
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ ഹരികുമാർ 2022
എല്ലാം ശരിയാകും ജിബു ജേക്കബ് 2021
എവിടെ കെ കെ രാജീവ് 2019
പഞ്ചവർണ്ണതത്ത രമേഷ് പിഷാരടി 2018
ഒരു കുപ്രസിദ്ധ പയ്യന്‍ മധുപാൽ 2018
ഹേയ് ജൂഡ് ശ്യാമപ്രസാദ് 2018
മിന്നാമിനുങ്ങ് അനിൽ തോമസ് 2017
ഗോൾഡ് കോയിൻസ് പ്രമോദ് ജി ഗോപാൽ 2017
ജലം എം പത്മകുമാർ 2016
ശ്യാം സെബാസ്റ്റ്യൻ മാളിയേക്കൽ 2016
അപ്പവും വീഞ്ഞും വിശ്വൻ വിശ്വനാഥൻ 2015
കനൽ എം പത്മകുമാർ 2015
സർ സി.പി. ഷാജൂൺ കാര്യാൽ 2015
നിർണായകം വി കെ പ്രകാശ് 2015
ഓടും രാജ ആടും റാണി വിജു വർമ്മ 2014
ഡോൾസ് ഷാലിൽ കല്ലൂർ 2013
തിരുവമ്പാടി തമ്പാൻ എം പത്മകുമാർ 2012

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
സോളോ വയലിൻ പുണ്യമഹാ സന്നിധേ പാപ്പച്ചൻ ഒളിവിലാണ് 2023
കീബോർഡ് മണ്ണ് വാനം സ്വർഗം പാപ്പച്ചൻ ഒളിവിലാണ് 2023
സോളോ വയലിൻ പിന്നെന്തേ എന്തേ മുല്ലേ എല്ലാം ശരിയാകും 2021
സോളോ വയലിൻ അഭിവാദ്യം അഭിവാദ്യം എല്ലാം ശരിയാകും 2021
സോളോ വയലിൻ തന്നെ തന്നെ ഞാനിരിക്കേ എല്ലാം ശരിയാകും 2021
സോളോ വയലിൻ ഇല പെയ്തു മൂടുമീ എല്ലാം ശരിയാകും 2021
സോളോ വയലിൻ
സോളോ വയലിൻ

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
സോളോ വയലിൻ വാങ്ക് 2021
സോളോ വയലിൻ എല്ലാം ശരിയാകും 2021

ബാക്കിംഗ് വോക്കൽ

തലക്കെട്ട് സംവിധാനം വര്‍ഷം
എല്ലാം ശരിയാകും ജിബു ജേക്കബ് 2021