ആകാശക്കോട്ടയിലെ സ്വര്‍ഗ്ഗവാതില്‍

ആകാശക്കോട്ടയിലെ
സ്വര്‍ഗ്ഗവാതില്‍ കൂടാരക്കെട്ടില്‍
താമസിക്കാനെന്തുരസം
മതിലുകളില്ല കൂടാരക്കെട്ടില്‍ (3)

കോടികളില്ല കോടതിയില്ല
കെട്ടിക്കൂട്ടവുമില്ലല്ലോ
കുടിച്ചു മദിച്ചു നടമാടുമ്പോള്‍
തടുത്തു നിര്‍ത്താറില്ലല്ലോ (2)
കുന്നായ്മക്കെടുതികളില്ലല്ലോ
കുത്തിമലര്‍ത്തണ കൂട്ടരുമില്ലല്ലോ (2)
എങ്ങുമെങ്ങും സന്തോഷക്കൂത്തു്

ജനനവുമില്ല മരണവുമില്ല
നരകചൈത്താന്മാരില്ല
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും
ഭൂതത്താന്മാരില്ലല്ലോ (2)

തമ്മാമില്‍ തമ്മില്‍ തല്ലില്ല
കൊടുത്തു വാങ്ങാന്‍ പണക്കൊടുപ്പില്ല (2)
എന്നും എങ്ങും സന്തോഷക്കൂത്ത്
എന്നും എങ്ങും സന്തോഷക്കൂത്ത്

(ആകാശക്കോട്ടയിലെ സ്വര്‍ഗ്ഗവാതില്‍ )
ദുഃഖങ്ങള്‍ക്കിന്നവധികൊടുക്കാം
സ്വര്‍ണ്ണക്കടലില്‍ നീന്താം
അസ്തമയത്തിലെ ഇളത്താം
പറന്നു പറന്നു പറന്നു
മാരിക്കാറില്‍ കേറി കേറാം
ആടിപ്പാടി നടന്നു നീങ്ങാം
ആകാശക്കോട്ടയില് താമസിക്കാനെന്തു രസം
ആകാശക്കോട്ടയില് താമസിക്കാനെന്തു രസം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
akashakottayile swarggamavathil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 12 years 7 months ago by Neeli.