എം ജി രാധാകൃഷ്ണൻ

M G Radhakrishnan
Date of Birth:
തിങ്കൾ, 29 July, 1940
Date of Death:
Friday, 2 July, 2010
സംഗീതം നല്കിയ ഗാനങ്ങൾ: 324
ആലപിച്ച ഗാനങ്ങൾ: 21

സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ആകാശവാണിയ്ക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ച ലളിതഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപ്പിക്കപെടുന്നവയും ആണ്. അതീവ സുന്ദരമായ ഒരുപാട് സിനിമാഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞൻ മലബാർ ഗോപാലൻ നായരുടേയും ഹരികഥാ പ്രാ‍വീണ്യം നേടിയ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ മൂത്ത ആളായിരുന്നു ശ്രീ.രാധാകൃഷ്ണൻ. ഹരിപ്പാട് ബോയ്സ് സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കുമ്പോൾത്തന്നെ സംഗീതകച്ചേരികൾക്ക് സ്ഥിരം കാഴ്ച്ചക്കാരനായി പോകാറുണ്ടായിരുന്ന രാധാകൃഷ്ണൻ ആലപ്പുഴ എസ് ഡി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് ചെയ്യുന്നതോടെ സംഗീതം തന്നെയാണ് തന്റെ വഴിയെന്ന് തീരുമാനിച്ചുറച്ചിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നു ഗാനഭൂഷണത്തിൽ ബിരുദത്തിനു ചേരുന്നതോടെ രാധാകൃഷ്ണനൊപ്പം കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറ്റി. സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളിൽ അസാമാന്യ പ്രാഗൽഭ്യം തെളിയിച്ചിരുന്ന രാധാകൃഷ്ണൻ തന്റെ അനിയനായ എം ജി ശ്രീകുമാറിനെയും കച്ചേരി വേദികളിൽ കൂട്ടിയിരുന്നു.

1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ, ദീർഘകാലം ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലി ചെയ്തു. നിരവധി പ്രഗൽഭന്മാരൊത്ത് ആകാശവാണിയിൽ ജോലി ചെയ്യുവാൻ സാധിച്ചത് രാധാകൃഷ്ണന്റെ ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിച്ചിരുന്നു. മികച്ച കവികളുടെ, പ്രധാനമായും കാവാലം നാരായണപ്പണിക്കരുടെ വരികളില്‍ നിന്ന് ആകാശവാണിക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ചെടുത്ത ലളിതഗാനങ്ങള്‍ ഒരു ശാഖയായി തന്നെ മലയാളത്തിൽ തഴച്ചു വളര്‍ന്നു. ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ജയദേവകവിയുടെ ഗീതികള്‍, ഘനശ്യാമസന്ധ്യാ ഹൃദയം, പ്രാണസഖി നിന്‍ മടിയില്‍ തുടങ്ങിയ ഗാനങ്ങള്‍ ആണ് ശ്രദ്ധേയമായതില്‍ ചിലത്. ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം വളരെ പ്രശസ്തം ആയി. വൈകാതെ തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ "ഉണ്ണീ ഗണപതിയെ" എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ തമ്പ് ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ആദ്യ ചിത്രം. തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു.

ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2006ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.

കെ എസ് ചിത്ര, ജി.വേണുഗോപാൽ, കെ എസ് ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ പ്രഗത്ഭ ഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഗായകനായ എം ജി ശ്രീകുമാർ, കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

1975ൽ ശ്രീമതി പത്മജയെ വിവാഹം കഴിച്ചു. രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ മകൻ രാജകൃഷ്ണൻ മലയാള സിനിമകളിൽ ഓഡിയോഗ്രാഫി, സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നു. കരള്‍രോഗത്തെ തുടര്‍ന്നു ദീര്‍ഘകാലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം 2010 ജൂലൈ 2ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തമ്പ് ജി അരവിന്ദൻ 1978

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
സപ്തസ്വരങ്ങളെ ആകാശവാണി ഗാനങ്ങൾ പി കെ ശങ്കരൻകുട്ടി എം ജി രാധാകൃഷ്ണൻ
ഉണ്ണിഗണപതിയേ വന്നു വരം തരണേ കള്ളിച്ചെല്ലമ്മ പി ഭാസ്ക്കരൻ കെ രാഘവൻ ആരഭി, കാംബോജി, ശങ്കരാഭരണം, മോഹനം 1969
മല്ലാക്ഷീ മണിമാരിൽ കുമാരസംഭവം വയലാർ രാമവർമ്മ ജി ദേവരാജൻ ബസന്ത്ബഹാർ 1969
മാറ്റുവിൻ ചട്ടങ്ങളെ അഭയം കുമാരനാശാൻ വി ദക്ഷിണാമൂർത്തി 1970
പല്ലനയാറിൻ തീരത്തിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ 1970
രാമായണത്തിലെ സീത ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1970
എല്ലാ പൂക്കളും ചിരിക്കട്ടെ പുത്തൻ വീട് വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1971
ഉത്തിഷ്ഠതാ ജാഗ്രതാ ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ മോഹനം 1971
വൈക്കത്തപ്പനും ശിവരാത്രി മഴക്കാറ് വയലാർ രാമവർമ്മ ജി ദേവരാജൻ ശങ്കരാഭരണം 1973
ശ്രീപാല്‍ക്കടലില്‍ തമ്പ് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1978
താളം തെറ്റിയ ജീവിതങ്ങൾ താളം മനസ്സിന്റെ താളം ദേവദാസ് ജി ദേവരാജൻ അമൃതവർഷിണി 1981
ഉത്രാടക്കാറ്റിന്റെ കൂട്ടുകാരൻ ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ ദർശൻ രാമൻ 1989
കാടിനീ കാടത്തമെന്തേ പൂരം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1989
കടുംതുടിതാളം പൂരം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1989
അക്കരെ നിന്നൊരു കൊട്ടാരം സ്വാഗതം ബിച്ചു തിരുമല രാജാമണി ശിവരഞ്ജിനി 1989
ഭൂമിയെ പീഠമാക്കി അഭയം ഷിബു ചക്രവർത്തി എം ജി രാധാകൃഷ്ണൻ 1991
വാഴക്കുടപ്പന്റെ തേനണിത്തുള്ളികൾ അമ്മയാണെ സത്യം കൈതപ്രം എം ജി രാധാകൃഷ്ണൻ 1993
വന്ദേ മുകുന്ദഹരേ ദേവാസുരം ഗിരീഷ് പുത്തഞ്ചേരി എം ജി രാധാകൃഷ്ണൻ സാമന്തമലഹരി 1993
അക്കുത്തിക്കുത്താനക്കൊമ്പിൽ മണിച്ചിത്രത്താഴ് ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ 1993
നാഗത്താന്‍ കാവിലമ്മേ കുസൃതി എസ് രമേശൻ നായർ എം ജയചന്ദ്രൻ 2003

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമര ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ് കെ എസ് ബീന ബിഹാഗ്, ആനന്ദഭൈരവി, മോഹനം, ആഭേരി
ഓടക്കുഴലേ... ഓടക്കുഴലേ... ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ് കെ എസ് ബീന ബിഹാഗ്, ആനന്ദഭൈരവി, മോഹനം, ആഭേരി
പ്രാണസഖീ നിൻ ലളിതഗാനങ്ങൾ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്
ഇഷ്ടദേവന്റെ തിരുസന്നിധിയിൽ ലളിതഗാനങ്ങൾ ബിച്ചു തിരുമല കെ എസ് ബീന
ഓരോ കിനാവിന്റെ ചന്ദനക്കാവിലും ലളിതഗാനങ്ങൾ പൂവച്ചൽ ഖാദർ ലത രാജു
അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന ലളിതഗാനങ്ങൾ കളർകോട് ചന്ദ്രൻ പട്ടണക്കാട് പുരുഷോത്തമൻ രീതിഗൗള
രാധയെ കാണാത്ത മുകിൽ വർണ്ണനോ ലളിതഗാനങ്ങൾ കെ വി തിക്കുറിശ്ശി കെ എസ് ബീന
സാരസാക്ഷപരിപാലയ പാടിയ ലളിതഗാനങ്ങൾ ട്രഡീഷണൽ
കടലിന്നക്കരെ കൽ‌പ്പവൃക്ഷത്തിലെ ലളിതഗാനങ്ങൾ കെ ജി ജയൻ
ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ ലളിതഗാനങ്ങൾ എസ് രമേശൻ നായർ പി വി പ്രീത
മയങ്ങി പോയി ഒന്നു മയങ്ങി പോയീ ലളിതഗാനങ്ങൾ പി ഭാസ്ക്കരൻ അരുന്ധതി
ഘനശ്യാമസന്ധ്യാഹൃദയം ലളിതഗാനങ്ങൾ കാവാലം നാരായണപ്പണിക്കർ കെ ജെ യേശുദാസ് ബിഹാഗ്
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ ലളിതഗാനങ്ങൾ പൂവച്ചൽ ഖാദർ പി മാധുരി
ഒരു പിടി അവിലിന്റെ ലളിതഗാനങ്ങൾ കളർകോട് ചന്ദ്രൻ എം ജി ശ്രീകുമാർ പന്തുവരാളി
അനുരാഗലേഖനം മനതാരിലെഴുതിയ ലളിതഗാനങ്ങൾ പത്മജാ രാധാകൃഷ്ണൻ ലത രാജു
ലജ്ജകൾ പൂക്കും കവിളിണയിൽ ലളിതഗാനങ്ങൾ
ഋതുമംഗലഗാനം ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
*മിണ്ടാതെ പോകുന്ന പൂമേഘമേ ആകാശവാണി ഗാനങ്ങൾ ശ്രീകുമാരൻ തമ്പി ജി വേണുഗോപാൽ
ഒരു മിന്നൽ മിന്നിയതീ കണ്ണിലോ ആകാശവാണി ഗാനങ്ങൾ വിമല മേനോൻ എം ജി ശ്രീകുമാർ
പൊന്നിൽ കുളിച്ചുവരും പെണ്ണെ ആകാശവാണി ഗാനങ്ങൾ കമുകറ പുരുഷോത്തമൻ

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 2005 അനന്തഭദ്രം
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 2005 അനന്തഭദ്രം
അമൃത ടിവി ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 2005 അനന്തഭദ്രം
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 2002 കാറ്റ് വന്ന് വിളിച്ചപ്പോൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 2001 അച്ഛനെയാണെനിക്കിഷ്ടം