അരുന്ധതി

Arundhathi

ക്ലാസിക്കൽ സംഗീതജ്ഞയും പിന്നണിഗായികയുമാണ് അരുന്ധതി. റ്റി.ആർ. സുബ്രമണ്യം, ഡോ.ഓമനക്കുട്ടി എന്നിവരാണ് കർണ്ണാടക സംഗീതത്തിലെ അരുന്ധതിയുടെ ഗുരുക്കന്മാർ.മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങൾക്കായി നിരവധി ഗാനങ്ങൾ അരുന്ധതി ആലപിച്ചിട്ടുണ്ട്, രാക്കുയിലിൻ രാഗസദസ്സിൽ, സ്വാതി തിരുനാൾ, ദേവാസുരം, ഹിറ്റ്ലർ എന്നിവയുൾപ്പെടെയുള്ള മലയാള സിനിമകളിൽ അൻപതിലധികം പാട്ടുകൾ പാടിയിട്ടുണ്ട് . ഗൗരീശങ്കരം എന്ന സിനിമയിലെ "പാൽക്കടലിൽ പള്ളികൊള്ളും... എന്ന ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.

ബാങ്ക് മാനേജരായ ശ്രീ. ടി. എസ്. ഹരിഹരനെ അവർ വിവാഹം കഴിച്ചു, രണ്ട് കുട്ടികളുണ്ട്. മൂത്തമകൾ ചാരു ഹരിഹരൻ ഗായികയാണ്.ജനപ്രിയൻ , ഇവർ വിവാഹിതരായാൽ തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ-

1992 ൽ മികച്ച പിന്നണിഗായികക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം.

2002-ൽ തുളസീവന സംഗീത പരിഷദ് ഏർപ്പെടുത്തിയ തുളസീവന പുരസ്കാരം.

കേരള സംഗീത നാടക അക്കാദമി പുരസ്കാരം [1]

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഓളങ്ങൾ പാടിയ ഗാനശില്പം ലളിതഗാനങ്ങൾ ശ്രീജിത്ത് മൂത്തേടത്ത് പി ഡി തോമസ്
മയങ്ങി പോയി ഒന്നു മയങ്ങി പോയീ ലളിതഗാനങ്ങൾ പി ഭാസ്ക്കരൻ എം ജി രാധാകൃഷ്ണൻ
വിശ്വസാഗരച്ചിപ്പിയിൽ വീണ ദൂരദർശൻ പാട്ടുകൾ വി മധുസൂദനൻ നായർ എം ജയചന്ദ്രൻ ഷണ്മുഖപ്രിയ
അരികിലോ അകലെയോ നവംബറിന്റെ നഷ്ടം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ വൃന്ദാവനസാരംഗ 1982
അമ്പാടി ഒന്നുണ്ടെൻ സ്വന്തം എന്നു കരുതി (തായമ്പക) ടി വി ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ 1982
കൊച്ചു ചക്കരച്ചി പെറ്റു എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി ഒ എൻ വി കുറുപ്പ് കണ്ണൂർ രാജൻ 1985
മന്ദാരങ്ങളെല്ലാം വാനില്‍ ധീം തരികിട തോം എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ 1986
കിളിയേ കിളിയേ കിളിമകളേ ധീം തരികിട തോം എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ ശങ്കരാഭരണം 1986
ഈ രാവിലോ പൊന്നും കുടത്തിനും പൊട്ട് ചുനക്കര രാമൻകുട്ടി ശ്യാം 1986
എത്ര പൂക്കാലമിനി - D രാക്കുയിലിൻ രാഗസദസ്സിൽ എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ ഷണ്മുഖപ്രിയ 1986
ഗോപാലക പാഹിമാം - D രാക്കുയിലിൻ രാഗസദസ്സിൽ സ്വാതി തിരുനാൾ രാമവർമ്മ എം ജി രാധാകൃഷ്ണൻ രേവഗുപ്തി 1986
വള്ളിത്തിരുമണം രാക്കുയിലിൻ രാഗസദസ്സിൽ എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ ശങ്കരാഭരണം 1986
പ്രാണനാഥന്‍ എനിക്കു സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ 1987
അലര്‍ശര പരിതാപം സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ സുരുട്ടി 1987
ഓമനത്തിങ്കള്‍ക്കിടാവോ [ബിറ്റ്] സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ 1987
ചൈത്രം ഇന്നലെ - F ദീർഘസുമംഗലീ ഭവ: പ്രകാശ് കോളേരി മോഹൻ സിത്താര 1988
മെല്ലെ മെല്ലെ പിന്നിൽ വന്നു ഓർമ്മക്കുറിപ്പ് ഒ എൻ വി കുറുപ്പ് വിദ്യാധരൻ 1989
കാടിനീ കാടത്തമെന്തേ പൂരം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1989
പിരിയാനോ തമ്മില്‍ പൂരം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1989
കണ്ണീര്‍ക്കിളി ചിലച്ചു പൂരം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1989