അച്ഛനും മകനും

Achanum Makanum
സംവിധാനം:
റിലീസ് തിയ്യതി:
Friday, 26 April, 1957

Actors & Characters

Cast:
ActorsCharacter
ശങ്കരച്ചാർ
രഘു
ശ്രീകല
കമലം
സരസു
പ്രേംചന്ദ്
വക്കീൽ മനോമോഹനൻ പിള്ള
പാഷാണം പപ്പു
അർജുനൻ
വിക്രമൻ
കോൺസ്റ്റബിൾ വേലുപ്പിള്ള
രാമൻ
മുതലാളി
വക്കീൽ മോഹൻ കുമാർ
കൈമൾ
വിക്രമന്റെ ബാല്യം
റാണി

Main Crew

കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ജഗതി ശ്രീകുമാർ ബാലനടനായി അഭിനയിച്ചു ഈ ചിത്രത്തിൽ. തിരുനെല്ലൂർ കരുണാകരന്റെ പ്രശസ്ത ഗാനം "കാറ്റേ നീ വീശരുതിപ്പോൾ.." പോപുലർ ആയി.

കഥാസംഗ്രഹം:

നാട്ടുകാർക്ക് വേണ്ട ഒത്താശകൾ ചെയ്തു നാൾനീക്കുന്ന നല്ലവനും മദ്ധ്യവയ്സ്കനുമായ അവിവിഹിതനാണു ശങ്കരച്ചാർ. സ്ഥലത്തെ കമലമ്മ റ്റീച്ചറെ സഹായിക്കൻ താൽ‌പ്പര്യമുണ്ട് ഇദ്ദേഹത്തിനു. ടീച്ചറുടെ അനുജത്തി സരസുവിനു കല്യാണത്തിനു മുൻപു തന്നെ ഒരു കുട്ടിയുണ്ട്. കേസില്ലാ വക്കീലായ മനോമോഹനൻ പിള്ളയാണ് അവളെ വിവാഹം ചെയ്തത്. ഒറ്റയ്ക്കായ കമലത്തിനെ ശങ്കരച്ചാർ വിവാഹം ചെയ്തു,. ഒരു കുട്ടിയുണ്ടായിക്കഴിഞ്ഞപ്പോൾ അവർ തമ്മിൽ സ്വരച്ചേർച്ച മൂർച്ഛിച്ചു. കാടനായ ശങ്കരച്ചാരെ പരിഷ്ക്കരിച്ചെടുക്കാൻ പ്രയാസമാണെന്ന് കമലത്തിനു ബോദ്ധ്യമായി. ഒരുനാൾ ശങ്കരച്ചാർ അപ്രത്യക്ഷനായി. കവർച്ചക്കാരുടെ തലവനായിത്തീർന്ന കാര്യം ആരും അറിഞ്ഞുമില്ല. കമലയുടെ മകൻ വളർന്ന് സബിൻസ്പെക്റ്റർ ആയി. സരസമ്മയുടെമകൾ റാണിയ്ക്ക് പ്രേമലേഖനമയച്ച് ശ്രദ്ധപിടിച്ചു പ്റ്റാൻ ശ്രമിക്കുന്ന്ണ്ട് പ്രേംചന്ദ് എന്നൊരുത്തൻ. സരസുവിന്റെ ആദ്യപുത്രനെ ഓടയിൽ നിന്നും എടുത്തു വളർത്തിയത് ഹെഡ് കോൺസ്റ്റബിൾ വേലുപ്പിള്ളയാണ്. അവൻ ഇന്ന് വിക്രമൻ എന്ന പേരിൽ തികഞ്ഞ കള്ളനാണ്. തസ്കരസംഘത്തെ തേടി കാട്ടിലെത്തുന്ന എസ്. ഐ. രഘു ഫോറസ്റ്റ് ഓഫീസറേയും മകൾ ശ്രീകലയേയും പരിചയപ്പെട്ടു. ഓഫീസറുടെ കയ്യിൽ ദേശിംഗനാട് റാണിയുടെ വക രത്നാലങ്കാരവിഭൂഷകൾ നിക്ഷേപിച്ച സ്ഥലത്തെക്കുറിച്ച് രേഖകൾ ഉണ്ട്. ശങ്കരച്ചാർ നയിക്കുന്ന കൊള്ളസംഘത്തെയാണ് രഘുവിനു പിടികൂടേണ്ടത്. കൂടെ വേലുപ്പിള്ളയുമുണ്ട് സഹായത്തിനു. കൊള്ളസംഘത്തെ രഘുവും കൂട്ടരും വളഞ്ഞപ്പോൾ പൊടുന്നനവേ തലവൻ തിരിച്ചു ശങ്കരച്ചാരായി മാറി മകനെ അഭിമുഖീകരിച്ച് വിവരങ്ങളത്രയും ഏറ്റു പറയാനൊരുങ്ങി. എന്നാൽ ഇയാളൂടെ പ്രധാന സിൽബന്തിയായ വിക്രമൻ രഹസ്യരേഖ കൈക്കലാക്കാൻ തന്നെ തീരുമാനിച്ചു. റാണിയെ കൊല്ലാൻ ശ്രമിക്കുമ്പോൽ അവൾ തന്റെ സഹോദരിയാണെന്ന് പറ ഞ്ഞു കൊടുക്കുന്നുണ്ട് ശങ്കരച്ചാർ. വിക്രമനു മാനസാന്തരം വന്നു നല്ലവനായി. വിഷം കുടിച്ചു മരിച്ച ശങ്കരച്ചാരുടെ ജഡവുമായി രഘു വീട്ടിലെത്തി അമ്മയുടെ മുൻപിൽ അത് കാഴ്ച്ച വച്ചു. അയാളൂടെ ഗുണങ്ങൾ അറിയാതെ ക്രൂരമായി പെരുമാറിയതിൽ കമലം ദുഃഖിച്ചു. രഘു ശ്രീകലയെ കല്യാണം കഴിച്ചു. കമലത്തിന്റെ മേൽനോട്ടത്തിൽ ശങ്കരച്ചാരുടെ പാവനസ്മരണയെ പൂജിച്ചു കൊണ്ട് അവർ നാൾ നീക്കി.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പൂമല വിട്ടോടിയിറങ്ങിയ

പി ഭാസ്ക്കരൻ വിമൽകുമാർ എ എം രാജ, ജിക്കി , കോറസ്
2

വെള്ളാമ്പൽ പൊയ്കയിൽ

തിരുനല്ലൂർ കരുണാകരൻ വിമൽകുമാർ എ എം രാജ
3

കാറ്റേ നീ വീശരുതിപ്പോള്‍

തിരുനല്ലൂർ കരുണാകരൻ വിമൽകുമാർ ശ്യാമള
4

പൂഞ്ചേല ചുറ്റിയില്ലാ ഞാൻ

പി ഭാസ്ക്കരൻ വിമൽകുമാർ സ്റ്റെല്ല വർഗീസ്‌
5

ആ മലര്‍ക്കാവില്‍

തിരുനല്ലൂർ കരുണാകരൻ വിമൽകുമാർ എ എം രാജ, കെ റാണി
6

ആശതന്‍ പൂങ്കാവില്‍ നീളേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ
7

കണ്ണിന്‍ കരളുമായിത്തന്നേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ
8

കരളിലിതെന്തേ കരകവിയുന്ന

തിരുനല്ലൂർ കരുണാകരൻ വിമൽകുമാർ
9

കേട്ടില്ലേ നിങ്ങള്‍ വിശേഷം

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ
10

ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ കെ റാണി
11

താരേ വാ തങ്കത്താരേ വാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ ശാന്ത പി നായർ
12

പൂമാല വിടരാതെ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ കുമരേശൻ