ആശതന്‍ പൂങ്കാവില്‍ നീളേ

ആശതന്‍ പൂങ്കാവില്‍ നീളേ
വീശിടും പൂന്തെന്നലേ
ആഗമിക്കാത്തെന്തു ദേവാ
രാഗമുരളി മോഹനാ
(ആശതൻ.... )

പൂത്തവല്ലികള്‍ ശയ്യകളാകെ
തീര്‍ത്തിതാ വൃന്ദാവനം
കാത്തുനില്‍പ്പൂ കണ്ണാ നിന്നോമല്‍
കാലിണയ്ക്കായീവനം
(ആശതൻ.... )

കുഴലുപാടിക്കേട്ടു വന്നേന്‍
കോവിലില്‍ നീ പോന്നതില്ലാ
കുവലയങ്ങള്‍ പൂവിട്ടുവെന്നാല്‍
പൊയ്കയില്‍ നീ പോന്നതില്ലാ
(ആശതൻ.... )

തിങ്ങുമിരുളില്‍ കാടു നീളേ
തേടിവന്നേന്‍ ദേവ നിന്നെ
ഇങ്ങുവാ നീയിന്നെന്റെ ജീവ -
മംഗലപ്പൊന്‍ ദീപമേ
(ആശതൻ.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aashathan poonkavil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പൂമല വിട്ടോടിയിറങ്ങിയ എ എം രാജ, ജിക്കി , കോറസ്
വെള്ളാമ്പൽ പൊയ്കയിൽ എ എം രാജ
കാറ്റേ നീ വീശരുതിപ്പോള്‍ ശ്യാമള
പൂഞ്ചേല ചുറ്റിയില്ലാ ഞാൻ സ്റ്റെല്ല വർഗീസ്‌
ആ മലര്‍ക്കാവില്‍ എ എം രാജ, കെ റാണി
കണ്ണിന്‍ കരളുമായിത്തന്നേ
കരളിലിതെന്തേ കരകവിയുന്ന
കേട്ടില്ലേ നിങ്ങള്‍ വിശേഷം
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍ കെ റാണി
താരേ വാ തങ്കത്താരേ വാ ശാന്ത പി നായർ
പൂമാല വിടരാതെ കുമരേശൻ
Submitted 9 years 6 months ago by shyamapradeep.